Showing posts with label AFC CUP. Show all posts
Showing posts with label AFC CUP. Show all posts

Monday, August 3, 2020

നമ്പർ 01 | സുനിൽ ഛേത്രി | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ | ഒരു പിറന്നാൾ സമ്മാനം

     


ഇന്ത്യൻ ഫുട്‍ബോളിന്റെ പത്തു ഇതിഹാസങ്ങളെ പരിചയപ്പെടുത്തുന്ന ഈ പംക്‌തി ഇവിടെ അവസാനിക്കുകയാണ്..ഇതൊരു നിമിത്തമാണ്.. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരത്തെ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ.. അദ്ദേഹത്തിന് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരു പിറന്നാൾ സമ്മാനം കൂടിയായി ഈ ലേഖനം മാറട്ടെ... 

സുനിൽ ഛേത്രി... 1984 ആഗസ്റ്റ് 3ന്  സെക്കന്തരാബാദിൽ ജനിച്ച സുനിൽ ഇന്ത്യൻ ഫുട്ബോൾ അടക്കി ഭരിക്കുന്ന ഛത്രപതിയാകുമെന്ന് ആരും വിചാരിച്ചു കാണില്ല.
2002ൽ  മോഹൻ ബഗാനിൽ കളിയാരംഭിച്ച  സുനിൽ ഛേത്രി പിന്നീട് ജെ സി ടിയിലെത്തി. അവിടെ 21ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് ഈസ്റ്റ്‌ ബംഗാളിലേക്ക് വന്നെങ്കിലും 2010ൽ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കൻസാസ് സിറ്റി വിസാർഡിലേക്ക് ക്ഷണിക്കപ്പെട്ടു. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ ആയിരുന്നു സുനിൽ. പിന്നീട് പോർചുഗലിലെ സ്പോർട്ടിങ് ലിസ്ബണിൽ എത്തിയെങ്കിലും തിരിച്ചു ഇന്ത്യൻ മണ്ണിലേക്ക് തന്നെ വന്നു. ഇവിടെ മോഹൻ ബഗാൻ, ചിരാഗ്, ഡെംപോ, ചർച്ചിൽ മുംബൈ സിറ്റി, ബംഗളുരു എഫ് സി എന്നിവക്കായി ബൂട്ടുകെട്ടി. 
താൻ കളിച്ച ക്ലബുകൾക്കായി ഐ ലീഗും ഐ എസ് എല്ലും  ഫെഡറേഷൻ കപ്പും സൂപ്പർ കപ്പും നേടാനും ബംഗളുരുവിനെ എ എഫ് സി ചലഞ്ച് കപ്പ് റണ്ണേഴ്‌സ് ആക്കുവാനും സുനിൽ ഛേത്രിക്ക് സാധിച്ചു.
ഇതിനിടയിൽ സന്തോഷ്‌ ട്രോഫിയിൽ ദില്ലിക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടങ്ങളിൽ രണ്ടു ഹാട്രിക് നേടുവാനും സുനിൽ ഛേത്രിക്ക് സാധിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടങ്ങൾകൊണ്ട് മാത്രം  ദില്ലിയെ മുന്നോട്ടു നയിക്കുന്നതിന് സാധിക്കുമായിരുന്നില്ല. ദേശീയ ലീഗിൽ മോഹൻ ബഗാന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അതിനു ശേഷം ജെസിടിയെ രണ്ടാം സ്ഥാനത്തു എത്തിക്കാനും ആദ്യ ഐ ലീഗിൽ അവരെ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനും ഛേത്രി സഹായിച്ചു. അതിലൂടെ 2007ലെ AIFF പ്ലയെർ ഓഫ് ദ ഇയർ അവാർഡും നേടാൻ സാധിച്ചു. ഇതിനു ശേഷം ഈസ്റ്റ്‌ ബംഗാളിൽ എത്തിയിരുന്നെങ്കിലും വിദേശ ക്ലബുകളുടെ ട്രയൽസ് ഓഫറുകൾ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു.. അമേരിക്കയിൽ നിന്ന്  ലോസ് ഏഞ്ചൽസ് ഗാലക്‌സി, ഡിസി യുണൈറ്റഡ്, ഇംഗ്ളണ്ടിൽ നിന്ന് കൊവെൻട്രി സിറ്റി, സ്‌കോട്ടിഷ് ടീം സെൽറ്റിക് എന്നീ ടീമുകൾ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ഗോവൻ ടീമായ ഡെംപോയിൽ കളിക്കുമ്പോൾ  ഇംഗ്ലണ്ടിലെ ക്വു പി ആറുമായി കരാർ ആയെങ്കിലും ഇന്ത്യ ഫിഫയുടെ ആദ്യ 70 സ്ഥാനങ്ങളിൽ ഇല്ലാഞ്ഞതിനാൽ വർക്ക്‌ പെർമിറ്റ്‌ ലഭിച്ചില്ല. പിന്നീട് അമേരിക്കൻ മേജർ ലീഗ് സോക്കർ ടീമായ കൻസാസ് സിറ്റി വിസാർഡ്സ് അദ്ദേഹത്തെ സൈൻ ചെയ്തു.  പിന്നീട് ചിരാഗ് യൂണൈറ്റഡിലും മോഹൻ ബഗാനിലും ചർച്ചിൽ ബ്രദേഴ്സിൽ വായ്പ അടിസ്ഥാനത്തിലും അദ്ദേഹം കളിച്ചു. ചർച്ചിലിനെ രണ്ടാമത്തെ ഐ ലീഗ് ഉയർത്താൻ ഛേത്രി സഹായിച്ചു. ഇതിനിടയിൽ പോർചുഗലിലെ സ്പോർട്ടിങ് ലിസ്ബണിന്റെ റിസർവ് ടീമിൽ പോയെങ്കിലും അവിടെ നിന്ന് 2013ൽ  ബംഗളുരു എഫ് സി യുടെ ഭാഗമായി. അരങ്ങേറ്റ സീസണിൽ തന്നെ ഐ ലീഗ് കിരീടമുയർത്താൻ ബാംഗ്‌ളൂരുവിനെ സുനിൽ ഛേത്രിയുടെ 14 ഗോളുകളും 7 അസിസ്റ്റുകളും സഹായിച്ചു. ബംഗളുരുവിനെ 2014-15 ലെ ഫെഡറേഷൻ കപ്പ് ജേതാക്കളാക്കുവാനും സുനിലിന് സാധിച്ചു. 2015ൽ മുംബൈ സിറ്റിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറി. നോർത്ത് ഈസ്റ്റിനെതിരെ ലീഗിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ കളിക്കാരനായി ചരിത്രം കുറിച്ചു. അടുത്ത സീസണിലും മുംബൈക്ക് വേണ്ടി കളം നിറഞ്ഞു കളിച്ചെങ്കിലും ഡീഗോ ഫോർലാനും സോണി നോർദെയും ഉള്ളത് കൊണ്ട് ഗെയിം ടൈമും സ്കോറിങ് റേറ്റും കുറവായിരുന്നു. 2015-16 സീസണിൽ വീണ്ടും വായ്പാടിസ്ഥാനത്തിൽ ബംഗളുരുവിൽ എത്തിയപ്പോൾ അവരെ ലീഗ് കിരീടജേതാക്കളാക്കുവാനും  എ എഫ് സി കപ്പിൽ റണ്ണേഴ്‌സ് ആക്കുവാനും സാധിച്ചു. 
ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ ബംഗളുരുവിനായ് 14 ഗോളുകൾ നേടാനും ഹീറോ ഓഫ് ദ ലീഗ് അവാർഡ് നേടുവാനും സാധിച്ചു. ബംഗളുരുവിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗും സൂപ്പർ കപ്പും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ അവരുടെ നായകന് സാധിച്ചു. 
നീലക്കടുവകളുടെ ജേഴ്സിയിൽ 2007 നെഹ്‌റു കപ്പാണ് അദ്ദേഹത്തിന്റെ ആദ്യ ടൂർണമെന്റ്. അരങ്ങേറ്റ മത്സരത്തിൽ കമ്പോഡിയയെ ആറു ഗോളുകൾക്ക് തോല്പിച്ചപ്പോൾ രണ്ടു ഗോളുകൾ സുനിൽ ഛേത്രിയുടെ വകയായിരുന്നു. അവിടെ നിന്നാരംഭിച്ച അശ്വമേധത്തിൽ എ എഫ് സി ചലഞ്ച് കപ്പും രണ്ടു തവണ സാഫ് ചാംപ്യൻഷിപ്പും മൂന്നുതവണ നെഹ്‌റു കപ്പും നേടുന്നതിന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ സാക്ഷികളായി. 
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ കളിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളതും ഈ നീലക്കടുവയാണ്. ആറു തവണ ഇന്ത്യയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഛേത്രി എ എഫ് സി ചലഞ്ച് കപ്പിലെ മൂല്യമേറിയ താരമായും സാഫ് ചാമ്പ്യൻഷിപ്പിലെ മികച്ച താരമായും എ എഫ് സി യുടെ ഏഷ്യൻ ഐക്കൺ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് 2011ൽ അർജുന അവാർഡും 2019ൽ പദ്മശ്രീയും നൽകിയാണ് രാജ്യം ആദരിച്ചത്. 
2018ലെ ഇന്റർകോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരത്തിൽ തന്റെ ഹാട്രിക് അടക്കം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ചൈനീസ് തായ്‌പേയിയെ തോൽപിച്ചെങ്കിലും കാണികൾ കുറവായത് അദ്ദേഹത്തെ നിരാശനാക്കി. അന്ന് അദ്ദേഹം വിമർശിക്കാൻ ആണെങ്കിൽ പോലും സ്റ്റേഡിയത്തിൽ വന്നു കളി കാണാൻ അഭ്യർത്ഥിച്ച വീഡിയോ ട്വിറ്ററിൽ വൈറൽ ആയിരുന്നു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇടവും വലവും ബൈച്ചുങ് ബൂട്ടിയയെയും ഐ എം വിജയനെയും നിർത്തി ഗാലറിയിലേക്ക് നോക്കിയ സുനിലിനെ വരവേറ്റത് പതിനായിരങ്ങളുടെ ആർപ്പുവിളികളാണ്  നീലക്കടുവകൾക്ക് വേണ്ടി ഛേത്രിയുടെ നൂറാം മത്സരം അങ്ങിനെ അവിസ്മരണീയമായി മാറി. ഇന്ന് ആക്റ്റീവ് ഇന്റർനാഷണൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് താഴെ ലയൺ മെസ്സിക്ക് മുകളിൽ  രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് നീലക്കടുവകളുടെ പടനായകൻ. 
സൗത്ത് സോക്കേഴ്സിന് വേണ്ടി തയ്യാറാക്കിയ ഇന്ത്യൻ ഫുട്‍ബോളിലെ പത്തു ഇതിഹാസങ്ങളെ പരിചയപെടുത്തുന്ന പംക്‌തി അവസാനിപ്പിക്കാൻ ഇതിലും നല്ലൊരു താരവും ഇതിലും നല്ലൊരു ദിവസവും കിട്ടാനില്ല.. 
പ്രിയ സുനിൽ ഛേത്രിക്ക് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരായിരം ജന്മദിനാശംസകൾ.

ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ എന്നാ ഈ ലേഖന പരമ്പര തയ്യാറാക്കിയത് അബ്ദുൽ റസാഖ് സൗത്ത് സോക്കേഴ്സ് 

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Tuesday, April 30, 2019

ചെന്നൈയിന് വിജയം.


ഇന്ത്യൻ സൂപ്പർ ലീഗിൽ അമ്പേ നിറം മങ്ങിയെങ്കിലും എ എഫ് സി കപ്പിന്റെ വേദിയിൽ ചെന്നൈയിൻ എഫ് സി ക്ക് വിജയം. അഹമ്മദാബാദിൽ ട്രാൻസ്‌റ്റേഡിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  ബംഗ്ലാദേശിൽ നിന്നുള്ള അബഹാമി ലിമിറ്റഡിനെ 78ആം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ നേടിയ ഏക ഗോളിനാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്.ഈ വിജയത്തോടെ ഗ്രൂപ്പ്‌ ഇ യിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചെന്നൈയിൻ എഫ് സി

Thursday, January 24, 2019

'വാറി'ന് അരങ്ങേറ്റത്തിൽ ഗോൾ


 ജപ്പാൻ -വിയറ്റ്‌നാം ക്വാർട്ടർ ഫൈനലോടുകൂടി  ഏഷ്യ കപ്പിൽ നടപ്പാക്കിയ 'വാർ' സംവിധാനത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ ഗോൾ. ദുബായിലെ അൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57ആം മിനിറ്റിൽ ജപ്പാന്റെ റിറ്റ്സു ഡോൺ ആണ് വാർ തീരുമാനത്തിലൂടെ പെനാൽറ്റി ലക്ഷ്യത്തിലെച്ചത്. യു. എ. ഇ റഫറി മുഹമ്മദ് അബ്ദുല്ല മുഹമ്മദ് ആണ് 'വാർ' തീരുമാനത്തിലൂടെ ചരിത്രഗോളിന് വിധിയെഴുതിയത്.

© Southsoccers - Together for Indian Football

വിയറ്റ്നാമിനു വിട; സാമുറായികൾ സെമിയിൽ


 ധീരമായ ഫുട്ബാൾ കളിച്ച വിയറ്റ്‌നാമിനു വിട.ജപ്പാന്റെ ഓരോ മുന്നേറ്റങ്ങളെയും കരുത്തോടെ നേരിട്ട വിയറ്റ്നാമിനു ഒരൊറ്റ ഗോളിൽ സ്വപ്നങ്ങൾ പൊലിഞ്ഞു.ജപ്പാൻ തുടർച്ചയായ 6ആം തവണയും ഏഷ്യ കപ്പിന്റെ സെമിഫൈനലിൽ.
            ഇന്നത്തെ മത്സരം മുതൽ നടപ്പാക്കിയ 'വാർ' ലൂടെ ആയിരുന്നു ജപ്പാന്റെ ഗോൾ.57ആം മിനിറ്റിൽ ഇരുപത് വയസ്സുകാരൻ റിറ്റ്സു ഡോൺ ആണ് ചരിത്ര ഗോൾ നേടിയത്. ഇറാൻ - ചൈന മത്സര വിജയികളെ സാമുറായികൾ സെമിയിൽ ഏറ്റുമുട്ടും.

