Tuesday, October 31, 2017

തുർക്ക്മെനിസ്ഥാൻ യുവനിരയെ ഗോൾ മഴയിൽ മുക്കി എ ടി കെ
പ്രീ സീസൺ മത്സരത്തിൽ എ ടി കെ ക്ക് തകർപ്പൻ വിജയം. തുർക്മെനിസ്ഥാൻ അണ്ടർ 19 ടീമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് എ ടി കെ തോൽപ്പിച്ചത്. ഇന്ത്യൻ താരം റോബിൻ സിംഗിന്റെ ഇരട്ട ഗോളുകളാണ്  എ ടി കെ ക്ക് മികച്ച വിജയം സമ്മാനിച്ചത്. റോബിൻ കീൻ, യുജെൻസൻ ലിങ്തോ, പോർച്ചുഗീസ് താരം സെക്യുൻഹ എന്നിവരാണ് എ ടി കെ യുടെ മറ്റു ഗോൾ നേടിയത്. 

അണ്ടർ 19 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ മുന്നോടിയായിട്ടാണ് തുർക്മെനിസ്ഥാൻ യുവ നിര നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളുമായി ഏറ്റുമുട്ടിയത്. സൗദി അറേബ്യയിൽ നടക്കുന്ന യോഗ്യത മത്സരത്തിൽ ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പിലാണ് തുർക്മെനിസ്ഥാൻ. ആതിഥേയരായ സൗദി അറേബ്യയാണ് ഗ്രൂപ്പ് മറ്റൊരു ടീം.

©️ സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

2019 u20 ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഉള്ള സാധ്യത ഫിഫ തലവൻ പ്രതികരിക്കുന്നു.        കൊൽക്കത്ത :ഇന്ത്യയുടെ ആദ്യത്തെ ഫിഫ ടൂർണമെന്റ് വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ഇനി നമ്മളുടെ മുന്നിൽ ഉള്ള പ്രധാനം ചോദ്യം ഇനി എന്ത് എന്നുള്ളതാണ്. അതിനുള്ള മറുടി ജിയാനി ഇൻഫൻടിനോ തലവൻ ആയുള്ള ഫിഫയുടെ സൂറിച്ചിൽ ചേരുന്ന ഇന്റർനാഷണൽ ബോഡിയിൽ കിട്ടുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ എത്തിയ ഫിഫ തലവന്റെ വാക്കുകളിലൂടെ. 
             "ഫുടബോളിനു വലിയ ഭാവി ആണ് ഇന്ത്യയിൽ ഉള്ളത്. ഈ ലോകകപ്പിലൂടെ ഇന്ത്യ അത് തെളിയിച്ചു. ഇന്ത്യ ഒരു ഫുട്‍ബോൾ രാജ്യം എന്നതിൽ ഉപരി ഒരു ഫുട്‍ബോൾ വൻകര ആണെന്ന് കൂടി തെളിയിച്ചു. കൂട്ടായി പരിശ്രമിച്ചു അത് വളർത്തുകയാണ് അടുത്ത ലക്ഷ്യം. 
                    അതിന്റെ അടുത്ത  പടി ആയി ഫിഫ u20 ലോകകപ്പ് ഇന്ത്യയിൽ എത്തിക്കാൻ ഉള്ള ശ്രമത്തിൽ ആണ് ഇന്ത്യൻ ഫുട്‍ബോൾ ഫെഡറെഷൻ. ഇതിന്റെ ആദ്യ പടി ആയി ലോകകപ്പ് നടത്തുവാൻ ഉള്ള അപേക്ഷ ഫിഫക്ക് സമർപ്പിച്ചു കഴിഞ്ഞു ഇന്ത്യൻ ഫുട്‍ബോൾ ഫെഡറെഷൻ.  അടുത്ത മാർച്ചിൽ മാത്രമേ ഫിഫയുടെ ഈ കാര്യത്തിൽ ഉള്ള അന്തിമ തീരുമാനം അറിയുവാൻ കഴിയുകയുള്ളു. ഇന്ത്യൻ വൻകരയിൽ  വെച്ച് ആദ്യമായി ഫിഫ കൗൺസിൽ മീറ്റിംങ്ങിനും കൊൽക്കത്ത സാക്ഷിയായി. എന്നാൽ u20 ലോകകപ്പ് ഇന്ത്യക്ക് കിട്ടുമോ എന്ന കാര്യത്തിൽ ഫിഫ തലവൻ ഒരഭിപ്രായവും പറഞ്ഞില്ല. എന്നാൽ u20 ലോകകപ്പ് നടത്താൻ രാജ്യങ്ങൾക്ക് ഉള്ള സാധ്യതകളെ കുറിച്ച് അദ്ദേഹം ചില സൂചനകൾ നൽകി                        അദ്ദേഹം തുടർന്നു "ഒരു രാജ്യവും ഇതുവരെ രണ്ടു വർഷത്തെ ഇടവേളയിൽ വിത്യസ്ത തലത്തിൽ ഉള്ള ടൂർണമെന്റുകൾ നടത്തിയിട്ടില്ല. അത് തന്നെയും അല്ല 2017 u20 ലോകകപ്പ് മെയ്‌ ജൂൺ മാസങ്ങളിൽ ആയി സൗത്ത് കൊറിയയിൽ വെച്ച് നടന്നു. അതിനാൽ അടുത്ത ലോകകപ്പ് വേറെ ഭൂഖണ്ടത്തിൽ നടത്തുന്നതാണ് ഫിഫയുടെ രീതി. രണ്ടു ലോകകപ്പ് ടൂർണമെന്റ്കൾ ഈ വർഷം ഏഷ്യയിൽ വെച്ച് നടന്നു. രണ്ടും വൻ വിജയമാണ്.2019 u20 ലോകകപ്പ് നടത്താൻ  ഫിഫ ക്ക് മറ്റു രാജ്യങ്ങളിൽ നിന്നും അപേക്ഷകൾ ലഭിക്കുന്നുണ്ട്.ഈ കാര്യങ്ങൾ എല്ലാം പരിശോധിച്ച്‌ അടുത്ത വർഷം ആദ്യം ഫിഫ ഒരു തീരുമാനത്തിൽ എത്തും. 
             ഇന്ത്യക്ക് അവസരം ഉണ്ടാകുമോ എന്ന ചോദ്യത്തിനു അറിയില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. 2019 u20 ലോകകപ്പിന് ശേഷം ഫോർമാറ്റിൽ വിത്യാസം വരുമെന്ന് അദ്ദേഹം പറഞ്ഞു. 
                    ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ നേരിൽ കണ്ടു എന്ന് പറഞ്ഞ അദ്ദേഹം ടീമിന്റെ പ്രകടനവും വിലയിരുത്തി. 
                    "ലോകകപ്പിൽ കളിച്ച മറ്റു ടീമുകളും ആയി നോക്കുമ്പോൾ നിലവാരത്തിൽ വിത്യാസം ഉണ്ട്. എന്നാൽ അത് അത്ര വലിയ വിത്യാസം അല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
കടപ്പാട് :ടൈംസ് ഓഫ് ഇന്ത്യ 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

പ്രീ സീസൺ ടൂർണമെന്റിൽ എഫ് സി കേരളയ്ക്കു കിരീടം
ഫസ്റ്റ് പ്രീ സീസൺ ടൂർണമെന്റിൽ എഫ് സി കേരളയ്ക്കു കിരീടം ..ഗധിൻലഞ്ച്  ഇൻവിറ്റേഷൻ  ടൂർണമെന്റിൽ ആറു  സന്തോഷ് ട്രോഫി പ്ലയേഴ്‌സുമായി ഇറങ്ങിയ എജിസ് ചെന്നൈയെ  ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്നതിനു ശേഷം 3-1 തോൽപിച്ചാണ് സ്വപ്നതുല്യമായ കിരീടം സ്വന്തമാക്കിയത് .. കളിയിൽ തുടക്കം മുതലേ ആധിപത്യം പുലർത്തിയ എഫ് സി കേരള ആയിരുന്നെങ്കിലും അതിനു വിപരീതമായി എജിസ് ചെന്നൈ ഗോൾ നേടുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ എഫ് സി കേരള സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല ..രണ്ടാം പകുതി യുടെ ആദ്യ മിനുറ്റിൽ കോച്ച് പുരുഷോത്തമന്റെ അവസരോചിതമായ ഉപദേശങ്ങൾ നടപ്പിലാക്കിയ  എഫ് സി കേരളയ്ക്കു വേണ്ടി 46ആം മിനുറ്റിൽ തന്നെ ജിതിൻ ഗോൾ നേടി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പിന്നീടങ്ങോട്ട് എഫ്‌സി കേരളയുടെ തേരോട്ടമായിരുന്നു 60ആം മിനിറ്റിലും 80 മിനിറ്റിലും ശ്രേയസ്സിന്ടെ അത്യുഗ്രൻ ഗോളുകൾ എഫ്‌സി കേരളയുടെ വിജയമുറപ്പിച്ചു.
മികച്ച പന്തടക്കവും അറ്റാക്കിങ് ഫുട്ബോളിന്റെ സൗന്ദര്യവും നിറഞ്ഞ എഫ് സി കേരളയുടെ പടയോട്ടം തടുക്കാൻ  ഏജീസ് ചെന്നൈക്ക് ശക്തമായ പ്രതിരോധ മതിൽ തന്നെ തീർക്കേണ്ടി വന്നു .. ടൂർണമെന്റിലെ മികച്ച താരമായും , ബെസ്ററ് ഫോർവേഡ് ആയും എഫ്‌സി കേരളയുടെ ശ്രേയസ്സിനെ തിരഞ്ഞെടുക്കപ്പെട്ടു കൂടാതെ ബെസ്ററ് ഗോൾ കീപ്പർ ആയി ഉബൈദിനെയും തിരഞ്ഞെടുക്കപ്പെട്ടു.എഫ്‌സി കേരള നടത്തിയ ഓപ്പൺ ട്രിയൽസിലൂടെ ടീമിൽ ഇടം നേടിയ അഭിജിത് ടൂർണമെന്റിലെ മികച്ച ഡിഫെൻഡറുമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു പക്ഷേ ഇതിനു മുന്നേ ഒരു ഒഫീഷ്യൽ ടൂർണമെന്റും കളിക്കാതെ ആദ്യ അഖിലേന്തിയ ടൂർണമെന്റിൽ ഇങ്ങനെ ഒരു പുരസ്‌കാരം നേടുന്ന ആദ്യ പ്ലെയറും അഭിജിത് ആകാം.ഇന്ത്യൻ  ലീഗ് സെക്കൻഡ് ഡിവിഷൻ മുന്നോടിയായുള്ള ടൂർണമെന്റിൽ സ്വപ്നതുല്യമായ തുടക്കം ആണ് എഫ്‌സി കേരളയുടേതു. പഴയ കാല കേരള ഫുട്ബോളിന്റെ പ്രതാപം എഫ്‌സി കേരളയിലൂടെ തിരിച്ചു വരുന്നു എന്ന സന്തോഷമുളവാകുന്ന പ്രകടനമാണ് മുൻ ഇന്ത്യൻ ജൂനിയർ  കോച്ചും എഫ്‌സി കേരളയുടെ ടെക്നിക്കൽ ഡയറക്ടർ കൂടിയായ നാരായണമേനോൻ,  മുൻ സന്തോഷ് ട്രോഫി ജേതാവായ ടീമിന്റെ ഗോൾ കീപ്പറും എഫ്‌സി കേരളയുടെ ചീഫ് കോച്ച് പുരുഷോത്തമൻ മാനേജറും കോച്ചുമായ നവാസ് എന്നിവരുടെ നേതൃത്വത്തിൽ എഫ് സി കേരളയുടെ  ചുണക്കുട്ടികൾ  കാണിച്ചു തന്നത്.

