സാഫ് അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ നേപ്പാളിനെ വീഴ്‌ത്തി ഇന്ത്യൻ കുട്ടികൾക്ക് കിരീടം. ഇന്ത്യയുടെ രണ്ടാം സാഫ് അണ്ടർ 15 കിരീടമാണിത്.
ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ 39ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചു വന്നായിരുന്നു ഇന്ത്യൻ വിജയം.
എന്നാൽ രണ്ട് മിനിറ്റുനുള്ളിൽ തന്നെ ലാൽറോകിമയുടെ ഗോളിലൂടെ സമനില പിടിച്ചു .74ആം മിനിറ്റിൽ വിക്രമിന്റെ ഉഗ്രൻ ഗോളിലൂടെ ഇന്ത്യ ലീഡ് നേടുകയായിടുന്നു .
90 മിനിറ്റ് വരെ ഇന്ത്യ ലീഡ് നിലനിർത്തി ഈ പരമ്പരയിൽ ഒരു കളി പോലും തോൽക്കാതെ ഇന്ത്യൻ ചുണക്കുട്ടികൾ ചാമ്പ്യന്മാരായി .
0 comments:
Post a Comment