Tuesday, January 8, 2019

പെറ്റമ്മയോ.. പോറ്റമ്മയോ ; യു എ ഇ യെ ഇളക്കി മറിക്കാൻ പ്രവാസി ആരാധകർ




ചരിത്ര വിജയത്തോടെ ഇന്ത്യ ഏഷ്യ കപ്പ് ഫുട്ബോളിൽ തുടക്കം കുറിച്ചപ്പോൾ ഏറ്റവും ആവേത്തിലായത് ഒരു കൂട്ടം  ഫുട്ബോൾ ആരാധകര് കൂടിയാണ്.ഏറ്റവും കൂടുതൽ ഇന്ത്യക്കാരും അതിൽ തന്നെ മലയാളികളും പ്രവാസികൾ ആയി ഉള്ള രാജ്യമായ UAE  വെച്ചാണ് ഇത്തവണത്തെ ഏഷ്യ കപ്പ് നടക്കുന്നത്.അത് കൊണ്ട് തന്നെ നീല കടുവകൾക്ക്‌ ഒരു ഏഷ്യ കപ്പിൽ കിട്ടുന്ന ഏറ്റവും വലിയ ആരാധക പിന്തുണയും ഇത്തവണ ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നുണ്ട്.




ഇന്ത്യാക്കാരുടെ വിശേഷിച്ച് മലയാളികളുടെ ഫുട്ബോൾ ഭ്രമം കടൽ കടന്നാലും ഇരട്ടി കൂടുമെന്നുള്ളത് അർജൻറീന ബ്രസീൽ പോരാട്ടം ജിദ്ദയിൽ വെച്ച് നടന്നപ്പോൾ നമ്മൾ കണ്ടതാണ്.സൗദികൾക്ക്‌ ടിക്കറ്റ് ലഭിക്കാതെ വരുന്ന അവസ്ഥ വരെ അ മത്സരത്തിന് ഉണ്ടായി.ഇവിടെ ഇന്ത്യയും യു എ ഇ യും നേർക്കുനേർ പോരടിക്കുമ്പോൾ അത് ആരാധകരെ കൂടുതൽ ആവേശഭരിതരാക്കുമെന്നുറപ്പ്. ജനുവരി 10 നു ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ രാത്രി 8 ന്‌ ആണ് ഇന്ത്യ യുഎഇ പോരാട്ടം. ഗാലറിയിൽ ഹോം എവേ അടിസ്ഥാനത്തിൽ ആരാധകർക്ക് ഏരിയ  തിരിച്ചിട്ടുണ്ടെങ്കിലും  ഇന്ത്യൻ  ആരാധകരെല്ലാം  തന്നെ  ടിക്കറ്റ് വങ്ങികൂട്ടാനുള്ള നെട്ടോട്ടത്തിലാണ്.ജനുവരി 10 വ്യാഴം ആയതിനാൽ പിറ്റേന്ന് ലീവ് ആയതും പ്രവാസികൾക്ക് ആശ്വാസമായിട്ടുണ്ട്.





സൗത്ത്സോക്കേഴ്സ് പോലുള്ള ഫുട്ബോൾ ആരാധക കൂട്ടായ്മ  ആദ്യ മത്സരം മുതൽക്ക് തന്നെ നീല കടുവകൾക്ക് പിന്തുണയേകി ഗാലറിയിൽ ഉണ്ടായിരുന്നു.എന്നാൽ തായ്‌ലാൻഡിനോട് നേടിയ ഇന്ത്യയുടെ തിളക്കമാർന്ന ചരിത്ര വിജയം കൂടുതൽ ആരാധകരെ യുഎഇ യുമായുള്ള മത്സരത്തിന് ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ.മറ്റു പല ഫുട്ബോൾ ആരാധക കൂട്ടായ്മയുടെയും കീഴിൽ ഒരു  വൻ ആരധക് പട തന്നെ യുഎഇ മത്സരത്തിന് ഉണ്ടാകും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.കര്യങ്ങൾ ഇത്തരത്തിൽ പോയാൽ ഗാലറിയിലെ ആധിപത്യം ഇന്ത്യൻ ടീമിന് കളി കളത്തിലും മുൻതൂക്കം നൽകും. ബ്ലൂ ടൈഗേഴ്‌സ് ആരാധകരുടെ ഇൗ ആവേശം എവേ ഫാൻസ്‌ സെക്ഷൻ കഴിഞ് ഹോം ഫാൻസ്‌ സെക്ഷൻ കീഴടക്കുമോ എന്നാണ് ഇനി കണ്ടറിയെണ്ടത്,അങ്ങിനെയായാൽ  ജിദ്ദയിൽ സംഭവിച്ച പോലെ ഇന്ത്യൻ ആരാധകർ അറേബ്യൻ ആരാധകരെ കണ്ടം വഴി ഓടിക്കുന്നതിന് നമുക്ക് സാക്ഷികളാവാം.

ഫാഹിസ് തിരൂരങ്ങാടി

0 comments:

Post a Comment

Blog Archive

Labels

Followers