Monday, October 30, 2017

ഖത്തർ ക്ലബ്ബായ അൽ ഗരാഫക്കെതിരെ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ U 19 ടീമിന് തകർപ്പൻ ജയം
സൗദി അറേബ്യയിൽ നടക്കുന്ന എ എഫ് സി അണ്ടർ 19 ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തറിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ കുട്ടികൾക്ക് ജയം . ഖത്തർ ക്ലബ്ബായ അൽ ഗരാഫക്കെതിരെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ വിജയം നേടിയത് .

ആദ്യ പകുതിയിൽ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യ ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന റഹിം  അലിയാണ് ഇന്ത്യക്ക് 37 ആം മിനിറ്റിൽ ആദ്യ ഗോൾ നേടിയത് .ലീഡ് അധിക നേരം നിന്നില്ല . അടുത്ത മിനിറ്റിൽ തന്നെ ഗരാഫ തിരിച്ചടിച്ചു .
40ആം മിനിറ്റിൽ റഹിം അലിയുടെ രണ്ടാം ഗോളിലൂടെ ഇന്ത്യ ലീഡ് വീണ്ടെടുക്കുകയായിരുന്നു . 
രണ്ടാം പകുതിയിൽ മാറ്റങ്ങളോടെ ഇറങ്ങിയ ഇന്ത്യ 59ആം മിനിറ്റിൽ പ്രിൻസിട്ടന്റെ ഗോളിൽ വിജയം ഉറപ്പിച്ചു .
രണ്ടാം പകുതിയിൽ നോർട്ടൻ കൂടുതൽ താരങ്ങൾക്ക് അവസരം നൽകി .മലയാളി താരം രാഹുൽ , ജിതേന്ദ്ര രണ്ടാം പകുതിയിലെ ആദ്യം തന്നെ ഇറങ്ങി . 70 ആം മിനിറ്റിൽ സഞ്ജീവ് , എഡ്മണ്ട് , അമർജിത് , ദീപക് , ലോകകപ്പ് ഗോൾ സ്‌കോറർ ജാക്സൺ സിംഗിനും അവസരം നൽകി.
© സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

ഗധിൻലഞ്ച് ടൂർണമെന്റിൽ എഫ് സി കേരള ഫൈനലിൽ..
തങ്ങളുടെ ആദ്യത്തെ പ്രീ സീസൺ സെമിയിൽ കരുത്തരായ സെസ ഗോവയെ തോൽപിച്ചാണ് എഫ് സി കേരള ഗധിൻലഞ്ച്  ടൂർണമെന്റിന്റെ  ഫൈനലിൽ എത്തിയത്.
ഇന്ന് ട്രിബേക്കറിൽ എഫ് സി കേരളക്കുവേണ്ടി  വേണ്ടി ഗോൾ നേടിയത്  ജിതിൻ, ശ്രെയസ്, സുർജിത്, മൈക്ക്, സില എന്നിവരാണ്.. ഗോൾ കീപ്പർ ഉബൈദ് ഒരു ഗോൾ രക്ഷപ്പെടുത്തുകയും ചെയ്തു.. ഓപ്പൺ ട്രയൽസിലൂടെ വന്ന ഹാരിസ് ആണ്‌ കളിയിലെ താരം.. ഫൈനലിൽ ഏജീസ് ചെന്നൈ ടീമിനെ ആണ് എഫ് സി കേരള നേരിടുന്നത്

ഹ്യൂമേട്ടന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് മലയാളി കുടുംബം..

 


സ്പെയിനിൽ മറബെല്ലയിൽ  പരിശീലനത്തിന് വന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാൻ പത്തു  മണിക്കൂറോളം യാത്ര ചെയ്‌തു വലൻസിയയിൽ നിന്നും വന്ന സൗത്ത് സോക്കേഴ്സ് പ്രതിനിധി ഷാനിബിനെയും കുടുംബത്തെയും കാത്തിരുന്നത് ബമ്പർ ലോട്ടറി.. 
സാക്ഷാൽ ഇയാൻ ഹ്യൂം എന്ന നമ്മുടെ സ്വന്തം ഹ്യൂമേട്ടൻ.. 
മലയാളികളുടെ ഹ്യൂമേട്ടനോടൊപ്പം അല്പസമയം ചിലവഴിച്ച നിമിഷങ്ങൾ ഇപ്പോളും ഓർക്കുന്നുണ്ട് ആ കുടുംബം.. മലയാളികളെപ്പറ്റിയും അവർക്ക് ബ്ലാസ്റ്റർസിനോടും തന്നോടുമുള്ള സ്നേഹത്തെ പറ്റിയും ഹ്യൂമേട്ടൻ വളരെയധികം വാചാലനായി.. ഹ്യൂമേട്ടൻ നമുക്ക് സൂപ്പർ സ്റ്റാർ  ആണെങ്കിലും ലളിതമായ സംസാരവും  സ്നേഹപൂർണ്ണമായ പെരുമാറ്റവും ആയിരുന്നെന്നു ഷാനിബ് സാക്ഷ്യപ്പെടുത്തുന്നു...കഴിഞ്ഞ തവണ കൊൽക്കത്തക്ക് വേണ്ടി  കപ്പ്‌ നേടിയത് നേരിട്ട് കണ്ട കാര്യം  ഓർമിപ്പിച്ച ഷാനിബിനോട് അതിൽ താൻ മലയാളി ആരാധകരോട് ക്ഷമ ചോദിക്കുന്നതായും പറഞ്ഞു.സുഹൃത്തിന്റെ വിവാഹത്തിനും മറ്റുമായി കേരളത്തിൽ ഒരുപാട് സ്ഥലങ്ങളിൽ കറങ്ങിയിട്ടുള്ള ഹ്യൂമേട്ടന് തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ പോകണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു..വിനീതും റിനോയും പോലെ ഒരുപാട് മലയാളി സുഹൃത്തുക്കൾ ഉള്ളതിനാൽ കേരളത്തിൽ കൂടുതൽ യാത്രകൾ ചെയ്യാൻ സാധിക്കുമെന്ന് ഹ്യൂമേട്ടൻ പറഞ്ഞു..
 പ്രായം തളർത്താത്ത പോരാളികളെ കുറിച്ച് പറഞ്ഞപ്പോൾ ഇബ്രാഹിമോവിച് പോലെയുള്ളവർ ഫുട്ബോൾ കളിക്കാനായി ജനിച്ച ഇതിഹാസമാണെന്നായിരുന്നു മറുപടി.. ഇത്തവണ പുതുവത്സരരാവിൽ ബംഗളുരുവുമായുള്ള മത്സരം കാണാൻ കുടുംബസമേതം എത്തണമെന്ന് ഹ്യൂമേട്ടൻ ഷാനിബിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ..താരജാടകളില്ലാത്ത ഈ താരരാജാവ് ഷാനിബിന്റെ  മകനെ എടുത്തു കളിപ്പിക്കുകയും സ്നേഹചുംബനങ്ങൾ നൽകി ആശീർവദിക്കുകയും ചെയ്തു..  


സൗത്ത് സോക്കേഴ്സ്  പോലുള്ള കൂട്ടായ്മകൾ ഇന്ത്യൻ ഫുട്ബോളിനു എന്നും മുതൽക്കൂട്ടാവട്ടെ എന്ന് ഹ്യൂമേട്ടൻ  എന്നാശംസിച്ചു..മലയാളികളുടെ ഈ സ്നേഹം എന്നും തന്റെ ഉള്ളിൽ ജ്വലിച്ചു നിൽക്കുമെന്നുംപറഞ്ഞ ഹ്യൂമേട്ടൻ  സൗത്ത് സോക്കേഴ്സിന് എല്ലാവിധ നന്മകളും ആശംസിക്കാൻ മറന്നില്ല..താരങ്ങളെ കാണാൻ പോയ തനിക്കു ലഭിച്ചത് വളരെയധികം ആത്മബന്ധമുള്ള ഒരു കൂട്ടുകാരനെയാണെന്നു ഷാനിബ് ഓർക്കുന്നു..കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മത്സരം കാണാനും ടീമിന്റെയും കോച്ച് റെനേച്ചായന്റെയും കൂടെ ഏറെ സമയം ചിലവഴിക്കാനും സാധിച്ച ഈ കുടുംബത്തിന് ഹ്യുമേട്ടനെ പോലെ ഒരു താരത്തിന്റെ സൗഹൃദം വളരെ വിലപ്പെട്ട ഒരു സമ്മാനമായാണ് കാണുന്നത്..  തങ്ങളുടെ സ്വന്തം ഹ്യൂമേട്ടന് ഹൃദയം നിറഞ്ഞ  ഒരായിരം ജന്മദിനാശംസകൾ നേരുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരായ ഈ  കുടുംബം..സൗത്ത് സോക്കേഴ്സിന്റെ  മീഡിയ വിംഗ് കോർഡിനേറ്റർ കൂടിയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ ഷാനിബ്..

Sunday, October 29, 2017

ഗധിൻലഞ്ച് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിൽ എഫ് സി കേരള സെമിയിൽ..ഗധിൻലഞ്ച് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിൽ നിലവിലെ റണ്ണേഴ്‌സും ശക്തരുമായ ഗധിൻലഞ്ച് യുണൈറ്റഡിനെ   അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.കടുത്ത പോരാട്ടത്തിൽ ആദ്യപകുതിയിൽ മുന്നേറ്റതാരം ശ്രെയസ് നേടിയ ഗോളിനാണ് എഫ് സി കേരള വിജയിച്ചത്. നാളെ നടക്കുന്ന സെമിയിൽ ശക്തരായ സെസ ഗോവയുമായാണ് എഫ് സി കേരള മാറ്റുരക്കുന്നത്.. ഐ എസ് എൽ ടീമായ പൂനെ സിറ്റി എഫ് സി യുടെ റിസർവ് ടീമിനെ തോൽപിച്ചാണ് സെസ ഗോവ സെമിയിൽ എത്തിയത്.

ജി വി രാജ ടൂർണമെന്റ്; ബെംഗളൂരു എഫ് സി പുറത്ത്. ഇന്ത്യൻ നേവി ഫൈനലിൽപന്ത്രണ്ടാമത് ജി വി രാജ ടൂർണമെന്റിൽ നിന്നും ബെംഗളൂരു എഫ് സി ബി ടീം പുറത്തായി. സെമി ഫൈനലിൽ നിലവിലെ ജേതാക്കളായ ഇന്ത്യൻ നേവി എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചു. 55ആം മിനുട്ടിൽ ജിബിനാണ് വിജയഗോൾ നേടിയത്.  ഇന്ത്യൻ നേവി തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ എത്തുന്നത്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

ഉദ്ഗിർ ടൂർണമെന്റ്; സാറ്റ് തിരൂർ ഫൈനലിൽ
മഹാരാഷ്ട്രയിൽ നടക്കുന്ന ഉദ്ഗിർ ടൂർണമെന്റിൽ ഏജീസ് ഹൈദരാബാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് സ്പോർട്സ് അക്കാദമി തിരൂർ ഫൈനലിൽ കടന്നു. ഇന്ന് രാവിലെ നടന്ന സെമി ഫൈനലിൽ ഫസ്ലു റഹ്മാൻ, ഉനൈസ് എന്നിവർ സാറ്റിനായി ഗോളുകൾ നേടി. ഏജീസ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഉനൈസാണ് കളിയിലെ താരം. ഈ സീസണിൽ സാറ്റ് പങ്കെടുക്കുന്ന രണ്ടാമത്തെ ടൂർണമെന്റാണിത്. ഒഡീഷയിൽ നടന്ന ടൂർണമെന്റിൽ സാറ്റ് ജേതാക്കളായിരുന്നു.

ഉദ്ഗിർ ടൂർണമെന്റ്; ഗോൾ മഴ തീർത്ത് സാറ്റ് തിരൂർ സെമിയിൽ

 


മഹാരാഷ്ട്രയിൽ നടക്കുന്ന ഉദ്ഗിർ ടൂർണമെന്റിൽ ഫസ്ലു റഹ്മാന്റെ ഹാട്രിക് മികവിൽ ബെൽഗാം എഫ് സിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത് സ്പോർട്സ് അക്കാദമി തിരൂർ (സാറ്റ്) സെമി ഫൈനലിൽ പ്രവേശിച്ചു. ഫസ്ലുവിന് പുറമേ അസ്ലം ഇരട്ട ഗോൾ നേടിയപ്പോൾ തബ്ഷീറും സാറ്റിനായി വലകുലുക്കി. സീസണിൽ സാറ്റ് പങ്കെടുക്കുന്ന രണ്ടാമത്തെ ടൂർണമെന്റാണിത്. ഒഡീഷയിൽ നടന്ന എസ് എസ് സാഹ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണ്ണമെന്റിൽ സാറ്റ് തിരൂരാണ് ജേതാക്കളായത്.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Saturday, October 28, 2017

അവിസ്മരണീയം അവർണ്ണനീയം ഇന്ത്യൻ മണ്ണിലെ ഈ ലോകകപ്പ് ഫൈനൽഫുട്‌ബോൾ ലോകം കണ്ട ഏറ്റവും വലിയ തിരിച്ചു  വരവുകളുടെ ചരിത്രത്തിൽ ഇനി ഇന്ത്യൻ  മണ്ണിൽ നടന്ന അണ്ടർ 17 ലോക കപ്പ് ഫൈനലും. സ്പാനിഷ് പടയെ  തകർത്തെറിഞ്ഞു ചാംപ്യൻ  പട്ടം പ്രീമിയർ ലീഗിന്റെ നാട്ടുകാർ നേടി. രണ്ടടിക്ക് തിരിച്ചു നാലല്ല മറിച്ചു അഞ്ചടി കൊടുത്തു സ്പാനിഷ് പടയെ അടിമുടി നിഷ്പ്രഭരാക്കി ഗോളുകൾ കൊണ്ടൊരു മഹാ പൂരം തീർത്തു ഇംഗ്ലീഷ് പട വിജയ തീരമണിഞ്ഞു. 

പ്രവചനങ്ങൾ കാറ്റിൽ പറത്തുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ കളിയെന്നു ഓരോ കളി പ്രേമിയും മനസ്സിൽ  പറഞ്ഞ ഫൈനൽ ആയിരുന്നു കൊൽക്കത്തയിൽ നടന്നത്. ജയിക്കേണ്ട കളി കളഞ്ഞു കുളിച്ചു സ്‌പെയിൻ  ഇനി പരാജയത്തിന്റെ കാരണങ്ങൾ നേടാം. ഫുട്‌ബോളിൽ പ്രവചനങ്ങൾ സാധ്യമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ടു ഇന്ത്യൻ മണ്ണിലെ ലോകകപ്പിന് അങ്ങനെ ആവേശോജ്വലമായ പരിസമാപ്തി.ആദ്യ പകുതിയിലെ മനോഹരമായ നീക്കങ്ങൾക്കൊടുവിൽ സ്‌പെയിൻ ആണ് ആദ്യം മുന്നിലെത്തിയത്. അവസരങ്ങൾ രണ്ടും ടീമിനും ഒരുപോലെ ലഭിച്ചു. എങ്കിലും കൗണ്ടർ അറ്റാക്കിൽ കൂടി സ്പെയിനിന് ലഭിച്ച അതി മനോഹരമായ ഒരു സുവർണ അവസരം കളിയിൽ അതി നിർണായക വഴിത്തിരിവ് ആയി മാറി. ഇംഗ്ലീഷ് ഗോളി മാത്രം മുന്നിൽ നിൽക്കെ രണ്ടു സ്‌പെയിൻ കളിക്കാർ ഒരുമിച്ചു ഓടിയിട്ടും പോലും ഗോളെന്നുറച്ച സുവർണ അവസരം സ്‌പെയിൻ നഷ്ട്ടപ്പെടുത്തി. ആദ്യ പകുതിയിൽ തന്നെ മൂന്ന്  ഗോൾ ലീഡിലേക്കു ഒരു പക്ഷെ സ്‌പെയിൻ വന്നിരുന്നു  എങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു. കോച്ചിന്റെ രണ്ടാം പകുതിയിലെ തന്ത്രങ്ങളും അതനുസരിച്ചു മാറിയേനെ. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് രണ്ടു ഗോളുകൾ പിന്നിൽ ആയിട്ടു പോലും തളരാത്ത പോരാട്ട വീര്യവുമായി പൊരുതി നിന്ന ഇംഗ്ലണ്ട് തിരിച്ചു വരിക ആയിരുന്നു. 44 മിനിറ്റിൽ ലോകകപ്പ് ഹീറോ ബ്രുസ്റ്ററിന്റെ ഗോളിൽ തന്നെ. രണ്ടാം പകുതിയിൽ സ്പാനിഷ് തന്ത്രങ്ങൾ പാടെ പരാജയപ്പെട്ടു. അങ്ങനെ അണ്ടർ 17 ലോകകപ്പ് സ്‌പെയിനിന്റെ കയ്യിൽ നിന്നും പിന്നിട്ടു നിന്ന അവസരത്തിൽ പോലും പതറാത്ത മനസുമായി ചങ്കൂറ്റത്തോടെ കളിച്ച ഇംഗ്ലണ്ടിന്റെ കുട്ടികൾ അവസാനം  തട്ടിയെടുത്തു.    ഒരുപക്ഷേ ആരും കരുതാത്ത ഒരു അവിസ്മരണീയ തിരിച്ചു വരവ്. അവസാന ലാപ്പിൽ പിന്നിൽ നിന്നും അവിശ്യസനീയമായി ഓടിക്കയറി സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട്     അണ്ടര്‍ 17 ലോക ചാമ്പ്യന്മാര്‍. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ്   ഇംഗ്ലണ്ട് യുവ രാജാക്കന്മാരായി അവരോധിക്കപ്പെട്ടത്  ഇംഗ്ലണ്ടിനായി റിയാന്‍ ബ്രൂസ്റ്റര്‍, ഗിബ്സ് വൈറ്റ്, ഫോഡന്‍ (2) മാര്‍ക് ഗ്യൂഹി എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്. സ്പെയിനിനായി സെര്‍ജിയോ ഗോമസ് ഇരട്ട ഗോളുകള്‍ നേടി.


അതേ ഇത് പ്രവചനങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്ന  കാൽ പന്തു കളിയിലെ യുദ്ധം ആണ്. അവിടെ ഗണിത ശാത്രത്തിന്റെ ഉറപ്പുകൾ പോരാ. ഭാഗ്യ നിര്ഭാഗ്യങ്ങൾ മാറി മറിയുന്ന പോരാട്ട ഭൂമിയിൽ അവസാന വിജയം ആരെന്നു പ്രവചിക്കുക അതീവ ദുഷ്‌ക്കരം. അതു തെളിയിച്ചു ഇന്ത്യൻ മണ്ണിൽ വിരുന്നെത്തിയ ആദ്യ ഫിഫ ലോകകപ്പ്. ഓരോ ഇന്ത്യൻ ഫുട്‌ബോൾ ഫാൻസിനെയും അടിമുടി ത്രസിപ്പിച്ച കൊട്ടി കലാശം ആയിരുന്നു കൊൽക്കത്തിയിലെ ഫൈനൽ. 

ടൂർണമെന്റിൽ ഗോൾഡൻ ബോൾ പുരസ്കാരം ഇംഗ്ലണ്ടിന്റെ ഫിലിപ് ഫോടൻ സ്വന്തമാക്കിയപ്പോൾ ഗോൾഡൻ ഗ്ലോവ് ബ്രസീലിന്റെ ഗബ്രിയേൽ ബ്രസാർഡ് നേടി. ഫെയർ പ്ലെ അവാർഡ് ടൂർണമെന്റിൽ ഉടനീളം മനോഹര കളി കാഴ്ച വെച്ച ബ്രസീൽ നേടി.ഇതാണ് ഫുട്‌ബോൾ. ഒരവസരം നഷ്ടപ്പെടുത്തിയാൽ ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ ആഴങ്ങളിലേക്ക് പതിച്ചേക്കാം. അതു ഉയരങ്ങളിൽ നിൽക്കുമ്പോൾ ആണെങ്കിൽ പോലും. അതേ അണ്ടർ 17 ആണെങ്കിലും സീനിയർ ലോകകപ്പിനൊപ്പം ഒരുപക്ഷേ അതിനേക്കാൾ ഏറെ  വാശിയും വീറും കളി മികവും ഒത്തിണങ്ങിയ ഒരു ടൂര്ണമെന്റായിരുന്നു ഇതെന്ന് നിസംശയം പറയാം. ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് ഈ ഫൈനലിൽ ആയിരുന്നു കൊൽക്കത്ത അങ്ങനെ ചരിത്ര താളുകളിൽ ഇടം നേടി  അണ്ടർ 17 ലോകകപ്പിന്റെ ചരിത്രത്തിൽ കളി കാണാൻ എത്തിയ കാണികളുടെ റിക്കോർഡ് ഇനി ഇന്ത്യക്ക് സ്വന്തം. ഈ ലോകകപ്പ് കണ്ട നാം ഓരോരുത്തരുടെയും വിജയം ആണിത്. ഇന്ത്യ ഒരു ഫുട്‌ബോളിംഗ് നേഷൻ ആയി മാറിയ രാത്രി കൂടി ആയിരുന്നു ഈ ഫൈനൽ രാവ്. ഇനി  വരാനിരിക്കുന്ന ഐ.എസ്.എൽ ഫുട്‌ബോൾ രാവുകൾ ഇന്ത്യയിലെ ഫുട്‌ബോളിനെ ഇനിയും ഉയർത്തും. അണ്ടർ 17 ലോകകപ്പിന്റെ മഹാ വിജയം അണ്ടർ 19 ലോകകപ്പും ഇന്ത്യക്ക് ലഭിക്കാൻ ഉള്ള സാധ്യത ഇരട്ടി ആക്കിയിട്ടുണ്ട്. ശേഷം ഒരുപക്ഷേ ലോക ക്ലബ്ബ് ലോകകപ്പിനും സാധ്യത ഉണ്ട്. അതേ ഉറങ്ങി കിടന്ന ഇന്ത്യ എന്ന ഫുട്‌ബോൾ ഭീമൻ ഉണർന്നിരിക്കുന്നു. വരാനിരിക്കുന്ന ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആയി നമുക്ക് കാത്തിരിക്കാം. മെക്സിക്കൻ തിരമാലകൾ അല്ല മറിച്ചു കൊച്ചിയിലെയും കൊൽക്കത്തയിലെയും ഗോവയിലെയും ഫുട്‌ബോൾ ഫാൻസ് ഇന്ത്യക്കായി ഒരുമിച്ചു  ആർത്തു വിളിക്കുമ്പോൾ ആഞ്ഞടിക്കുന്ന ഇന്ത്യൻ സുനാമി പ്രകമ്പനം കൊള്ളിക്കുന്ന ഫുട്‌ബോൾ സ്റ്റേഡിയത്തിൽ  വെച്ചു  ഒരിക്കൽ നമ്മുടെ ടീം ഇന്ത്യയും  ലോകകപ്പ് നേടുന്ന വലിയ സുദിനം സ്വപ്നം കണ്ടുകൊണ്ടു.

-ആൽവി മണിയങ്ങാട്ട് , സൗത്ത് സോക്കേഴ്‌സ്

എ എഫ് സി U 19 യോഗ്യത ; സന്നാഹ മത്സരത്തിൽ ഇന്ത്യ U 19 ടീം ഇന്ന് ഖത്തറിനെ നേരിടുംഇന്ത്യ അണ്ടർ  17 ലോകകപ്പ് ടീം താരങ്ങൾ ഉൾപ്പെടുന്ന അണ്ടർ 19 ടീമാണ് ഖത്തർ ടീമിനെ നേരിടുന്നത് . ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30  മണിക്ക് ഖത്തറിലെ അൽ അറബി സ്റ്റേഡിയത്തിൽ വെച്ചാണ് സന്നാഹ മത്സരം നടക്കുക  . എഫ് സി U 19 യോഗ്യത മത്സരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ടീം ഖത്തറിൽ ലൂയിസ് നോർട്ടന്റെ കീഴിൽ പരിശീലനം നടത്തി വരുന്നത് . ടീമിന്റെ ആദ്യ സന്നാഹ മത്സരത്തിൽ ഡൽഹിയിലെ ഗർവാൾ എഫ് സി യുമായി വിജയം നേടിയിരുന്നു  . സാഫ് അണ്ടർ 19 ചാംപ്യൻഷിപ്പിൽ ഗോൾ നേടിയ ലാലാലംപുയിയ തന്നെയായിരുന്നു ഇന്ത്യക്ക് വിജയ ഗോൾ നേടിയത് .

ഇന്ത്യ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന മലയാളി താരം രാഹുൽ കണ്ണോളി കഴിഞ്ഞ സന്നാഹ മത്സരത്തിൽ പരുക്ക് മൂലം കളിച്ചിരുന്നില്ല  .പരുക്ക് മാറിയാതോടെ ആദ്യ പതിനൊന്നിൽ തന്നെ നോർട്ടൻ രാഹുലിനെ ഇറക്കിയേക്കും .
സൗദി അറേബ്യ, യമൻ, തുർക്ക്മെനിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പ് ഡി യിൽ സൗദിയിൽ നടക്കുന്ന യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾസൗദി അറേബ്യയ്ക്കെതിരായി  നവംബർ 4 ന് ആദ്യ മത്സരം കളിക്കും . യെമൻ, തുർക്ക്മെനിസ്ഥാൻ എന്നിവർക്കൊപ്പം  നവംബർ 6, 8 എന്നീ തിയ്യതികളിലാണ്  മത്സരങ്ങൾ നടക്കുക.


ഇന്ത്യൻ സ്‌ക്വാഡ് :

ഗോൾകീപ്പർമാർ: ധീരജ് സിംഗ്, പ്രഭൂശുഗൻ ഗിൽ, മുഹമ്മദ് നവാസ്.


ഡിഫെൻഡേർസ് : ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, സഹിൽ പൻവർ, ദീപക് ടാൻഗ്രി, നംഗ്യാൽ ബൂട്ടിയ, ആഷിഷ് റായ്.


മിഡ്‌ഫീൽഡർസ് : സുരേഷ് സിംഗ്, നിൻതോയിംഗൻ മീറ്റി, അമർജിത് സിംഗ്, ജേക്സൺ സിംഗ്, നോങ്ധാംബ നൊരോം, രാഹുൽ കന്നോലി, പ്രവീൺ, റോഷൻ സിംഗ്, അഭിഷേക് ഹാൽഡർ, പ്രിൻസ്ടൺ റീബലോ.


സ്ട്രൈക്കേഴ്സ്: റഹിം അലി, ലാലുപ്രൂയി, എഡ്മണ്ട് ലാൽറിന്ദിക

Friday, October 27, 2017

കലാശപ്പോര് നാളെ ; യൂറോപ്പ്യൻ വമ്പന്മാരായ സ്പെയിനും ഇംഗ്ലണ്ടും കൊമ്പ് കോർക്കുമ്പോൾ കൊൽക്കത്തയിൽ തീപ്പാറുംരണ്ട് യൂറോപ്യൻ ശക്തികൾ  സാൾട്  ലേക് സ്റ്റേഡിയത്തിൽ ഇന്ത്യയിൽ നടക്കുന്ന  ആദ്യത്തെ ഫിഫ ഫുട്ബോൾ ടൂർണമെന്റിൽ കൊമ്പു കൊർക്കുമ്പോൾ   സമാപനം അവിശ്വസനീയമായി തന്നെ  മാറും.

കഴിഞ്ഞ നാലു വർഷമായി ഇന്ത്യ കടുത്ത വികാരത്തോടെ കാത്തിരുന്ന ഒരു നിമിഷമാണ് ഇത് . കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി അത് രാജ്യത്തിന്റെ ഭാവനയെ പിടിച്ചെടുത്തിട്ടുണ്ട്. ആറ് നഗരങ്ങളിലായി നടന്ന ലോകകപ്പ്  ദശലക്ഷക്കണക്കിന് ആരാധകർ ഇതു വരെ കളി നേരിട്ട് കണ്ട് കഴിഞ്ഞു . ഇപ്പോൾ 24 ടീമുകൾക്കിടയിൽ 50 മത്സരങ്ങൾ കഴിഞ്ഞു , രണ്ട് കളികൾ  മാത്രമേ ബാക്കിയുള്ളു . കൊൽക്കത്തയിലെ സോൾട്ട് ലേക് സ്റ്റേഡിയത്തിൽ സ്പെയിനും   ഇംഗ്ലണ്ടും ഏറ്റു മുട്ടുബോൾ , ഇന്ത്യയുടെ ആദ്യ ഫിഫ ഫൈനൽ മത്സരം തീപാറുമെന്ന് തീർച്ച .ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും നേർക്കുനേർ ഫൈനലിൽ ഏറ്റുമുട്ടുക , ഇതിന് മുമ്പ് യൂറോപ്പ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിട്ടപ്പോൾ സ്പെയിൻ ജേതാക്കളായിരുന്നു .
ഏഴു ഗോളുകളോടെയും ബ്രസീലിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ലിവർപൂൾ താരം രിഹാൻ ബ്രെവെസ്റ്റർ ഇംഗ്ലണ്ടിന് കരുത്തേകുമ്പോൾ ബാർസിലോണ പ്രോഡക്റ്റായ ആബേൽ റൂയിസ് തന്റെ ഗോൾ സ്കോറിങ് മികവ് ഒരിക്കൽ കൂടി കൊൽക്കത്തയിലെ കലാശപ്പോരിൽ കാണാൻ സാധിക്കുമെന്ന് തീർച്ച.സാധ്യത ലൈൻ അപ്പ് :

ഇംഗ്ലണ്ട്: ആൻഡേഴ്സൺ , പാൻസോ, ഗുവി, ലത്തിബീഡീറെർ, സെസ്സോഗോൺ, മക്ഇക്രാൺ, ഫോഡെൻ, ഓക്ലി-ബേഷെ, ഹഡ്സൺ-ഒഡോയ്, കിർബി, ബ്രൂസ്റ്റർ.

സ്പെയിൻ: ഫെർണാണ്ടസ്, ജ്യൂമു, മിറാൻഡ, ഗ്വില്ലൻ, ചസ്റ്റ്, ബ്ലാൻകോ, മൗഖിലിസ്, ടോറസ്, ഗോമസ്, ഗലാബെർട്ട്, റൂയിസ്.

സ്പെയിൻ രണ്ട് തവണ 2003ലും 2007 ലും ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനലിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണ് .കൂടാതെ ഇത് ഫിഫ അണ്ടർ 17 ലോകകപ്പിൽ ആദ്യ യൂറോപ്പ്യൻ ഫൈനൽ കൂടിയാകും .
മത്സരം നാളെ സോണി ടെൻ 2 യിലും ടെൻ 3 യിലും രാത്രി 8 മണിക്ക് ത്സമയം കാണാവുന്നതാണ് .ബ്രസീലും മാലിയും തമ്മിലുള്ള ലൂസേഴ്‌സ് സെമി ഫൈനൽ നാളെ വൈകുന്നേരം 5 മണിക്ക് സോണി ടെൻ 2 , ടെൻ 3 യിലും കാണാം.ജി വി രാജ ടൂർണമെന്റ് ; ബെംഗളൂരു എഫ് സി സെമിയിൽ
ബെംഗളൂരു എഫ് സി റിസർവ് ടീം ജി വി രാജ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ വിവ ചെന്നൈയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നാണ് ബെംഗളൂരു എഫ് സി സെമിയിൽ കടന്നത്. 48ആം മിനുട്ടിൽ അമൽ ദാസും 58ആം മിനുട്ടിൽ ക്ലീറ്റസ് പോളുമാണ് ബെംഗളൂരു എഫ് സിക്കായി ഗോളുകൾ നേടിയത്. വിവ ചെന്നൈ ടൈറ്റാനിയത്തെ തോൽപ്പിച്ചായിരുന്നു ക്വാർട്ടറിൽ പ്രവേശിച്ചത്. ബെംഗളൂരു എഫ് സിക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ യോഗ്യത നൽകിയിരുന്നു.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

ഇന്ത്യൻ സീനിയർ ടീം കോച്ച്‌ സ്റ്റീഫൻ കൊണ്സ്റ്റന്റൈന്റെ കാലം അവസാനിക്കുന്നുവോ..അവസാനം ഇന്ത്യൻ കളിക്കാരും കൊണ്സ്റ്റന്റൈന് എതിരെദേശിയ ടീമിനെ തനതായ ശൈലിയിലും ഗെയിം പ്ലാനിലും കോർത്തിണക്കി  ലോക നിലവാരത്തിലേക്ക് എത്തിക്കാൻ സാധിക്കുന്ന മികച്ച ഒരു കോച്ചിന്  വേണ്ടിയുള്ള ആവിശ്യം ഇന്ത്യൻ  ഫാൻസിന്റെ ഭാഗത്തും നിന്നും ഉയരാൻ തുടങ്ങിയിട്ട് നാളുകളായി.

അതിനു ശക്തി പകർന്നു കൊണ്ടു സീനിയർ ടീമിലെ 5 കളിക്കാർ കൊണ്സ്റ്റന്റൈന് എതിരെ പരാതി കൊടുത്തു എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്


2011ലെ ദോഹ ഏഷ്യ കപ്പിന് ശേഷം  ഇന്ത്യ ആദ്യമായി യോഗ്യത നേടിയ സന്തോഷകരമായ അവസരത്തിൽ ആണ് കോച്ചിനെതിയുള്ള നീക്കങ്ങൾ എന്നത് ശ്രദ്ധേയം. ഏഷ്യാകപ്പിന് ഒരുങ്ങാൻ ഒരു വർഷം മാത്രം ഉള്ളപ്പോൾ പുതിയ ഒരു മികച്ച കോച്ചിനെ കണ്ടുപിടിക്കുക എന്നത് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ സംബന്ധിച്ചിടത്തോളം ഒരു  വലിയ വെല്ലുവിളി തന്നെയാകും  എന്നുറപ്പ്
വേണ്ടത്ര സാങ്കേതിക തികവോ ഗെയിം പ്ലാനോ ഇല്ലാത്ത ഒരു കോച്ച്‌ ആണെന്നുള്ളതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന വിമർശനം. ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോടെ സീക്കോയെയും കോപ്പലിനെയും റോബർട്ടോ കാർലോസിനെയും പോലുള്ള മികച്ച കോച്ചുമാരുടെ കീഴിൽ പരിശീലിക്കപ്പെടുകയും ലോക നിലവാരത്തിൽ ഉള്ള കളിക്കാരെ സഹ കളിക്കാരായി ലഭിക്കുകയും ചെയ്തതോടെ ഫുട്‌ബോളിന്റെ  സാങ്കേതിക  വശങ്ങളേക്കുറിച്ചു കൂടുതൽ പരിജ്ഞാനം നേടിയ സീനിയർ ഇന്ത്യൻ പ്ലെയേഴ്‌സ് തന്നെ ആണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നുള്ളത്കൊണ്ട് സാഹചര്യം എത്ര മാത്രം ഗൗരവമാണ് എന്നു സുവ്യക്തം.


ഇന്ത്യൻ സൂപ്പർ ലീഗും അതിന്റെ അനുബന്ധ ഘടകങ്ങളും ആണ് സമകാലീന ഇന്ത്യൻ ഫുട്‌ബോൾ കളിക്കാരെ മികച്ച നിലവാരത്തിൽ എത്തിച്ചതെന്നുള്ള അഭിപ്രായത്തെ ആണ് ഭൂരിപക്ഷ കളി വിദഗ്ദ്ധരും  പിന്താങ്ങുന്നത്. കൂടാതെ കളിക്കാരുടെ സ്‌കിൽസും  ഭാഗ്യവും ഒത്തുചേരുകയും തങ്ങൾക്ക് കീഴടക്കാൻ സാധിക്കുന്ന എതിരാളികളെ ലഭിക്കുകയും കൂടി ചെയ്തപ്പോൾ ഇന്ത്യൻ ടീം തുടർച്ചയായ വിജയങ്ങൾ നേടിയിരുന്നു. അതിൽ കൊച്ചിന്റെ പങ്കിനെക്കുറിച്ചുള്ള ചർച്ചകളും ആരാധകരുടെ ഇടയിൽ സജീവമായിരിക്കുന്ന അവസരത്തിൽ ആണ് കളിക്കാരുടെ നേതൃത്വത്തിൽ സ്റ്റീഫൻ കൊണ്സ്റ്റന്റൈന് എതിരെയുള്ള കളിക്കാരുടെ നിർണായക നീക്കം. കളികൾ ജയിച്ചിരുന്നു എങ്കിലും മികച്ച പല കളിക്കാരെയും ടീമിൽ എടുക്കാതിരുന്നതും ഫോമിൽ അല്ലാതിരുന്ന റോബിൻ സിംഗിനെ പോലെയുള്ള പലരും തുടർച്ചയായി ടീമിൽ വന്നതും ഫുട്‌ബോൾ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. വ്യക്തമായ പ്ലാനിങ് ഇല്ലാത്ത രീതിയിൽ ഉള്ള കളി ശൈലി ആയിരുന്നു കൊണ്സ്റ്റന്റൈന് കീഴിൽ പലപ്പോഴും ഇന്ത്യൻ ടീം കാഴ്ച്ച വെച്ചിരുന്നതെന്നും കളിയാരാധകർ അഭിപ്രായപ്പെടുന്നു. കൊണ്സ്റ്റന്റൈന് കീഴിൽ തുടർച്ചയായ വിജയങ്ങൾ നേടിയിട്ടും കളിയാരാധകരുടെ മനസിനെ മാത്രം   ജയിക്കാൻ ടീം ഇന്ത്യയുടെ കൊച്ചെന്ന രീതിയിൽ കൊണ്സ്റ്റന്റൈന് ഇതുവരെ സാധിച്ചിട്ടില്ല.എന്തായാലും .എസ്.എല്ലും അണ്ടർ 17 ലോക കപ്പിന് ആതിഥ്യം വഹിക്കാൻ സാധിച്ചതും അതിന്റെ സംഘാടക മികവിനെയും ഇന്ത്യൻ അണ്ടർ 17 ടീമിന്റെ പ്രകടനത്തെയും ഫിഫ അടക്കം പ്രശംസിച്ചതുമെല്ലാം ഇന്ത്യയെ ആഗോള ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയിലെ ഫുട്‌ബോൾ സാഹചര്യങ്ങളെക്കുറിച്ചു മികച്ച ചിത്രം ലഭിച്ച ലോകനിലവാരത്തിൽ ഉള്ള സമർത്ഥരായ കോച്ചുമാർ ഇന്ത്യയിലേക്കുള്ള ക്ഷണം ഒരാവൃത്തി എങ്കിലും ചിന്തിക്കാതെ തള്ളി കളയാനും വഴിയില്ലവളർന്നു വരുന്ന ഇന്ത്യൻ താരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരു ഇന്ത്യൻ കളി ശൈലിയും ഗെയിം പ്ലാനും മറ്റും രൂപപ്പെടുത്തി കൊടുക്കാൻ സാധിക്കുന്ന ഒരു കോച്ചു തന്നെയാവും ഇന്ത്യയുടെ അടുത്ത കൊച്ചെന്ന് പ്രതീക്ഷിക്കാം. ശാരീരിക മികവ് കുറഞ്ഞ ഇന്ത്യൻ താരങ്ങൾക്ക് അവരുടെ സ്കിൽസിന് പ്രാധാന്യം കൊടുത്തുകൊണ്ടു പോരായ്മ പരിഹരിച്ചു മികച്ച ഷോർട്ട് പാസുകളിൽ കൂടി മനോഹരമായ കളി മെനയുന്ന സൗന്ദര്യ ഫുട്‌ബോളിന്റെ ശൈലി ആവും കൂടുതൽ യോജിക്കുക. ലാറ്റിനമേരിക്കൻ, ടെക്‌നിക്കലി മികച്ചു നിൽക്കുന്ന സ്പാനിഷ് ടിക്കിടാക്ക ശൈലികളിൽ അവഗാഹമുള്ള കൊച്ചുമാർക്ക് ആവും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേർന്ന ഒരു ശൈലി രൂപപ്പെടുത്തി കൊടുക്കാൻ സാധിക്കുന്നത്. ജപ്പാനും കൊറിയയും ഒക്കെ ഇത്തരത്തിൽ അവരുടേതായ ഒരു തനത് ഫുട്‌ബോൾ ശൈലി ഇതിനോടകം രൂപപ്പെടുത്തി എടുത്തവർ ആണ്. പവർ ഫുട്‌ബോളിന്റെ നാട്ടിൽ നിന്നും വന്ന ഇംഗ്ലീഷ് കോച്ചായ കൊണ്സ്റ്റന്റൈൻ അതിൽ അൽപ്പം പോലും വിജയിച്ചില്ല എന്ന ശക്തമായ സൂചനയാണ് സ്റ്റീഫൻ കൊണ്സ്റ്റന്റൈന് നേരെ പാഞ്ഞടുക്കുന്ന കളിക്കാരുടെയും കളിയാരാധകരുടെയും വിമർശന ശരങ്ങൾ വ്യക്തമാക്കുന്നത്.


തയ്യാറാക്കിയത്  : ആൽവി പാലാ സൗത്ത് സോക്കേർസ് 

ധീരജ് സിങിനെ സ്വന്തമാക്കാൻ മൂന്ന് വിദേശ ക്ലബ്ബുകൾ രംഗത്ത്
ഇന്ത്യൻ U 17 ഗോൾ കീപ്പർ ധീരജിനെ സ്വന്തമാക്കാൻ മൂന്ന് വിദേശ ക്ലബ്ബുകൾ രംഗത്ത് .ധീരജിന്റെ ലോകകപ്പിലെ മികച്ച പ്രകടനം പല വിദേശ ക്ലബ്ബുകളുടെ സ്‌കൗട്ടുകളുടെയും വിദഗ്ധരുടെയും പ്രശംസ നേടിയിരുന്നു .
റിപോർട്ടുകൾ അനുസരിച്ച് സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മതെർവെൽ എഫ് സി , മുൻ എ ലീഗ് റണ്ണേഴ്‌സായ പെർത്ത് ഗ്ലോറി ,ബ്രസീലിലെ ഒരു മുൻ നിര ക്ലബ്ബും ധീരജിനായി രംഗത്തുണ്ട് .ഇ പി എൽ , ലാലിഗ , എം എൽ എസ്‌ എന്നിവയിൽ നിന്നും ഓഫർ ഉണ്ടായിരുന്നുവെങ്കിലും അവിടത്തെ നിയമങ്ങൾ പ്രകാരം ഇപ്പോൾ അവിടെ ട്രെയിനിങ് മാത്രമേ ചെയ്യാൻ പറ്റൂ , കളിക്കാൻ സാധിക്കില്ല .

എന്നിരുന്നാലും ധീരജ് ഡിസംബർ 31 വരെ ഓൾ ഇന്ത്യ ഫുടബോൾ ഫെഡറേഷന്റെ കരാറിലാണ്  .ഫെഡറേഷൻ ധീരജിനെ  ഐ ലീഗിൽ കളിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും , മൂന്നിരട്ടി  ഓഫറുമായി ഐ എസ്‌ എൽ ക്ലബ്ബുകൾ രംഗത്തുണ്ട് . ഒരു ഐ എസ്‌ എൽ ഫ്രാഞ്ചൈസിയുമായി സംസാരിച്ചു വരികയാണെന്നും , എ ഐ എഫ് എഫുമായി കരാർ  തീർന്നാൽ ഉടൻ സൈൻ ചെയ്‌തേക്കും എന്ന് ധീരജിന്റെ ഏജന്റ് വ്യക്തമാക്കി . പക്ഷെ വിദേശ ക്ലബ്ബിൽ നിന്ന് നല്ല ഓഫർ വന്നാൽ ധീരജിനെ പോകാൻ അനുവദിക്കുമെന്ന ധാരണയിലാണ് ഐ എസ്‌ എൽ ക്ലബ്ബുമായി സൈൻ ചെയ്യുകയുളളൂ .
മൂന്ന് വിദേശ ക്ലബ്ബിൽ നിന്ന് ഓഫർ വന്നതായും എ എഫ് സി യോഗ്യത മത്സരങ്ങൾ കഴിഞ്ഞേ തീരുമാനം എടുക്കൂ എന്നും ധീരജിന്റെ ഏജന്റ് വ്യക്തമാക്കി
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Thursday, October 26, 2017

ഉദ്ഗിർ ടൂർണമെന്റ് ; സാറ്റ് തിരൂരിന് വിജയത്തുടക്കം
ഉദ്ഗിർ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ സാറ്റ് തിരൂരിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ശരദ് സോക്കർ അക്കാദമിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സാറ്റ് തിരൂർ പരാജയപ്പെടുത്തിയത്. ഉനൈസ്, അസ്ലു എന്നിവർ സാറ്റിനായി ഗോളുകൾ നേടി. സാറ്റ് ഈ സീസണിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റാണ് ഉദ്ഗിരിലേത്. ഒഡീഷയിൽ നടന്ന എസ് എസ് സാഹ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായിയിരുന്നു സാറ്റ് തിരൂർ.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

ഫിഫ ക്ലബ്ബ് ലോകകപ്പിനായി ഇന്ത്യ
2020,2021 ഫിഫാ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ അപേക്ഷ സമർപ്പിക്കും

2019 ലെ ഫിഫ അണ്ടർ 20 ലോകകപ്പിനെ ആതിഥേയം വഹിക്കാൻ  അപേക്ഷ നൽകിയതിന് പുറമേ ഫിഫ ക്ലബ് ലോകകപ്പിനും അപേക്ഷ നൽകുമെന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ അറിയിച്ചു . കൊൽക്കത്തയിൽ നടന്ന പത്ര സമ്മേളനത്തിലാണ് പട്ടേൽ ഇക്കാര്യം അറിയിച്ചത് . ഫിഫ പ്രദേശിക സമിതി ടൂർണമെന്റ് ഡയറക്ടർ ജാവിയർ സിപ്പി ഫിഫ ടൂർണമെന്റ് തലവൻ ജൈമി യാർസാ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഫിഫ അണ്ടർ 17 ലോകകപ്പിലെ കാണികളുടെ എണ്ണത്തിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ .1985 ൽ ചൈനയിൽ നടന്ന  ലോകകപ്പിൽ  1,230,976 എന്ന റെക്കോർഡാണ് ഇന്ത്യ തകർക്കാൻ ഒരുങ്ങുന്നത് .

ഇന്ത്യ ക്ലബ്ബ് വേൾഡ് കപ്പ് ബിഡ് ജയിച്ചാൽ തങ്ങളുടെ ഇഷ്ട്ട ക്ലബ്ബുകളായ റയൽ മാഡ്രിഡും ബാർസലോണയും മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി പോലുള്ള യുറോപ്യൻ വമ്പന്മാർ ഇന്ത്യയിൽ കളിക്കാനെത്തും.

ബോളിവുഡ് നടൻ അർജുൻ കപൂർ ഇനി എഫ് സി പുണെ സിറ്റിയുടെ പുതിയ സഹ ഉടമ
രാജേഷ് വാധ്വന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ് സി പുണെ സിറ്റി ബോളിവുഡ് നടൻ അർജുൻ കപൂറിനെ ക്ലബ്ബിന്റെ പുതിയ സഹ ഉടമയായി പ്രഖ്യാപിച്ചു.
ബോളിവുഡ് നടൻ ഋതിക് റോഷന്റെ പിന്മാറ്റത്തോടെയാണ് പൂനെയുടെ പുതിയ സഹ ഉടമയായി  അർജുൻ കപൂർ എത്തുന്നത്.  ഐ എസ്‌ എൽ നിയമ പ്രകാരം ഓരോ ടീമിനും ഒരു സെലിബ്രിറ്റി സഹ ഉടമ നിർബന്ധമാണ്.

ഐ എസ്‌ എല്ലിൽ ടീം കൂടാതെ പുണെക്ക് റെസിഡന്റിൽ അക്കാദമികളും മൂന്ന് ജൂനിയർ ടീമും ( U18 , U 16, U 14) വനിതാ ഫുട്ബോൾ ടീമും ഉണ്ട്

ഫിഫ U 17 ലോകകപ്പ് ഫൈനൽ കാണാൻ സച്ചിനും ഗാംഗുലിയും എത്തിയേക്കും
കൊൽക്കത്ത: ഇന്ത്യയിൽ നടക്കുന്ന  ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ കാണാൻ ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേർസ് സഹ ഉടയുമായ  സച്ചിനും എ ടി കെ സഹ ഉടമയായ  സൗരവ് ഗാംഗുലിയും എത്തിയേക്കും .
ലോകകപ്പ് ബ്രാൻഡ് അംബാസിഡർമാരിൽ ഒരാളായ ഗാംഗുലി പറഞ്ഞു , സച്ചിനുമായി ഫൈനൽ കാണാൻ ഞാൻ ഉണ്ടാകും .
ഈ പരിപാടിയുടെ ഓൺലൈൻ അംബാസഡർ കൂടിയായ സച്ചിൻ ഉണ്ടാകുമെന്ന്  ഫിഫ പ്രാദേശിക സംഘാടക സമിതി  അറിയിച്ചു .
ഫിഫ പ്രസിഡന്റ്  ജിനിയാ ഇൻഫോന്റിനോ, എഐഎഫ്എഫ് പ്രസിഡന്റ്  പ്രഫുൽ പട്ടേൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും  ഫൈനൽ കാണാൻ ഉണ്ടാകും .

ഫിഫയുടെ കൗൺസിൽ അംഗങ്ങൾ  ഫൈനൽ നടക്കുന്ന ദിവസം  അവരുടെ യോഗം  ചേരും .ഇത് ആദ്യമാണ് ഇന്ത്യയിൽ ഫിഫയുടെ യോഗം നടക്കുന്നത് .
ഒക്ടോബർ 28 ന് സ്പെയിനും ഇംഗ്ലണ്ടും അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ചരിത്രം കുറിക്കുമെന്ന് തീർച്ച .

Wednesday, October 25, 2017

റെക്കോർഡുകൾ തകരുന്നു ; U 17 ലോക ഫുട്ബാളിന്റെ ചരിത്ര താളുകളിൽ ഇനി ഇന്ത്യ മുമ്പിൽU 17 ലോകകപ്പിലെ കാണികളുടെ എണ്ണത്തിൽ റെക്കോർഡ് ചരിത്രം കുറിക്കാൻ ഇന്ത്യ. സെമി ഫൈനൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ നിലവിലെ റെക്കോഡ് മറികടക്കാൻ 3000 കാണികളുടെ കുറവേയുള്ളൂ. നിലവിൽ രണ്ട് സെമി ഫൈനലും 
അവസാനിച്ചതോടെ ഇതുവരേറെയുള്ള അറ്റെൻഡൻസ് 12,28027 ആയി .
1985 ൽ ചൈനയിൽ നടന്ന  ലോകകപ്പിൽ  1,230,976 എന്ന റെക്കോർഡാണ് നിലവിൽ ഉള്ളത് . ഇതു മറികടക്കാൻ ഇനി വെറും 2950 എന്ന സംഖ്യ കടന്നാൽ മതി . ഒരു ലൂസേഴ്‌സ് സെമി ഫൈനലും ഫൈനലും ബാക്കി നിൽക്കെ കൊൽക്കത്തയിലെ സ്റ്റേഡിയം കപ്പാസിറ്റി കണക്കിലെടുത്ത് 14 ലക്ഷം തികക്കുമെന്ന കാര്യം തീർച്ച.2011 ഇൽ ഇന്ത്യയിൽ നടന്ന ഐ സി സി ക്രിക്കറ്റ് ലോകകപ്പ് സ്റ്റേഡിയത്തിൽ കണ്ടത് 1229826 പേർ , അതായത് ശരാശരി ഒരു മാച്ചിന് 25098 പേർ മാത്രം . ഈ സംഖ്യയും ഇതോടെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് തകർത്തിരിക്കുന്നു . U 17 ലോകകപ്പ് ഫൈനൽ അവസാനിക്കുന്നതോടെ ശരാശരി 27000 ആയിരിക്കും ഒരു മാച്ചിലെ കാണികളുടെ എണ്ണം . ഇത്രേയും കാലം ഇന്ത്യ ക്രിക്കറ്റ് മാത്രം ആധിപത്യം ആണെങ്കിൽ ഇന്ന് ഓരോ ഫുട്ബാൾ ആരാധകനും പറയാം ഇനി  ഇന്ത്യ ഒരു ഫുട്ബാളിങ് നേഷൻ കൂടിയാണെന്ന്. 
സൗത്ത് സോക്കേർസ് 

അടുത്ത സീസൺ മുതൽ ഇന്ത്യയിൽ ഒരറ്റ ലീഗ് ; എ എഫ് സി സ്ഥിരീകരിച്ചു
അടുത്ത വർഷം മുതൽ ഇന്ത്യയിൽ ഒരു ലീഗ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ. നിലവിൽ സമ്മാന രീതിയിൽ പ്രവർത്തിക്കുന്ന ഐ എസ് എല്ലും ഐ ലീഗും അടുത്ത വർഷം മുതൽ ഒരു ലീഗ് എന്ന ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ നയത്തിലേക്ക് മാറേണ്ടി വരും. അതിന്റെ ഭാഗമായി ഇരു ലീഗകളും സംയോജിപ്പിച്ച് മുന്നോട്ട് പോകാനാണ് എ എഫ് സി ലക്ഷ്യമിടുന്നത്. 

കഴിഞ്ഞ വർഷം മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഐ എസ് എല്ലിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഐ എസ് എൽ അധികൃതരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മൂലം പിന്മാറുകയായിരുന്നു. 

കൊൽക്കത്തൻ ക്ലബ്ബുകളുടെ പാരമ്പര്യം മറക്കാനാവുന്നതല്ല, ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് വളരെ സംഭാവനകളെ കുറിച്ച് ഞങ്ങൾ ബോധവാന്മാരാണെന്നും. ഐ എസ് എൽ- ഐ ലീഗ് ലയനത്തെ കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കിട്ടുണ്ട്. അതേ കുറിച്ച് ചർച്ച ചെയ്ത് ഒരു രാജ്യം ഒരു ലീഗ് എന്ന സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കുമെന്നും എഫ് സി ജനറൽ സെക്രട്ടറി വിൻസോർ വ്യക്തമാക്കി.

അടുത്ത സീസണിൽ ഒരു ലീഗ് മാത്രമേ ഇന്ത്യ യിൽ ഉണ്ടാകു എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് വ്യക്തമാക്കി. അതിന്റെ ഭാഗമായി ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകൾ പ്രവേശന ഫീസും പങ്കാളിത്ത ഫീസും നൽകേണ്ടി വരും. 15 കോടി രൂപയാണ് പങ്കാളിത്ത ഫീസും.

കുറെ കാലമായി നീണ്ടു നിൽക്കുന്ന ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ. അടുത്ത സീസണിൽ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നതോടെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ഗുണകരമാകും എന്ന് കരുതാം

ജെംഷഡ്പൂരിന്റെ വിജയ കുതിപ്പിന് തടയിട്ടു പട്ടായ യുണൈറ്റഡ്
ജെംഷഡ്പൂരിന്റെ വിജയ കുതിപ്പിന് തടയിട്ടു പട്ടായ യുണൈറ്റഡ്. നാലാം പ്രീ സീസൺ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പട്ടായ യുണൈറ്റഡ് ജെംഷഡ്പൂരിനെ തകർത്തു വിട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പട്ടായ മൂന്ന് ഗോളുകളും നേടിയത്. 55ആം മിനുട്ടിൽ പട്ടായ ആദ്യ ഗോൾ നേടി. ഗോൾ വീണത്തോടെ ആക്രമണത്തിന് മൂർച്ച കൂട്ടിയ ജെംഷഡ്പൂരിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. മത്സരത്തിന്റെ അവസാന മിനുട്ടുകൾക്കുള്ളിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി 2 മിനുട്ടിനുള്ളിൽ 2 ഗോളുകൾ നേടി പട്ടായ ജെംഷഡ്പൂരിന് കനത്ത ആഘാതം നൽകി. പ്രീ സീസൺ മത്സരങ്ങളിൽ ജെംഷഡ്പൂരിന്റെ ആദ്യ തോൽവിയാണ്. മലയാളി താരം അനസ് എടത്തൊടിക്ക കളിക്കാൻ ഇറങ്ങിയില്ല. 

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

ഐ എസ് എൽ - ഐ ലീഗ് പോരാട്ടം സമനിലയിൽ
ബെംഗളൂരുവിനെതിരായ ആദ്യ പ്രീ സീസൺ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് സമനില. ബെംഗളൂരു എഫ് സി ഐ എസ് എല്ലി ലേക്ക് ചേക്കേറിയ ശേഷം ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇരു ടീമുകളും ഒരോ ഗോളുകൾ വീതം നേടി സമനില പാലിച്ചു. ഈസ്റ്റ് ബംഗാളിനായി മാല്ലിക് വലകുലുക്കിയപ്പോൾ സൂപ്പർ താരം മിക്കു ബെംഗളൂരു എഫ് സിക്കായി സമനില ഗോൾ സമ്മാനിച്ചു. 30 മിനുട്ടുകൾ വീതമുള്ള 3 ഘട്ടങ്ങളായിട്ടായിരുന്നു മത്സരം. അടുത്ത ബെംഗളൂരു എഫ് സിയും ഈസ്റ്റ് ബംഗാളും തമ്മിലുള്ള രണ്ടാം പ്രീ സീസൺ മത്സരം ഒക്ടോബർ 27 ന് നടക്കും.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

എ എഫ് സി അണ്ടർ 19 യോഗ്യത ; 24 അംഗ ടീമിൽ രാഹുലും. കോമൾ തട്ടാൽ പുറത്ത്
എ എഫ് സി അണ്ടർ 19 യോഗ്യത മത്സരത്തിനായുള്ള 24 അംഗ ഇന്ത്യൻ ടീമിനെ  ലൂയിസ് നോർട്ടൺ ഡി മാട്ടോസ് പ്രഖ്യാപിച്ചു.
ഫിഫ U 17 ലോകകപ്പ് ടീമിൽ നിന്ന് 14 പേർ U 19 ടീമിൽ സ്ഥാനം നേടി. പ്രബുഷുകാൻ  ഗില്ലിനോടൊപ്പം  ലോകകപ്പിൽ ശ്രദ്ധേയനായ ഗോൾ കീപ്പർ ധീരജ്  സിംഗ് ടീമിൽ ഇടം പിടിച്ചപ്പോൾ ഇന്ത്യൻ വംശജനായ സണ്ണി ധാലവാളിനെ ടീമിൽ ഇടം ലഭിച്ചില്ല

ലോകകപ്പ് ടീമിൽ നിന്ന്  ഇന്ത്യൻ ക്യാപ്റ്റൻ അമർജിത്  സിംഗ്, ജാക്സൺ  സിംഗ് എന്നിവരെ മാട്ടോസ് ടീമിൽ ഉൾപ്പെടുത്തിയപ്പോൾ കോമൽ തട്ടാൽ, അഭിജിത് സർകാർ, അങ്കീത് ജാദവ് എന്നിവരെ ഒഴിവാക്കി.

യെമൻ, തുർക്ക്മെനിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ.  2018 ലെ ഇന്തോനേഷ്യയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് മാത്രമേ നേരിട്ട് യോഗ്യത ലഭിക്കു. ഗ്രൂപ്പ് വിജയികളെക്കൂടാതെ, മികച്ച അഞ്ച് രണ്ടാം സ്ഥാനത്തുള്ള  ടീമുകൾക്കും  ഈ  ടൂർണമെന്റിലേക്ക് യോഗ്യത നേടാം.
നവംബർ 4, 6, 8 തീയതികളിലായാണ് ഇന്ത്യയുടെ  മൂന്ന് മത്സരങ്ങൾ  നടക്കുക.24 അംഗ സംഘം ഇനി പറയുന്നവയാണ്.

ഗോൾകീപ്പർമാർ: ധീരാജ് സിംഗ്, പ്രഭൂഗുൻ ഗിൽ, മുഹമ്മദ് നവാസ്.

ഡിഫെൻഡേർസ് : ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, സഹിൽ പൻവർ, ദീപക് ടാൻഗ്രി, നംഗ്യാൽ ബൂട്ടിയ, ആഷിഷ് റായ്.

മിഡ്‌ഫീൽഡർസ് : സുരേഷ് സിംഗ്, നിൻതോയിംഗൻ മീറ്റി, അമർജിത് സിംഗ്, ജേക്സൺ സിംഗ്, നോങ്ധാംബ നൊരോം, രാഹുൽ കന്നോലി, പ്രവീൺ, റോഷൻ സിംഗ്, അഭിഷേക് ഹാൽഡർ, പ്രിൻസ്ടൺ റീബലോ.

സ്ട്രൈക്കേഴ്സ്: റഹിം അലി, ലാലുപ്രൂയി, എഡ്മണ്ട് ലാൽറിന്ദിക

തുടർച്ചയായ നാലാം വിജയം തേടി ജെംഷഡ്പൂർ പട്ടായ യുണൈറ്റഡിനെതിരെപ്രീ സീസണിലെ തുടർച്ചയായ നാലാം വിജയം തേടി ജെംഷഡ്പൂർ എഫ് സി ഇന്നിറങ്ങും. തായ്‌ലന്റ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് പട്ടായ യുണൈറ്റഡ് എഫ് സിയാണ് എതിരാളികൾ. ഇന്ന് വൈകിട്ട് 3.30 നാണ് മത്സരം. പ്രീ സീസണിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ജെംഷഡ്പൂർ പട്ടായ യുണൈറ്റഡിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ചിയാങ്മായ് യുണൈറ്റഡിനെ 1-0 എന്ന സ്കോറിനും രണ്ടാം മത്സരത്തിൽ ചിയാങ്മായ് എഫ് സിയെ 2-1 നും ജെംഷഡ്പൂർ തോൽപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ തായ്‌ലൻഡ് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുണൈറ്റഡിനെ ആവേശകരമായ മത്സരത്തിൽ 3-2 ന് ജെംഷഡ്പൂർ തറപറ്റിച്ചിരുന്നു.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Tuesday, October 24, 2017

കട്ട കലിപ്പോടെ കേരളം ഒന്നിച്ചു ബ്ലാസ്റ്റേഴ്‌സിനൊപ്പം.
സിരകളെ  ചൂട് പിടിപ്പിക്കുന്ന അടിമുടി ഫുട്‌ബോൾ ആവേശം വാരി വിതറുന്ന കേരളാ  ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ അത്യുഗ്രൻ പ്രമോ വീഡിയോ പുറത്തു വന്നു. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ വീഡിയോ അക്ഷരാർത്ഥത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കളിയാവേശത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ചിരിക്കുക ആണ്. 


മഞ്ഞക്കടലിന്റെ ആവേശ തിരയിളക്കത്തിൽ ചങ്കും വിരിച്ചു രണ്ടും കല്പിച്ചു നീ വാടാ മോനെ എന്നു ചങ്കൂറ്റത്തോടെ പറഞ്ഞു ബംഗളുരു, ചെന്നൈ, കൊൽക്കത്ത ടീമുകളെ പരസ്യമായി വെല്ലുവിളിച്ചു കേരളമൊന്നിച്ചു കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒപ്പം യുദ്ധത്തിന് പോകുന്ന ഒരു പ്രതീതിയാണ് പ്രമോ കാണുന്ന ഓരോ മലയാളി ഫുട്‌ബോൾ ആരാധകനും ലഭിക്കുന്നത്. 


 അതുല്യമായ ദൃശ്യ ചാതുര്യവും പ്രേമം സിനിമയിലെ ഹിറ്റ് പാട്ടിന്റെ അതേ ഈണവും മുരളീ ഗോപിയുടെ അതേ സ്വരവും പ്രൊമോയിൽ ശക്തമായ വരികളോടെ ബ്ലാസ്റ്റേഴ്‌സിന് ആയി കൂടി ചേർന്നപ്പോൾ വലിയ തരംഗം തന്നെ സൃഷ്ട്ടിക്കാൻ പോന്ന എക്കാലത്തെയും മികച്ച ഒരു പ്രോമോ ആയി ഇത് മാറിയെന്നാണ്  ഇതിനോടകം തന്നെയുള്ള ആരാധക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 


കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മനസ്സറിഞ്ഞ് തയ്യാറാക്കിയ പ്രൊമോ  ചങ്ക് ഫാൻസിന്റെ പൾസ് അറിയുന്ന ഒരു ടീമിനെയും മാനേജ്‌മെന്റിനെയും ആണ് ഇത്തവണ ലഭിച്ചിരിക്കുന്നതെന്നുള്ള വെളിപ്പെടുത്തൽ കൂടിയാണ്. ജിങ്കനും വിനീതും സംഹാര മൂർത്തികളെ പോലെ പ്രത്യക്ഷപ്പെടുന്ന പ്രമോ ബ്ലാസ്റ്റേഴ്സ് ഫാൻസിന് ആവേശ തരംഗം തീർക്കുന്ന മികച്ച ദൃശ്യ വിരുന്നാണ് എങ്കിൽ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത പോലെയുള്ള പരമ്പരാഗത എതിരാളികൾക്ക് നൽകുന്നത് ഒരു വലിയ അറിവാണ്. 


ഇത്തവണ മറ്റേത് സീസണുകളെക്കാൾ ബ്ലാസ്റ്റേഴ്‌സ് അപകടകാരിയാകും. കരുതിയിരിക്കണം കേരളത്തിന്റെ ചുണ കുട്ടികളെ എന്ന പേടിപ്പെടുത്തുന്ന അറിവ്. 

പ്രൊമോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം...

Monday, October 23, 2017

ഇന്ത്യൻ ഫുടബോൾ ; രാജ്യത്തുടനീളം 206 ടീമുകൾ യൂത്ത് ലീഗിൽ പങ്കെടുക്കുംന്യൂഡൽഹി: രാജ്യത്ത് ഫുട്ബോളിനെ  ശക്തമായ വളർത്തിയെടുക്കാൻ  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഗ്രാസ് റൂട്സ്  ഫുട്ബോളിൽ കൂടുതൽ പിന്തുണ നൽകുകയാണ് . ഇതിന്റെ ഭാഗമായി 2017 ഒക്ടോബറിൽ 206 ടീമുകൾ യൂത്ത് ലീഗുകളിൽ പങ്കെടുക്കും. മൂന്നു വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും.

 

ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ്, രണ്ടാം ഡിവിഷൻ ലീഗ് , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, എഫ് എഫ്  അക്കാദമി അക്രഡിറ്റേഷൻ പ്രോഗ്രാമിനു കീഴിൽ അഫിലിയേറ്റഡ് അക്കാഡമി എന്നിവ മൂന്നു യൂത്ത് ലീഗുകളിൽ (U -13, U -15, U-18 വയസ്സ്) കളിക്കും .

 

U -13 യൂത്ത് ലീഗിന്റെ ആദ്യ സീസണായിരിക്കും ഇത്. U -15 യൂത്ത് ലീഗ് മൂന്നാം സീസണിൽ ആയിരിക്കും.

 

യൂത്ത് ലീഗുകളിൽ വലിയ പങ്കാളിത്തം പ്രകടിപ്പിച്ചുകൊണ്ട് -ലീഗിന്റെ സി... സുനന്ദോ ധർ പറഞ്ഞു. "206 എന്നത് ഒരു വലിയ സംഖ്യയാണ്. രാജ്യത്തെ എല്ലാ യൂത്ത്  ഫുട്ബോളുകളെയും  ഞങ്ങൾ വിശാലമായ അടിത്തറയിലേക്ക് നയിക്കുന്നു. . "

എഐഎഫ്എഫ് 'ഹോം ഗ്രോൺ ' നിയമം നടപ്പാക്കുന്നതിനുള്ള ആദ്യ ഉദാഹരണമാണിത്. 206 ടീമുകളിലെ ഓരോ ടീമിലും 6 ഹോം ഗ്രോൺ  കളിക്കാരെ ഉൾപ്പെടുത്തണം. പാരന്റ് ക്ലബ്ബ് രജിസ്റ്റർ ചെയ്ത അതേ സംസ്ഥാനത്തിൽ  ജനിച്ച ഒരു കളിക്കാരൻ 'ഹോം ഗ്രൌൺ' കളിക്കാരനായി ടാഗ് ചെയ്യപ്പെടും.

 

ധാർ പറഞ്ഞു, " ഹോം ഗ്രോൺ  രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്താൻ സഹായിക്കുക മാത്രമല്ല ശക്തമായ ഫുട്ബോൾ പിരമിഡ് നിർമിക്കാൻ സ്റ്റേറ്റ് അസോസിയേഷനുകളെ സഹായിക്കുകയും ചെയ്യും "

 

U -15 പ്രായപരിധിയിൽ  80 ടീമുകൾ ഉൾപ്പെടും . U -13 ഇൽ 70 ടീമും , U -18 ഇൽ 56 ടീമും യൂത്ത് ലീഗിൽ പങ്കെടുക്കും.

 

യൂത്ത് ലീഗ് യോഗ്യതാ റൗണ്ട് ചെന്നൈ, മഹാരാഷ്ട്ര, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ 2017 നവംബർ 20 ന് ആരംഭിക്കും.

 

U -15, U -13 യൂത്ത് ലീഗുകൾക്ക് പ്രീ-യോഗ്യതാ റൗണ്ട് ന്യൂഡൽഹി, അണ്ടർ -15, U -13 യൂത്ത് ലീഗ് യോഗ്യതാ റൗണ്ടുകൾ 2017 ഒക്ടോബർ 26 നും 2017 ഒക്ടോബർ 28 നും ആരംഭിക്കും. .

Blog Archive

Labels

Followers