© Southsoccers - Together for Indian Football

Monday, January 21, 2019

പെനാൽറ്റിയിലൂടെ ഓസ്ട്രേലിയൻ വിജയം


ഉസ്‍ബെക്കിസ്ഥാനെ 4-2 നു പെനാൽറ്റിയിൽ മറികടന്ന് ഓസ്‌ട്രേലിയ ക്വാർട്ടറിൽ. അൽഐനിൽ നടന്ന മത്സരം നിശ്‌ചിത സമയവും എക്സ്ട്രാ സമയവും കടന്ന് പെനാൽറ്റിയിലൂടെയാണ് വിധിനിർണയിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റൺ ഹോവ് ആൽബിയൺ ഗോൾകീപ്പർ മാത്യു റയാൻ രണ്ട് കിക്കുകൾ സേവ് ചെയ്‌തു.ക്വാർട്ടറിൽ യു. എ. ഇ - കിർഗിസ്ഥാൻ മത്സരവിജയികളെ നേരിടും.

ജപ്പാൻ - വിറ്റ്നാം ക്വാർട്ടർ


തുല്യശക്തികൾ ഏറ്റുമുട്ടിയ പതിനേഴാം  ഏഷ്യ കപ്പിന്റെ പ്രീക്വാർട്ടറിൽ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു ജപ്പാൻ ക്വാട്ടറിൽ കടന്നു. കളിയുടെ 20ആം മിനിറ്റിൽ ടോമിയാസിന്റെ ഹെഡറാണ് കളിയുടെ വിധി നിർണയിച്ചത്.
    ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മൈതാനത്തു നിറഞ്ഞുകളിച്ച  സൗദിക്ക് പുറത്താകാനായിരുന്നു വിധി.ജപ്പാൻ വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടറിൽ വിയറ്റ്നാമിനെ നേരിടും.ഇന്നലെ നടന്ന ആദ്യ പ്രീക്വാർട്ടറിൽ ജോര്ദാനെ പെനാൽറ്റിയിലൂടെ മറികടന്നാണ് വിയറ്റ്നാം ക്വാർട്ടർ പ്രവേശനം നേടിയത്.

Wednesday, January 16, 2019

ഇറാൻ ഗ്രൂപ്പ് ജേതാക്കൾ

 

ഏഷ്യാ കപ്പിലെ ആവേശകരമായ ഇറാൻ - ഇറാഖ് പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ദുബായിലെ അൽ മഖ്ത്തൂം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും അവസരങ്ങളേറെ തുറന്നെങ്കിലും ഗോളാക്കി മാറ്റാനായില്ല. ഇതോടെ 7 പോയന്റുള്ള ഇറാൻ മികച്ച ഗോൾ ശരാശരിയുടെ ബലത്തിൽ ഗ്രൂപ്പ് ജേതാക്കളായി. ഇറാഖും 7 പോയിന്റ് നേടി രണ്ടാം സ്ഥാനകാരായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
    ഗ്രൂപ്പ് 'ഡി' യിലെ മറ്റൊരു മത്സരത്തിൽ വിയറ്റ്നാം യെമനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ജയത്തോടെ വിയറ്റ്നാം പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.

Monday, January 14, 2019

തോറ്റാലും ഇന്ത്യ നോക്കൗട്ട് ലേക്കോ?എങ്ങിനെ?


ഏഷ്യ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടുമ്പോൾ ആരാധകർ എല്ലാം ഗംഭീര വിജയം നേടി ആവശകരമായി അടുത്ത റൗണ്ടിലേക്ക് ഇന്ത്യ മാർച്ച് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണ്. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥനാക്കാരാണ് ബഹ്റൈൻ എന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കും.എന്നാൽ മത്സരം ഇന്ത്യ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് സാധ്യത ഉണ്ട്.ഏഷ്യ കപ്പിലെ 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാർ,റണ്ണേഴ്സ് അപ്പ് എന്നിവർ കൂടാതെ മികച്ച 4 മൂന്നാം സ്ഥാനക്കാർക്ക് നോക്ക് ഔട്ടിലേക്ക്‌ പ്രവേശിക്കാൻ അവസരം ഉണ്ട്.നിലവിലെ അവസ്ഥയിൽ മറ്റെല്ലാ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് ഒരു പോയിന്റ് പോലും ഇല്ല എന്നത് ഇന്ത്യയുടെ നോക്കൗട്ട്  സ്വപ്നങ്ങൾക്ക് നിറം പകരുന്നു.ഇൗ ടീമുകൾ തമ്മിലുള്ള അവസാന മത്സരത്തിൽ സമനില വരികയോ മികച്ച ഒരു വിജയം കൈവരിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ A ഗ്രൂപ്പിലെ മൂന്നാം സ്ഥനകാർക്ക്‌ 3 പോയിന്റുമായി നോക്കൗട്ടിലേക്ക്  പ്രവേശിക്കാം.ചുരുക്കി പറഞ്ഞാൽ മറ്റു ടീമുകളുടെ ജയ പരാജയങ്ങൾക്ക് അനുസൃതായി ആകും ഇന്ത്യയുടെ സാധ്യത.സാധ്യതകൾ ഇങ്ങിനെ ആണെന്നിരിക്കെ ആരാധകർ ആഗ്രഹിക്കുന്നത് ആധികാരികമായ ഒരു ജയത്തോട് കൂടി നോക്ക് ഔട്ടിലേക്കുള്ള നീല കടുവകളുടെ മാർച്ച് പാസ്റ്റ് ആണ്‌.

ഫാഹിസ് തിരൂരങ്ങാടി

Sunday, January 13, 2019

ബഹ്റൈനെതിരെ ഇന്ത്യക്ക് സർപ്രൈസ് ക്യാപ്റ്റൻ!


ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ സർപ്രൈസ് ക്യാപ്റ്റൻ. മധ്യനിരയുടെ കരുത്തരായ പ്രണോയ് ഹാൾഡറായിരിക്കും ബഹ്റൈനെതിരെ ഇന്ത്യയെ നയിക്കുക.


ആദ്യ മത്സരത്തിൽ പ്രതിരോധ നിരയിലെ കരുത്തനായ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. യുഎഇ ക്കെതിരെ മുന്നേറ്റ നിര താരം സുനിൽ ഛേത്രിയുമായിരുന്നു.

