ഏഷ്യ കപ്പിൽ യുഎഇ ഇന്ത്യയെ കീഴടക്കി ഗ്രൂപ്പ് എയിൽ ഒന്നാമത് എത്തിയിരിക്കുന്നു. ഇന്ത്യയാവട്ടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബഹ്റൈനെ കീഴടക്കി തായ്‌ലൻഡ് മൂന്നാമത് എത്തുകയും ചെയ്തു. ഇതോടെ ഏഷ്യ കപ്പിൽ ഏറ്റവും ആവേശകരമായ ഗ്രൂപ്പ് ആയി മാറിയിരിക്കുകയാണ് ഗ്രൂപ്പ് എ. ഗ്രൂപ്പിൽ നിന്നും ആർക്ക് വേണമെങ്കിലും റൗണ്ട് ഓഫ് 16 നിലേക്ക് മുന്നേറാം എന്ന അവസ്ഥ. ഗ്രൂപ്പ് ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും കൂടാതെ മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കുമാണ് റൗണ്ട് ഓഫ് 16 മത്സരങ്ങൾക്ക് യോഗ്യത ലഭിക്കുക.
ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ എന്ന് നോക്കാം
സാധ്യത 1: ബഹ്റൈനെ കീഴടക്കുക
ബഹ്റൈനെ കീഴടക്കിയാൽ ആറ് പോയിന്റുമായി ഇന്ത്യ റൗണ്ട് ഓഫ് 16 ഉറപ്പിക്കാം.എന്നാൽ ഗ്രൂപ്പിലെ ആദ്യ റൗണ്ട് സ്ഥാനക്കാരെ തീരുമാനിക്കാൻ യുഎഇ-തായ്ലാണ്ട് മത്സരം ഫലത്തെ ആശ്രയിച്ചിരിക്കും. യുഎഇ തായ്‌ലൻഡിനെ തോൽപ്പിച്ചാൽ യുഎഇ ഗ്രൂപ്പ് ചാമ്പ്യൻമാരാകും മത്സരം സമനിലയിൽ ആയാൽ ഇന്ത്യയാകും ഗ്രൂപ്പ് ചാമ്പ്യന്മാർ. തായ്‌ലൻഡ് യുഎഇയെ തോൽപ്പിച്ചാൽ ഗോൾ വ്യത്യാസം കണക്കാക്കിയാകും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിർണായിക്കുക.
സാധ്യത 2 : ഇന്ത്യ- ബഹ്റൈൻ മത്സരം സമനിലയിൽ അവസാനിച്ചാൽ
ഇന്ത്യ - ബഹ്റൈൻ മത്സരം സമനിലയിൽ അവസാനിച്ചാൽ ഇന്ത്യയുടെ റൗണ്ട് ഓഫ് 16 പ്രതീക്ഷകൾ യുഎഇ-തായ്ലാൻഡ് മത്സരത്തെ ആശ്രയിച്ചാകും. യുഎഇ തായ്‌ലൻഡിനെ തോൽപ്പിച്ചാൽ യുഎഇ ഗ്രൂപ്പ് ചാമ്പ്യൻമാരാകും. രണ്ടാം സ്ഥാനക്കാരായി ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറും. തായ്‌ലൻഡാണ് ജയിക്കുന്നതെങ്കിൽ തായ്‌ലൻഡ് ഗ്രൂപ്പ് ജേതാക്കളാകും. യുഎഇകും ഇന്ത്യക്കും നാല് പോയിന്റ് വീതം ആയിരിക്കും.ഇന്ത്യ - യുഎഇ മത്സരത്തിൽ യുഎഇ വിജയത്തിനാൽ യുഎഇ രണ്ടാംസ്ഥാനവുമായി അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഇന്ത്യക്ക് വീണ്ടും പ്രതീക്ഷക്ക് വകയുണ്ട്. ആറ് ഗ്രൂപ്പിൽ നിന്നും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് റൗണ്ട് ഓഫ് 16 നിലേക്ക് യോഗ്യത ലഭിക്കും. അതിനാൽ മറ്റ് ഗ്രൂപ്പുകളിലെ മത്സരങ്ങളെയും ആശ്രയിച്ചിരിച്ചാകും ഇന്ത്യയുടെ സാധ്യതകൾ. തായ്‌ലൻഡ് - യുഎഇ മത്സരം സമനിലയിൽ അവസാനിച്ചാൽ യുഎഇ ഗ്രൂപ്പ് ചാമ്പ്യന്മാരായും ഇന്ത്യ രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഗ്രൂപ്പ് ഘട്ടത്തിൽ തായ്‌ലൻഡിനെ കീഴടക്കിയത് ഇന്ത്യക്ക് ഗുണകരമാകും
സാധ്യത 3: ഇന്ത്യ ബഹ്റൈനോട് തോൽവി വഴങ്ങിയാൽ
ഇന്ത്യ ബഹ്റൈനോട് തോൽവി വഴങ്ങിയാലും ഇന്ത്യക്ക് നേരിയ പ്രതീക്ഷകൾ ബാക്കി നൽകുന്നുണ്ട്. യുഎഇ തായ്‌ലൻഡിനെ തോൽപ്പിക്കുകയും മറ്റ് ഗ്രൂപ്പുകളിലെ മത്സരങ്ങളെയും ആശ്രയിച്ചിരിക്കും ഇന്ത്യയുടെ റൗണ്ട് ഓഫ് 16 പ്രതീക്ഷകൾ
0 comments:
Post a Comment