ഏഴുഗോളുകൾ പിറന്ന ആവേശ പോരാട്ടത്തിൽ മൂന്നിനെതിരെ നാലുഗോളുകൾക്ക് ഐസ്വാളിനെ കീഴടക്കി ചെന്നൈ സിറ്റി എഫ്സി കുതിപ്പ് തുടരുന്നു.
ചെന്നൈയുടെ മുന്നേറ്റത്തോടെയാണ് കോയമ്പത്തൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം ആരംഭിച്ചത്. അതിന്റെ ഫലമായി 28ആം മിനുട്ടിൽ സാന്റ്രോ ചെന്നൈയെ മുന്നിലെത്തിച്ചു. അധികം വൈകാതെ തന്നെ ഐസ്വാൾ തിരിച്ചടിച്ചു.37ആം മിനുട്ടിൽ ആൽബർട്ടാണ് ഐസ്വാളിന് സമനില സമ്മാനിച്ചു.
രണ്ടാം പകുതിയിൽ ചെന്നൈ ആക്രമണം കടുപ്പിച്ചു. അതിന്റെ ഫലമായി 60ആം മിനുട്ടിൽ സൂപ്പർ താരം പെഡ്രോ മൻസി ചെന്നൈയെ മുന്നിലെത്തിച്ചു. 69ആം മിനുട്ടിൽ സാന്റ്രോ തന്റെ രണ്ടാം ഗോൾ നേടി.80ആം മിനുട്ടിൽ പെഡ്രോ മൻസിയും ഇരട്ടഗോൾ നേട്ടം സ്വന്തമാക്കി. ചെന്നൈ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ ഐസ്വാൾ ഐസകിലൂടെ തിരിച്ചടിച്ചു. 93ആം മിനുട്ടിൽ ലാൽക്ഹോപ്യൂയിവിയ ഐസ്വാളിന്റെ മൂന്നാം ഗോൾ നേടി മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ആവേശകരമാക്കി. സമനിലയിയ്ക്കായി ഐസ്വാൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും തോൽവി വഴങ്ങി കഴിഞ്ഞില്ല
ജയത്തോടെ 8 പോയിന്റ് ലീഡായി ചെന്നൈ സിറ്റി എഫ്സിക്ക്
0 comments:
Post a Comment