Sunday, January 6, 2019

ഈ രാത്രീ ബാഴ്സയേയും റയലിനെയും നമുക്ക് മറക്കാം,അർജൻറീനയേയും ബ്രസീലിനെയും മറക്കാം,ഇത് ഇൻഡൃൻ ഫുട്ബോളിന് ആഘോഷത്തിൻ്റെ രാത്രിയാണ്


നഷ്ടങ്ങളുടെ ചാരക്കൂനയിൽ നിന്ന് ചിറകടിച്ചു പറക്കുന്ന ഒരു ഫിനിക്സ് പക്ഷിയെ പോലെ ഒന്നിനെതിരെ എണ്ണം പറഞ്ഞ നാലു ഗോളുകൾ ,മോശം പോരാളികൾ എന്ന് പുശ്ചിച്ച തായ്ലൻ്റിൻ്റെ വലയിൽ അടിച്ചു കയറ്റിയാണ്,ടീം ഇൻഡൃ ഒരു സ്വപ്നങ്ങളുടെ രാത്രി ഇൻഡൃൻ ഫൂട്ബോളിന് സമ്മാനിച്ചത്ദഇത് ഓരോ ഇൻഡൃക്കാരനും ഓരോ മലയാളിക്കും ഓരോ പ്രവാസിക്കും അഭിമാനത്തിൻ്റെ രാവ്.
തായ്ലൻ്റ് ഇൻഡൃയെ സമസ്ത മേഖലയിലും തച്ചുടച്ച ഒന്നാം പകുതി,യൂറോപ്പിലെ ലീഗുകളോട് കടപിടിക്കുന്ന പന്തടക്കവുമായി തായ്ലൻ്റ് ഇൻഡൃയെ വരിഞ്ഞു മുറുക്കി,ഭാഗൃത്തിൻ്റെ അകംമ്പടിയോടെ കിട്ടിയ പെനാൽട്ടി ഗോളൊഴിച്ചാൽ ഒന്നും അവകാശപ്പെടാനില്ലാതെ തീർന്ന ഫസ്റ്റ് ഹാഫ് ,തായ്ലൻ്റ് ക്യാപ്റ്റൻ സ്കോർ ചെയ്തു.സെറ്റ് പീസുകളിൽ ഇൻഡൃൻ ഡിഫൻസ് ഫിന്നമായി,ചേത്രിക്ക് പകരം ക്യാപ്റ്റൻ ബാൻ്റണിഞ്ഞ ഗുൽപ്രീതൻ്റെ കണ്ണിൽ പഴയ കോൺഫിഡൻസ് ഇല്ല.മാൻ ടു മാൻ  മാർക്കിംങ് ഇല്ല,ലക്ഷൃത്തിലെത്താത്ത ലോംങ് ബോളുകൾ,കാൽപന്തിനെ ഇത്രയും സ്നേഹിക്കുന്ന മലയാളികൾക്ക് ഒട്ടും ഓർമ്മിക്കാൻ വകകൾ നല്കാതെ ഫസ്റ്റ് ഹാഫ്.ഞാൻ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും വിമർശനങ്ങളും സങ്കടങ്ങളും അണപൊട്ടി......

''വന്തിട്ടേന്ന് സൊല്ല് തിരുംമ്പി വന്തിട്ടേന്ന്.....55 കൊല്ലം മുന്നാടി എപ്പടി പോയോ അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് സൊല്ല്. ''🔥
പുച്ചക്കുട്ടികളിൽ നിന്നും പുലിക്കുട്ടികളിലേക്കുളള ട്രാൻഫർ മേഷൻ വേതാളത്തിലെ അജിത്തിനെ ഓർമ്മിച്ചു.അറ്റാക്ക് ഈസ് ദി ബെസ്റ്റ് ഡിഫൻസ്,അതാണ് സെക്കൻ്റ് ഹാഫിൽ ഇൻഡൃൻ പുലിക്കുട്ടികൾ നടപ്പിലാക്കിയത്.തായ്ലൻ്റിനെ ഒരു മേഖലയിലും മുന്നേറാനനുവധിക്കാതെ കടിഞ്ഞാൺ ഫുൾ ഇൻഡൃയുടെ കയ്യിൽ,ചേത്രിയുടെ ക്ളാസ് ഫിനിഷ്,നോർത്തീസ്റ്റ് കൂട്ടു കെട്ടും ഥാപ്പയുടെ സൂപ്പർ ചിപ്പും,രണ്ടാമത്തെ ടച്ചിൽ തന്നെ ബോൾ വലയിലാക്കിയ ജെജെ ,കൊടുത്തു 4 എണ്ണം.
ഈ നാലു ഗോളുകൾ,ഗോൾ ശരാശരിയിൽ ടീമിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് താങ്ങാകും,ഈ വിജയം നൽകുന്ന ഊർജം അതാണ് UAE ക്കുംബഹറൈനും എതിരെ ഇൻഡൃയുടെ കരുത്ത് കൂടെ 130 കോടി ജനങ്ങളുടെ പ്രാർഥനയും...
ടീം ഇൻഡൃ നിങ്ങൾ ചരിത്രം തിരുത്താൻ പോകുന്നു...😍😍
ചേത്രിയുടെ ഹാട്രിക്കും ഒരു മലയാളിയുടെ ഗോളും കാണാൻ ആഗ്രഹിച്ചു...
ചേത്രീ നിങ്ങളാണ് ഞങ്ങളുടെ ക്യാപ്റ്റൻ,മെസ്സിയും റൊണാൾഡോയും എല്ലാം നിങ്ങളാണ്.😍😍
ഇടിക്കട്ട വെയ്റ്റിംഗ് ഫോർ ജനുവരി 10🇮🇳🇮🇳
ആദർശ്
ഫുട്‍ബോളിനോടാണ് പ്രണയം

ഗുർപ്രീത് ക്യപ്റ്റൻ ആകാൻ സാധ്യത


ഏഷ്യ കപ്പിലെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ നേരിടാൻ ഗുർപ്രീത് സന്ധുവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇറങ്ങാൻ സാധ്യത. ജിങ്കൻ ആണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. എന്നാൽ സുനിൽ ഛേത്രിക്ക് ഇതിൽ വിയോജിപ്പ് ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ഛേത്രിയും കോൺസ്റ്റൻറ്റൈനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അറിയുന്നു  ഇങ്ങനെ ഒരു അവസരത്തിൽ ആണ് ജിങ്കനെയും ഛേത്രിയെയും ഒഴിവാക്കി സന്ധുവിനെ ക്യാപ്റ്റൻ ആക്കിയത് എന്നറിയുന്നു.

