Wednesday, August 16, 2017

റൊണാൾഡോ, മെസ്സി,ബുഫൊൺ ആരാവും UEFA പ്ലെയർ ഓഫ് ദി ഇയർ.

ജിയാൻലൂയിഗി ബുഫൊൺ,ലയണൽ മെസ്സി,ക്രിസ്ത്യാനോ റൊണാൾഡോ എന്നിവർ UEFA പ്ലയെർ ഓഫ് ദി ഇയർ അവാർഡിന്റെ അന്തിമ പട്ടികയിൽ ഇടം പിടിച്ചു.

2011ൽ ആരംഭിച്ച ഈ അവാർഡ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്ന ഓഗസ്റ് 24ന് പ്രഖ്യാപിക്കും,നിലവിൽ രണ്ട് തവണ ഈ പുരസ്കാരം നേടിയ ക്രിസ്ത്യാനോ റൊണാൾഡോക്ക് തന്നെയാണ് ഈ വർഷവും അവാർഡ് നേടാൻ കൂടുതൽ സാധ്യത. CR7ന്റെ ചിറകിലേറിയായിരുന്നു റയൽ മാഡ്രിഡ് പല ടൂർണമെന്റുകളിലും ഒന്നാമത് എത്തിയത്

റൊണാൾഡോ  ബയേണിന് എതിരെ UCL ക്വാർട്ടറിൽ മാത്രം അഞ്ച് ഗോളുകൾ നേടിയിരുന്നു, ഇതിൽ ഒരു ഹാട്രിക്കും അടങ്ങുന്നു. സെമിയിൽ പിന്നീട് അത്ലറ്റികോ മാഡ്രിഡിനെതിരെ ഇരു പാതങ്ങളിലൂടെ 3 ഗോളുകൾ നേടിയിരുന്നു, ഫൈനലിൽ പട്ടികയിലെ മറ്റൊരു പോരാളി ആയ ബുഫൊണിനെ മറികടന്ന് രണ്ട് ഗോളുകളും നേടിയിരുന്നു

മെസ്സിയാവട്ടെ ഈ സീസണിൽ ആകെ മൊത്തം 54 ഗോളുകൾ നേടിയെങ്കിലും ടീമിന് നേടാൻ കഴിഞ്ഞ ട്രോഫികളുടെ എണ്ണത്തിൽ പിന്നിൽ ആയി. സ്പാനിഷ് കപ്പും കോപ്പ ഡെൽ റേ മാത്രമേ മെസ്സിക്ക് ബാഴ്സക്ക് വേണ്ടി നേടിക്കൊടുക്കാൻ കഴിഞ്ഞൊള്ളു.

ജുവന്റസിന്റെ വിശ്വസ്താനായ കാവൽ ഭടൻ 39കാരനായ ബുഫൊൺ തന്നെയാണ് പട്ടികയിലെ താരം. പക്ഷെ അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗ് പട്ടം കൂടി ലഭിച്ചിരുന്നേൽ അദ്ദേഹത്തിന്റെ താര പ്രഭ അല്പം കൂടി ഉയർന്നേനെ. ഇറ്റലിയിലെ രണ്ട് കപ്പുകളും നേടാൻ ബുഫൊണിന് സാധിച്ചു
അന്തിമ പട്ടിക നിർണയിച്ചത് ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും മാറ്റുരച്ച 80 ടീമുകളുടെ കോച്ചുമാരുടെയും യൂറോപ്പ് മീഡിയിലെ 55 മാധ്യമ പ്രവർത്തകരുടെയും വോട്ടിലൂടെ ആണ്. അവസാന വിജയിയെ തിരഞ്ഞെടുക്കുന്നതിൽ അന്തിമ പട്ടികയിലെ 3 പേരുടെ വോട്ടുകൾ നിർണായകമാകും. മെസ്സിയും റൊണാൾഡോയും രണ്ട് തവണ ഈ അവാർഡ് നേടിയപ്പോൾ സ്പെയിനിന്റെ ബാഴ്സ താരം ഇനിയേസ്റ്റയും ഫ്രഞ്ച് താരം ഫ്രാങ്ക് റിബെറിയും ഓരോ തവണ അവാർഡ് നേടി.
®സോക്കേഴ്‌സ് മീഡിയ വിങ്.

0 comments:

Post a Comment

Blog Archive

Labels

Followers