ഇന്ന് കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രം ഗുർപ്രീത് സിംഗ് സന്ധു
ഏഷ്യ കപ്പിലെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ നേരിടാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ പരിശീലകൻ കോൺസ്റ്റൻറ്റൈന്റെ കൂടെ ഇന്ത്യൻ ഗോൾ കീപ്പർ സന്ധുവാണ് പങ്കെടുത്തത്. സന്ധുവിന്റെ വാക്കുകളിലൂടെ. "നാളത്തെ മത്സരം ഞങ്ങൾക്കു വെല്ലുവിളി ആണ്. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു. ജയം തന്നെ ആണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ നാല് വർഷം ആയി ഞങ്ങൾ അതിനുള്ള പരിശ്രമത്തിൽ ആയിരുന്നു. മികച്ച പ്രകടനം നടത്താൻ താരങ്ങൾ എല്ലാം മികച്ച പരിശ്രമം നടത്തും എന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ കഴിവിൽ ഞങ്ങൾ സ്വയം അഭിമാനം കൊള്ളുന്നു. ടീം എന്ന നിലയിൽ ഞങ്ങൾ തെളിയിച്ചിട്ടുണ്ട് ജയിക്കാൻ കഴിയും എന്ന്. ഇനി മത്സരത്തിൽ ആണ് ഞങ്ങളുടെ ശ്രദ്ധ മുഴുവനും. 2011 ൽ ഇന്ത്യ അവസമായി ഏഷ്യാകപ്പിൽ പങ്കെടുത്തപോളും സന്ധു ടീമിൽ അംഗം ആയിരുന്നു.. അന്നത്തെ ടീമിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി എന്ന് സന്ധു അഭിപ്രായപ്പെട്ടു. .അന്നത്തെ ടീമും ഇന്നത്തെ ടീമും തമ്മിൽ വലിയ വിത്യാസങ്ങൾ ഉണ്ട്. 2011 ലെ ടീമിൽ താരങ്ങൾ എല്ലാം അവരുടെ കരിയറിന്റെ അവസാന സമയത്താണ് കളിക്കാൻ എത്തിയത്. എന്നാൽ ഇന്നത്തെ ടീമിൽ കൂടുതലും ചെറുപ്പക്കാർ ആണ്.കുറെ വർഷം അവർക്ക് മുന്നിൽ ഉണ്ട്. അത് തന്നെയാണ് ഈ ടീമിന്റെ കരുത്തും.സന്ധു അഭിപ്രായപ്പെട്ടു.
0 comments:
Post a Comment