ഇന്ന് കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രം ഗുർപ്രീത് സിംഗ് സന്ധു


ഏഷ്യ കപ്പിലെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ നേരിടാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ പരിശീലകൻ കോൺസ്റ്റൻറ്റൈന്റെ കൂടെ ഇന്ത്യൻ ഗോൾ കീപ്പർ സന്ധുവാണ് പങ്കെടുത്തത്. സന്ധുവിന്റെ വാക്കുകളിലൂടെ. "നാളത്തെ മത്സരം ഞങ്ങൾക്കു വെല്ലുവിളി ആണ്. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു. ജയം തന്നെ ആണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ നാല് വർഷം ആയി ഞങ്ങൾ അതിനുള്ള പരിശ്രമത്തിൽ ആയിരുന്നു. മികച്ച പ്രകടനം നടത്താൻ താരങ്ങൾ എല്ലാം മികച്ച പരിശ്രമം നടത്തും എന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ കഴിവിൽ ഞങ്ങൾ സ്വയം അഭിമാനം കൊള്ളുന്നു. ടീം എന്ന നിലയിൽ ഞങ്ങൾ തെളിയിച്ചിട്ടുണ്ട് ജയിക്കാൻ കഴിയും എന്ന്. ഇനി മത്സരത്തിൽ ആണ് ഞങ്ങളുടെ ശ്രദ്ധ മുഴുവനും. 2011 ൽ ഇന്ത്യ അവസമായി ഏഷ്യാകപ്പിൽ പങ്കെടുത്തപോളും സന്ധു ടീമിൽ അംഗം ആയിരുന്നു.. അന്നത്തെ ടീമിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി എന്ന് സന്ധു അഭിപ്രായപ്പെട്ടു. .അന്നത്തെ ടീമും ഇന്നത്തെ ടീമും തമ്മിൽ വലിയ വിത്യാസങ്ങൾ ഉണ്ട്. 2011  ലെ ടീമിൽ താരങ്ങൾ എല്ലാം അവരുടെ കരിയറിന്റെ അവസാന സമയത്താണ് കളിക്കാൻ എത്തിയത്. എന്നാൽ ഇന്നത്തെ ടീമിൽ കൂടുതലും ചെറുപ്പക്കാർ ആണ്.കുറെ വർഷം അവർക്ക് മുന്നിൽ ഉണ്ട്. അത് തന്നെയാണ് ഈ ടീമിന്റെ കരുത്തും.സന്ധു അഭിപ്രായപ്പെട്ടു.

Monday, December 17, 2018

ലോകകായികഇനമായ ഫുട്ബോൾ പ്രേമികളായ മലയാളികളെ...


ലോകകപ്പും യൂറോകപ്പും കോപ്പ അമേരിക്കയും വിദേശ ഫുട്ബോൾ ലീഗുകളും ചർച്ച ചെയ്ത് വെല്ലുവിളികൾ മുഴക്കി ആഘോഷാരവങ്ങൾ തീർക്കുന്ന നിങ്ങൾ അറിഞ്ഞുവോ..
അടുത്തമാസം യു എ ഇയിൽ വെച്ച് ഏഷ്യൻ കപ്പ് നടക്കുന്നുണ്ട്..
ലോക ഫുടബോളിനെ ഇഴകീറി പരിശോധിക്കുന്ന നിങ്ങൾ ശ്രദ്ധിച്ചുവോ.. അതിലൊന്ന് ടീം ഇന്ത്യയാണ്..
ഞങ്ങളുടെ നീലക്കടുവകൾ...

മെസ്സിയെയും റൊണാൾഡോയെയും നെയ്മറിനെയും ഒക്കെ പൂവിട്ടു പൂജിക്കുന്ന നിങ്ങളുടെ ഇടയിലേക്ക് നമ്മുടെ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ നീലക്കടുവകൾ വരുന്നത്...
മറ്റുള്ള രാജ്യങ്ങൾക്കും ടീമുകൾക്കും വേണ്ടി വളരെ മുൻപേ ഫ്‌ളെക്‌സും കൊടി തോരണങ്ങളും റോഡ് ഷോയും ഒക്കെ നടത്താറുള്ള നിങ്ങൾ ഇത് ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നറിയാം.. നമ്മുടെ ടീമിനെയും ഒന്ന് സപ്പോർട് ചെയ്തേക്കണേ.. നിങ്ങൾ മുൻപ് സപ്പോർട്ട് ചെയ്ത രാജ്യക്കാരൊന്നും നമ്മളെ സപ്പോർട്ട് ചെയ്യാൻ വരണമെന്നില്ല.. ശക്തരായ യു എ ഇ യും തായ്ലൻഡും ബഹ്റൈനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യൻ കടുവകൾ പോരാട്ടത്തിനിറങ്ങുന്നതെന്ന് കൂടി ഓർക്കണം..നമ്മുടെ ടീമിനുള്ള സപ്പോർട്ട്, അത് നാട്ടിലായാലും സ്റ്റേഡിയത്തിലായാലും നൽകുന്ന ഊർജ്ജം.. അതിന് പകരം വെക്കാൻ മറ്റൊന്നില്ല..
നീലക്കടുവകൾക്ക് വേണ്ടി ആർപ്പുവിളിക്കാനും  അവർക്ക് വേണ്ടി ചുമരെഴുതാനും ഫ്ലെക്സ് അടിക്കാനും ആരൊക്കെ തയ്യാറുണ്ട്...
നിങ്ങളുടെ ഒരു 'നോ' ഇവിടെ യാതൊരു ചലനവും സൃഷിക്കില്ല.. സാധാരണ മത്സരങ്ങൾ പോലെ ഇതും കടന്ന് പോകും.. പക്ഷെ നിങ്ങൾ പറയുന്ന ഒരു 'യെസ്'.. അതുണ്ടാക്കാൻ പോകുന്ന ഇമ്പാക്ട് എത്രത്തോളമെന്നു ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറത്താണ്.. നമ്മുടെ ഒരു സംസ്ഥാനത്തിന്റെ വലിപ്പം മാത്രമുള്ള രാജ്യങ്ങൾ പോലും അവരുടെ നാടിന് വേണ്ടി ആഘോഷങ്ങൾക്ക് കോപ്പുകൂട്ടുമ്പോൾ എണ്ണത്തിലും വണ്ണത്തിലും വമ്പന്മാരായ ഇന്ത്യക്കാർക്ക് ഒരനക്കവുമില്ലെങ്കിൽ നമ്മളെ എന്തിനു കൊള്ളാം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
നമ്മുടെ ടീം കപ്പെടുക്കുമെന്നോ മറ്റോ അവകാശവാദങ്ങൾ ഉന്നയിക്കുന്നൊന്നുമില്ല.. എന്നാൽ നമ്മൾ കട്ടക്ക് കൂടെ നിന്നാൽ അവർക്കാവും നമുക്ക് വേണ്ടി പൊരുതാൻ..അവർക്കാവും നമുക്ക് വേണ്ടി ജയിക്കാൻ.. അവർക്കാവും നമുക്ക് വേണ്ടി ജേതാക്കളാകാൻ...
കൂടുന്നോ ഞങ്ങളുടെ കൂടെ...

Sunday, October 7, 2018

അണ്ടർ 16 ഏഷ്യാകപ്പ് കിരീടം ജപ്പാന്


അണ്ടർ 16 ഏഷ്യാകപ്പ് കിരീടം ജപ്പാൻ സ്വന്തമാക്കി. ഫൈനലിൽ  താജിക്കിസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ജപ്പാൻ ജേതാക്കളായത്. ഇത് മൂന്നാം തവണയാണ് ജപ്പാൻ അണ്ടർ 16 കിരീടം സ്വന്തമാക്കുന്നത്. നിഷികാവയാണ് ജപ്പാന്റെ വിജയഗോൾ നേടിയത്.

ടൂർണമെന്റിലെ സെമി ഫൈനലിസ്റ്റുകളായ ജപ്പാൻ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, താജിക്കിസ്ഥാൻ എന്നിവർ അടുത്ത വർഷം പെറുവിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടി.

ഇന്ത്യൻ ടീം ക്വാർട്ടറിൽ ദക്ഷിണ കൊറിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടാണ് പുറത്തായത്

Thursday, September 27, 2018

ഇന്തോനേഷ്യൻ സുനാമിയും അതിജീവിച്ച് ഇന്ത്യൻ കൗമാരനിര..



ളരെ നിർണായക മത്സരം. എതിരാളികൾ ശക്തരായ ഇന്തോനേഷ്യയും കൂടെ ആയിരക്കണക്കിന് ആരാധകരും. ജയമോ സമനിലയോ വേണം നമുക്ക് ക്വർട്ടറിൽ എത്താൻ. ഇല്ലെങ്കിൽ അപ്പുറത്ത് നടക്കുന്ന വിയറ്റ്നാം ഇറാൻ മത്സരത്തെ ആശ്രയിക്കേണ്ടി വരും. കളി തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു അവസ്ഥ. വിചാരിച്ച പോലെ തന്നെ ആക്രമിച്ചു കളിച്ച ഇന്തോനേഷ്യൻ പട നമ്മുടെ പ്രതിരോധത്തിന് നിരന്തരം തലവേദനയുണ്ടാക്കി. മികച്ച സ്പീഡും പാസിംഗ് ഗെയിമും കളിച്ച ഇന്തോനേഷ്യൻ കുട്ടികളെ തളക്കാൻ നമ്മുടെ നീലക്കടുവകൾ ഏറെ പണിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഏറെ അപകടകാരികളായ സുപ്രിയാദി, സുൽത്താൻ എന്നിവർ. അവസരോചിതമായുള്ള ഇടപെടലുകളിലൂടെ നമ്മുടെ നീലക്കടുവകൾ പ്രതിരോധിച്ചു വന്നു. ബോക്സിനുള്ളിൽ അപകടം വിതക്കുന്ന ക്രോസ്സുകളും പാസ്സുകളും നൽകുന്ന സുപ്രിയാദിയെ ശബാസ് ഇടം വലം തിരിയാൻ വിടാതെ പൂട്ടി. പലപ്പോഴും നമ്മുടെ പ്രതിരോധങ്ങൾ പരുക്കനുമായി.ആദ്യ പകുതി ഇന്തോനേഷ്യൻ അക്രമണളെ വിജയകരമായി പ്രതിരോധിച്ച ഇന്ത്യൻ ടീം രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജത്തോടെ പ്രത്യാക്രമണം തുടങ്ങി.മധ്യനിരയും മുന്നേറ്റനിരയും കൂടുതൽ ഉണർവ് കാണിച്ചു. വിക്രം, ബികെ ഓറം, രവി,ഗിവ്‌സൺ, മെൽവിൻ എന്നിവരൊക്കെ ആക്രമണത്തിന് മൂർച്ച കൂട്ടി  പലപ്പോഴും ഇന്തോനേഷ്യൻ പ്രതിരോധം ആടിയുലഞ്ഞു. പക്ഷെ ഫിനിഷിങ്ങിലെ ഭൂതം വീണ്ടും നമുക്ക് വില്ലനായി.ചില സമയങ്ങളിൽ നിർഭാഗ്യവും. പക്ഷെ വേഗതഏറിയ അവരുടെ കൗണ്ടറുകൾ നമ്മുടെ പ്രതിരോധനിര മികച്ച രീതിയിൽ തന്നെ തടുത്തിട്ടു. അതിനിടയിൽ പരുക്കൻ അടവുകൾ പുറത്തെടുത്തതിന് ഷബാസും സൈലോയും മഞ്ഞക്കാർഡും വാങ്ങിച്ചു. അപ്പുറത്ത് വിയറ്റ്നാമിനെതിരെ അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ ഇറാനു മുൻപിൽ നമുക്ക്  കയറണമെങ്കിൽ സമനിലയിൽ കുറഞ്ഞൊന്ന് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.അവസാന പത്തു മിനിറ്റുകളിൽ സുനാമി കണക്കെ ഇന്തോനേഷ്യൻടീം നമ്മുടെ  പോസ്റ്റിനു മുന്നിൽ ആക്രമണങ്ങളുടെ  തിരമാലകൾ തീർത്തു. കൂട്ടപൊരിച്ചലുകൾക്കിടയിൽ നമ്മുടെ പ്രതിരോധ താരങ്ങളുടെ മികവിൽ അതെല്ലാം ഭേദിച്ചു കൊണ്ട് നമ്മൾ ക്വർട്ടറിലേക്ക് ചുവടു വെച്ചു.അറുപത്തിനാല് ശതമാനം ബോൾ പൊസിഷനും ആയിരക്കണക്കിന് ആരാധകരുടെ മികച്ച പിന്തുണയും ഉണ്ടായിട്ടുപോലും നമ്മുടെ കുട്ടികളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഇൻഡോനേഷ്യൻ കൗമാരനിര തളർന്നു പോയി.സമനിലയിൽ കുരുങ്ങിയെങ്കിലും മനോഹരമായ ഗെയിം പുറത്തെടുത്ത ഇന്തോനേഷ്യൻ കുട്ടികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
 ഇനി നേരിടാനുള്ളത് കരുത്തരായ ദക്ഷിണ കൊറിയൻ പടയെയാണ്.അവരെ കൂടി കീഴടക്കാനായാൽ ചരിത്രപരമായ സെമി പ്രവേശനവും അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ചു നടക്കുന്ന U17 ലോകകപ്പിന് യോഗ്യതയും.
കാത്തിരിക്കാം.. നീലക്കടുവകളുടെ വിജയഭേരിക്കായി..

ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ് 

പ്രതിരോധത്തിന്റെ ചക്രവ്യൂഹം തീർത്ത് നീലക്കടുവകൾ.


