ഏഷ്യ കപ്പിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും പന്തുളുരുന്നു. ഡിസംബർ 16 നായിരുന്നു ഐ. എസ്. എൽ ലെ അവസാന മത്സരം. പിന്നീട് ഏഷ്യ കപ്പിന്റെ തയ്യാറെടുപ്പുകൾക്കും മത്സരങ്ങൾക്കുമായി ഇടവേളക്ക് പിരിയുകയായിരുന്നു. ഇന്ത്യ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായതോടെ ഏഷ്യ കപ്പ് അവസാനിക്കുന്നതിനു മുൻപാണ് ഐ. എസ്. എൽ വീണ്ടും തുടങ്ങുന്നത്. ഗ്രൂപ്പ് റൗണ്ടിൽ പുറത്തായെങ്കിലും ആരാധകരുടെ മനംകവർന്ന ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന് ഇനിയും മുന്നോട്ടുപോകുവാൻ കഴിയുമെന്ന് ഏഷ്യ കപ്പ് തെളിയിച്ചിരുന്നു.
ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് - എ ടി കെ മത്സരത്തോടുകൂടി രണ്ടാം ഘട്ടം ആരംഭിക്കും. പ്ലേഓഫ് ഉറപ്പിക്കാനാണ് ഇനി ടീമുകളുടെ ലക്ഷ്യം. ട്രാൻസ്ഫർ വിൻഡോ യിലൂടെ നിരവധി താര കൈമാറ്റങ്ങളും നടന്നു. 11 കളിയിൽ 8 ജയത്തോടെ 27 പോയിന്റുമായി ബാംഗ്ലൂർ ആണ് ഒന്നാമത്.24 പോയിന്റുമായി മുംബൈ തൊട്ടുപിറകിലുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ്, ഡൽഹി ഡൈനാമോസ്,ചെന്നൈയിൻ എന്നിവരുടെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചിരുന്നു.
*Southsoccers - Together for Indian Football*
0 comments:
Post a Comment