ചെന്നൈയിൽ നടത്താനിരുന്ന ത്രിരാഷ്ട്ര ടൂർണമെന്റ് മുംബൈയിലേക്ക് മാറ്റി. തമിഴ്നാട് സ്പോർട്സ് ഡെവലൊപ്മെന്റ് അതോറിറ്റി സ്റ്റേഡിയത്തിന് കൂടുതൽ വാടക ആവശ്യപ്പെട്ടതിനെ തുടർന്നാണ് മത്സരം മുംബൈയിലേക്ക് മാറ്റിയത് .എ എഫ് സി ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന് ഇന്ത്യൻ ടീമിന്റെ മുന്നൊരുക്കത്തിനായി നാല് രാജ്യം ഉൾപ്പെടുന്ന ചാമ്പ്യൻസ് കപ്പ് പദ്ധതി ഇട്ടിരുന്നത് .എന്നാൽ ഇന്ത്യ ഉൾപ്പടെ മൂന്ന് ടീം മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ തയാറായുള്ളു .ഇതേ തുടർന്ന് ചാമ്പ്യൻസ് കപ്പിന് പകരം ത്രിരാഷ്ട്ര ടൂർണമെന്റായി മാറ്റുകയായിരുന്നു .
എന്നാൽ കളി ചെന്നൈയിൽ നടത്താനാണ് തീരുമാനിച്ചിരുന്നത് ,പക്ഷെ അവസാനം നിമിഷം തമിഴ്നാട് സ്പോർട്സ് ഡെവലൊപ്മെന്റ് അതോറിറ്റി സ്റ്റേഡിയത്തിന് കൂടുതൽ വാടക ആവശ്യപ്പെട്ടതോടെ കളി മുംബൈയിലേക്ക് മാറ്റിയത് .1993 നെഹ്‌റു കപ്പിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്റർനാഷണൽ ടൂർണമെന്റ് മുംബൈയിൽ നടക്കാനിരുന്നത് .
0 comments:
Post a Comment