ന്ത്യൻ കൗമാര നിരയുടെ ശക്തി എന്താണെന്നു ചോദിച്ചാൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഉത്തരം.. ഡിഫെൻസ്...
അതെ, പ്രതിരോധം തന്നെയാണ് നമ്മുടെ കരുത്ത്. ഏഷ്യൻ വമ്പന്മാർക്കെതിരെ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യൻ വന്മതിലുകൾ ഡബിൾ സ്ട്രോങ്ങ്‌ ആണ്. ശബാസ് അഹ്‌മദ്‌, തോയ്‌ബ സിങ്, ഗുർക്രീത് സിങ്, വികാസ് യുംനാം എന്നിവർ കോട്ടകെട്ടി കാത്തു സൂക്ഷിക്കുന്ന ഇന്ത്യൻ പ്രതിരോധം ഭേദിക്കുന്നത് അത്ര എളുപ്പമല്ല.. അഥവാ അവിടെ ചെറിയ പിഴവുകൾ കണ്ടെത്തി മുന്നേറിയാൽ അവരുടെ മുന്നിൽ പോസ്റ്റിൽ റിഫ്ലെക്സിന്റെയും പൊസിഷനിങ്ങിന്റെയും ചിലന്തി വല നെയ്‌തുകൊണ്ട് സാക്ഷാൽ നീരജ് കുമാർ എന്ന സ്പൈഡർ ബോയ് ഉണ്ടാകും.എളുപ്പമല്ല ഇവരെ കീഴടക്കാൻ എന്ന് ഫുട്ബോൾ ലോകം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.പ്രതിരോധത്തിന്റെ മികവിൽ തന്നെയാണ് നമ്മുടെ ക്വർട്ടർ പ്രവേശനം. ഒരു ഗോൾ പോലും ടൂർണമെന്റിൽ നമ്മൾ വഴങ്ങിയിട്ടില്ല എന്നത് തന്നെയാണ്  അതിന്റെ ഉദാഹരണം. മാത്രമല്ല നമ്മൾ നേടിയ ഏക വിജയം വിക്രം വിയറ്റ്നാമിനെതിരെ നേടിയ പെനാൽറ്റി ഗോളിലൂടെ മാത്രമാണ്. അതിശക്തരായ ഇറാനിയൻ വമ്പന്മാരെയും  ആയിരക്കണക്കിന് അരാധകരുടെ പിന്തുണയോടെ വന്ന   ഇൻഡോനേഷ്യൻ പോരാളികളെയും ഗോൾ രഹിത സമനിലയിൽ തളച്ച ഇന്ത്യൻ പ്രതിരോധ നിരയുടെ മികവ് വളരെയധികം ശ്രദ്ധേയമാണ്. ഷോർട് പാസുകളും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളും വളരെയധികം മികച്ച സ്കില്ലുകളുമുള്ള ദക്ഷിണ കൊറിയൻ പടയെ ഇന്ത്യൻ വന്മതിലുകൾ എങ്ങിനെ തടഞ്ഞു നിർത്തും എന്നത് അനുസരിച്ചായിരിക്കും നമ്മുടെ ക്വർട്ടറിലെ സാദ്ധ്യതകൾ.
ടീമിലെ ഏക മലയാളി താരം ശബാസ് അഹ്‌മദും ഗുർക്രീക്തും ആണ് ഇവരിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്.യുംനാമും തോയ്‌ബയും നല്ല പിന്തുണയും നൽകുന്നുണ്ട്.
SouthSoccers

നീലക്കടുവകൾ ചരിത്രം സൃഷ്ടിച്ച് എഎഫ്‌സി കപ്പ് ക്വാർട്ടലേക്ക്

നീലക്കടുവകൾ ക്വർട്ടറിലേക്ക്.... ആകാംഷഭരിതമായ മത്സരത്തിൽ ആയിരക്കണക്കിന് ഇന്തോനേഷ്യൻ ആരാധകരെയും തകർപ്പൻ കളി കെട്ടഴിച്ച ഇന്തോനേഷ്യൻ പടക്കുതിരകളെയും ഞെട്ടിച്ചു കൊണ്ട് അവരെ  സമനിലയിൽ തളച്ച് ഇന്ത്യൻ കൗമാരനിര AFC കപ്പ് ക്വർട്ടറിലേക്ക് മുന്നേറി.

കാലം സാക്ഷി.. ചരിത്രം സാക്ഷി..16 വർഷത്തിന് ശേഷം ഇന്ത്യൻ ടീം ഏഷ്യൻ പോരാട്ടത്തിന്റെ അവസാന എട്ടിൽ എത്തിയിരിക്കുന്നു. സൗത്ത് കൊറിയയാണ്‌ ക്വർട്ടറിൽ നമ്മുടെ എതിരാളികൾ. അവരെ കൂടി മറികടക്കാനായാൽ സ്വപ്നതുല്യമായ മറ്റൊരു നേട്ടം നമ്മളെ കാത്തിരിക്കുന്നു. അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ച് നടക്കുന്ന U17 ലോകകപ്പിന് യോഗ്യത.. !!
SouthSoccers

Wednesday, September 12, 2018

ഏഷ്യൻ കിരീടപ്പോരാട്ടത്തിനൊരുങ്ങുന്ന കുട്ടിക്കടുവകൾ


മലേഷ്യയിൽ നടക്കുന്ന U16 എ എഫ് സി കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിലെ  കൗമാര താരങ്ങളെ നിങ്ങൾക്ക് പരിചയപ്പെടേണ്ടേ.
ഗോൾ കീപ്പർമാർ :
ലാൽബിയക്ലുവ ജോങ്‌ടെ, മണിക്ക് ബലിയൻ, നീരജ് കുമാർ എന്നിവരാണ് ഇന്ത്യൻ കൗമാര നിരയുടെ കാവൽക്കാർ. പൊസിഷനിങ്ങും ഫ്ലെക്സിബിലിറ്റിയും വേണ്ടുവോളമുണ്ട്. ബോളുകൾ അഡ്വാൻസ് ചെയ്തു അറ്റൻഡ് ചെയ്യാനുള്ള കഴിവും പ്രതിരോധ താരങ്ങളെ പൊസിഷനിൽ വിളിച്ചു നിർത്താനുള്ള പക്വതയും ഉള്ളത് കൊണ്ട് ഭാവിയിൽ മികച്ച താരങ്ങൾ ആകുമെന്നതിന് സംശയം ഇല്ല. നീരജ് കുമാർ ആയിരിക്കും മിക്കവാറും ആദ്യ ഇലവനിൽ സ്ഥാനം നേടുക.



പ്രതിരോധനിര :
തോയ്‌ബ സിങ്, ഗുർക്രീത് സിങ്, ഹർപ്രീത് സിങ്, ശബാസ് അഹമ്മദ്‌, സന്ദിപ് മണ്ഡി, സമീർ, ലാൽകോറിമാ, ബികാഷ്, മനീഷ് ചൗധരി എന്നിവരാണ് നീലക്കടുവകളുടെ പ്രതിരോധം കാക്കുന്നത്. എത്ര ശക്തമായ എതിർ  മുന്നേറ്റ നിര വന്നാലും പഴുതടച്ച പ്രതിരോധം ഭേദിക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വരും. നിർണ്ണായക സമയങ്ങളിൽ ഇന്ത്യൻ  മുന്നേറ്റ നിരക്ക് കരുത്താകുന്ന 'സർജിക്കൽ സ്‌ട്രൈക്' നടത്താനും ഇവർ തയ്യാറാണ്. ഷബാസും ഹാപ്പിയും ചേർന്നുള്ള കോമ്പിനേഷൻ ഭാവിയിലെ അനസ് - ജിങ്കാൻ ദ്വയമായി കരുതാവുന്നതാണ്. അത്രക്ക് മനസ്സാന്നിധ്യവും ആത്മവിശ്വാസവും ഉള്ള രണ്ടുപേരാണിവർ.   ചുരുക്കത്തിൽ ഇവന്മാർ ചില്ലറക്കാരല്ലെന്ന് സാരം.
തോയ്‌ബയും ഗുർക്രീതുമൊക്കെ മിന്നൽ വേഗത്തിൽ മധ്യനിരക്കു മുന്നിലേക്ക് പന്തെത്തിക്കാൻ മിടുക്കരാണ്.

മധ്യനിര :
രവി റാണ, സൈലോ,എനം ജിർവാ,  ഗിവ്‌സൺ, റിക്കി, എറിക്, ശുബാം സാവന്ത്,ബുവനേഷ് എന്നിവരാണ് ഇന്ത്യൻ മധ്യ നിരയിലെ തന്ത്രങ്ങൾ മെനയുന്നത്. വേഗത, കൃത്യത, സൂക്ഷ്മത. ഇതാണ് ഇവരുടെ പ്രത്യേകത.സെറ്റ് പീസുകളിൽ മിടുക്കനായ ഗിവ്‌സൺ, ട്രിബിൾ ചെയ്തു മുന്നേറുന്നതിൽ അസാമാന്യ കഴിവുള്ള രവി റാണയും സൈലോയും പ്ലേ മേക്കർ റോളിൽ തിളങ്ങാറുള്ള റിക്കിയുമൊക്കെ ശ്രദ്ധിക്കേണ്ട താരങ്ങൾ തന്നെയാണ്.

മുന്നേറ്റ നിര :
ഇന്ത്യൻ നായകൻ വിക്രം പ്രതാപ് സിങ്,രോഹിത് ധനു, ബീകെ ഓറാം, റിഡ്ജ് മെൽവിൻ, ഹർപ്രീത്, ആദർശ് റായ്, ശുബുൻഗാസാ ബസുമാറ്റാറി,ഷാനോൻ എന്നിവരാണ് ഇന്ത്യൻ ആക്രമണത്തിലെ കുന്തമുനകൾ. സ്റ്റാർ സ്‌ട്രൈക്കർ രോഹിത് ധനു, ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ് എന്നിവർ തന്നെയാകും സ്‌ട്രൈക്കിങ് പൊസിഷനിൽ ആദ്യ ഇലവനിൽ ഉണ്ടാവുക. മികച്ച പന്തടക്കവും ഷൂട്ടിംഗ് പവറും ഈ കുട്ടികൾക്കുണ്ട്.ഏത് പ്രതിരോധ നിരയിലെ വിള്ളലുകളും കണ്ടെത്താൻ മിടുക്കരാണിവർ. വിങ്ങർമായി ഇറങ്ങുന്ന ബികെ ഓറമും മെൽവിനും നൽകുന്ന ക്രോസുകൾ എതിർ ടീമിന്റെ പെനാൽറ്റി ബോക്സിനകത്ത് അപകടം വിതക്കുന്നവയാണ്.
ടീമിന്റെ കരുത്ത് : എതിരാളികളെ ഭയം ഇല്ല.ആരോടും ഒരു കൈ നോക്കാൻ തയ്യാർ.തുടർച്ചയായി പല ടീമുകളുമായി(തങ്ങളേക്കാൾ കരുത്തും പ്രായവും കൂടിയവരോട് ) മത്സരിച്ചു അനുഭവപരിചയം ആവോളം ഉണ്ട്. ഏഷ്യൻ ഗ്രൗണ്ടുകളിൽ മികച്ച റെക്കോർഡാണ് ഈ കുട്ടികടുവകൾക്ക്.

ടീമിന്റെ പോരായ്മ :
ഫിനിഷിങ്. അവിടെ മാത്രമാണ് നമ്മുടെ കുട്ടികൾ അല്പമെങ്കിലും പോരായ്മ കാണിക്കുന്നത്. ഒന്നിനൊന്നു മികച്ച അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും അത് വലയിലെത്തിക്കാനുള്ള അമാന്തം ഒരു തലവേദന തന്നെയാണ്.ഇത്തവണ അതിൽ നിന്നെല്ലാം മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

അണിയറയിലെ മാന്ത്രികൻ :
ബിബിയാനോ ഫെർണാണ്ടസ് എന്ന പേര് ഇന്ത്യൻ ഫുട്ബോൾ ലോകം വളരെ അഭിമാനത്തോടെയാണ് പറയുന്നത്. കുറച്ചു കാലമായി ഇന്ത്യൻ കൗമാര നിരയുമായി ഉലകം ചുറ്റുന്ന ഇദ്ദേഹം മികച്ച ഒരു പടയെത്തന്നെയാണ് വാർത്തെടുക്കുന്നത്. ഡഗ്ഔട്ടിൽ ബഹളങ്ങൾ ഒന്നും വെക്കാതെ ശാന്തനായി നിൽക്കുന്ന ഈ മനുഷ്യനാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്തെ മജീഷ്യൻ..

ഈ 'സൈലന്റ് കില്ലറും' കുട്ടികളും  ഏഷ്യൻ കൗമാര കിരീടം ചൂടി വരുന്നതിനായി കാത്തിരിക്കുന്നു.പ്രാർത്ഥിക്കുന്നു..

ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ് 




Monday, August 13, 2018

അടുത്ത വർഷം യുഎഇ ൽ നടക്കാൻ ഇരിക്കുന്ന എ എഫ്‌സി കപ്പിന് മുന്നോടിയായുള്ള തയാറെടുപ്പുകൾക്ക് സൗത്ത് സോക്കേഴ്‌സ് തുടക്കം കുറിച്ചു


2019 ജനുവരിയിൽ യൂ എ യിൽ വെച്ചു നടക്കുന്ന എ എഫ് സി കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് പരമാവധി  ആരാധകരുടെ  പിന്തുണ  ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കളുടെ ഭാഗമായി യൂ എ ഇ സൗത്ത് സോക്കേഴ്സ് അംഗങ്ങൾ ദുബായിൽ ഒത്തുകൂടി. ആലോചന യോഗവും സൗഹൃദ ഫുട്ബോൾ മത്സരവും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു. എല്ലാ ഫുട്ബോൾ ആരാധകരെയും ഒപ്പം നിർത്തി പരമാവധി ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുകയും ടീമിന് വേണ്ട പിന്തുണ  നൽകാനും ആണ് ഈ യോഗത്തിൽ തീരുമാനം എടുത്തത് . യൂ എ യിലെ എല്ലാ എമിറേറ്റിൽ നിന്നും അംഗങ്ങൾ ഈ പരുപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ ടീമിന്റെ മത്സരങ്ങളിൽ ആവേശം ആയി മാറാറുള്ള ബ്ലൂ പിൽഗ്രിംസിന്റെ അംഗങ്ങളും ജനുവരിയിൽ നടക്കുന്ന മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ ഉണ്ടാകും. അവരുമായി സഹകരിച്ചു എല്ലാ ഫാൻസ് ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ചു  ഇന്ത്യൻ ടീമിന് പരമാവധി ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ഭാഗമായി സൗത്ത് സോക്കേഴ്സ് അംഗങ്ങൾ നാലു ടീമുകൾ ആയി തിരിഞ്ഞു പങ്കെടുത്ത ആവേശകരമായ  സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ജെ ജെ കില്ലേഴ്‌സ് ചാമ്പ്യൻമാർ ആയി.

Labels

Followers