Monday, August 14, 2017

ബാഴ്സലോണ താരം എഫ് സി ഗോവയിൽ




മുൻ ബാഴ്സലോണ ബി  താരം സെർജിയോ ജസ്റ്റെ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയുടെ പ്രതിരോധ കോട്ട കാക്കും. ബാഴ്സ യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ച സെർജിയോ ജസ്റ്റെ സ്പാനിഷ് ടീം ഹോസ്പിലെറ്റിൽ നിന്നാണ് എഫ് സി ഗോവയിൽ എത്തുന്നത്.

25 കാരനായ സെർജിയോ ജസ്റ്റെ കരിയറിൽ ഉടനീളം സ്പെയിനിലെ താഴ്ന്ന ലീഗുകളിലാണ് കളിച്ചിട്ടുള്ളത്. 2012-16 കാലഘട്ടത്തിൽ ബാഴ്സലോണ ബി ടീമിന് വേണ്ടി 21 മത്സരങ്ങളിൽ കളിച്ചു . കഴിഞ്ഞ സീസണിൽ ഹോസ്പിലെറ്റിൽ കളിച്ച ജസ്റ്റെ 36 മത്സരത്തിൽ നിന്നും 2 ഗോളുകൾ നേട്ടിട്ടുണ്ട്. കാറ്റലോണിയ ദേശീയ ടീമിന് വേണ്ടിയും ജസ്റ്റെ കളിച്ചിട്ടുണ്ട്.

എഫ് സി ഗോവയിൽ എത്തുന്ന അഞ്ചാമത്തെ വിദേശതാരമാണ് സെർജിയോ ജസ്റ്റെ. സ്പാനിഷ് പരിശീലകൻ സെർജിയോ ലോബറയുടെ കീഴിൽ ഇറങ്ങുന്ന ഗോവൻ ടീമിന് കരുത്ത് പകരുന്നത് സെർജിയോ ജസ്റ്റെയുടെ സൈനിംഗ്

© സൗത്ത് സേക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers