Friday, October 27, 2017

കലാശപ്പോര് നാളെ ; യൂറോപ്പ്യൻ വമ്പന്മാരായ സ്പെയിനും ഇംഗ്ലണ്ടും കൊമ്പ് കോർക്കുമ്പോൾ കൊൽക്കത്തയിൽ തീപ്പാറും



രണ്ട് യൂറോപ്യൻ ശക്തികൾ  സാൾട്  ലേക് സ്റ്റേഡിയത്തിൽ ഇന്ത്യയിൽ നടക്കുന്ന  ആദ്യത്തെ ഫിഫ ഫുട്ബോൾ ടൂർണമെന്റിൽ കൊമ്പു കൊർക്കുമ്പോൾ   സമാപനം അവിശ്വസനീയമായി തന്നെ  മാറും.

കഴിഞ്ഞ നാലു വർഷമായി ഇന്ത്യ കടുത്ത വികാരത്തോടെ കാത്തിരുന്ന ഒരു നിമിഷമാണ് ഇത് . കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി അത് രാജ്യത്തിന്റെ ഭാവനയെ പിടിച്ചെടുത്തിട്ടുണ്ട്. ആറ് നഗരങ്ങളിലായി നടന്ന ലോകകപ്പ്  ദശലക്ഷക്കണക്കിന് ആരാധകർ ഇതു വരെ കളി നേരിട്ട് കണ്ട് കഴിഞ്ഞു . ഇപ്പോൾ 24 ടീമുകൾക്കിടയിൽ 50 മത്സരങ്ങൾ കഴിഞ്ഞു , രണ്ട് കളികൾ  മാത്രമേ ബാക്കിയുള്ളു . കൊൽക്കത്തയിലെ സോൾട്ട് ലേക് സ്റ്റേഡിയത്തിൽ സ്പെയിനും   ഇംഗ്ലണ്ടും ഏറ്റു മുട്ടുബോൾ , ഇന്ത്യയുടെ ആദ്യ ഫിഫ ഫൈനൽ മത്സരം തീപാറുമെന്ന് തീർച്ച .



ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും നേർക്കുനേർ ഫൈനലിൽ ഏറ്റുമുട്ടുക , ഇതിന് മുമ്പ് യൂറോപ്പ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിട്ടപ്പോൾ സ്പെയിൻ ജേതാക്കളായിരുന്നു .
ഏഴു ഗോളുകളോടെയും ബ്രസീലിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ലിവർപൂൾ താരം രിഹാൻ ബ്രെവെസ്റ്റർ ഇംഗ്ലണ്ടിന് കരുത്തേകുമ്പോൾ ബാർസിലോണ പ്രോഡക്റ്റായ ആബേൽ റൂയിസ് തന്റെ ഗോൾ സ്കോറിങ് മികവ് ഒരിക്കൽ കൂടി കൊൽക്കത്തയിലെ കലാശപ്പോരിൽ കാണാൻ സാധിക്കുമെന്ന് തീർച്ച.



സാധ്യത ലൈൻ അപ്പ് :

ഇംഗ്ലണ്ട്: ആൻഡേഴ്സൺ , പാൻസോ, ഗുവി, ലത്തിബീഡീറെർ, സെസ്സോഗോൺ, മക്ഇക്രാൺ, ഫോഡെൻ, ഓക്ലി-ബേഷെ, ഹഡ്സൺ-ഒഡോയ്, കിർബി, ബ്രൂസ്റ്റർ.

സ്പെയിൻ: ഫെർണാണ്ടസ്, ജ്യൂമു, മിറാൻഡ, ഗ്വില്ലൻ, ചസ്റ്റ്, ബ്ലാൻകോ, മൗഖിലിസ്, ടോറസ്, ഗോമസ്, ഗലാബെർട്ട്, റൂയിസ്.

സ്പെയിൻ രണ്ട് തവണ 2003ലും 2007 ലും ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനലിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണ് .കൂടാതെ ഇത് ഫിഫ അണ്ടർ 17 ലോകകപ്പിൽ ആദ്യ യൂറോപ്പ്യൻ ഫൈനൽ കൂടിയാകും .
മത്സരം നാളെ സോണി ടെൻ 2 യിലും ടെൻ 3 യിലും രാത്രി 8 മണിക്ക് ത്സമയം കാണാവുന്നതാണ് .ബ്രസീലും മാലിയും തമ്മിലുള്ള ലൂസേഴ്‌സ് സെമി ഫൈനൽ നാളെ വൈകുന്നേരം 5 മണിക്ക് സോണി ടെൻ 2 , ടെൻ 3 യിലും കാണാം.



0 comments:

Post a Comment

Blog Archive

Labels

Followers