Friday, October 20, 2017

ഫിഫ U 17 ലോകകപ്പ് ; ഇന്ത്യ കുതിക്കുന്നു റെക്കോർഡിലേക്ക്




ഫിഫ U17  ലോകകപ്പിൽ  കാണികളുടെ എണ്ണം  ഒരു ദശലക്ഷം കവിഞ്ഞു , നിലവിലെ റെക്കോർഡ് തകർക്കാൻ ഇനി രണ്ട് ലക്ഷം തികച്ചാൽ മതി 
അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ  റൗണ്ട് 16ന്റെ അവസാന  മൽസരത്തോടെയാണ്   കാണികളുടെ എണ്ണം ഒരു ദശലക്ഷം മറികടന്നത് .

കഴിഞ്ഞ ബുധനാഴ്ച്ച ക്വാർട്ടർ ഫൈനൽ ഘാന- നൈജീരിയ, ബ്രസീൽ- ഹോണ്ടുറാസ് മത്സരം  അവസാനിച്ചതോടെ ലോകകപ്പ് കാണാൻ എത്തിയ  കാണികളുടെ എണ്ണം മൊത്തം 1,007,396 ആയി

രാജ്യത്തുടനീളമുള്ള പ്രതികരണങ്ങൾ  ഞങ്ങളെ അമ്പരിപ്പിച്ചിരിക്കുകയാണ് , ലോകകപ്പ് ഫുട്ബാൾ രാജ്യം മൊത്തം ഏറ്റടുത്തു കഴിഞ്ഞു , അതിന്റെ ആവേശമാണ് നമ്മൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കണ്ട് കൊണ്ടിരിക്കുന്നത് . ഞങ്ങൾ കരുതുന്നു, ഈ ലോകകപ്പ് അണ്ടർ  17 ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിന്റെ റെക്കോർഡ് മറികടക്കുമെന്ന് , പ്രാദേശിക സംഘാടക സമിതിയിലെ ടൂർണമെന്റ് ഡയറക്ടർ ജാവീർ സിപ്പി പറഞ്ഞു.



കഴിയുന്നിടത്തോളം സീറ്റുകൾ പ്രയോജനപ്പെടുത്തിയെന്ന് ഉറപ്പു വരുത്തുന്നതിന് മുമ്പ് നൽകിയ ചില കോംപ്ലെമെന്ററി  ടിക്കറ്റുകൾ തിരികെ വാങ്ങുകയാണ് .
ഗോവ, ഗുവാഹത്തി, കൊച്ചി, നവി മുംബൈ എന്നിവിടങ്ങളിൽ നൽകിയ ചില കോംപ്ലെമെന്ററി  ടിക്കറ്റുകളാണ് ഇനി വില്പനക്ക് നൽകുക . ഈ നഗരത്തിലെ എല്ലാ ഫുട്ബോൾ പ്രേമികൾക്കും അവസാന മത്സരം  കാണാൻ അവസരം നൽകും.

ഇത് സംഭവിക്കാൻ എല്ലാ ഫുട്ബോൾ ആരാധകരെയും  കാണികളെയും  ടിക്കറ്റ് വാങ്ങി  അടുത്ത മത്സരങ്ങളിൽ സ്റ്റേഡിയങ്ങൾ നിറക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു .ഇതോടെ ഫിഫ അണ്ടർ ലോകകപ്പ് ചരിത്രത്തിലെ റെക്കോർഡ് തകർക്കാൻ ആവും . സിപ്പി കൂട്ടി ചേർത്തു .

ഒക്ടോബർ 28 നാണ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുക. ബാക്കി ഒൻപത് ദിവസത്തിനുള്ളിൽ തന്നെ നിലവിലെ റെക്കോഡ് മറികടന്നു പുതിയ ചരിത്രം ഇന്ത്യക്ക് അണ്ടർ 17 ലോകകപ്പിൽ എഴുതി ചേർക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പ്രാദേശിക ടൂർണമെന്റ് കമ്മിറ്റി

1985 ൽ ചൈനയിൽ നടന്ന  ലോകകപ്പിൽ  1,230,976 എന്ന റെക്കോർഡാണ് നിലവിൽ ഉള്ളത് .

0 comments:

Post a Comment

Blog Archive

Labels

Followers