Saturday, October 28, 2017

എ എഫ് സി U 19 യോഗ്യത ; സന്നാഹ മത്സരത്തിൽ ഇന്ത്യ U 19 ടീം ഇന്ന് ഖത്തറിനെ നേരിടും



ഇന്ത്യ അണ്ടർ  17 ലോകകപ്പ് ടീം താരങ്ങൾ ഉൾപ്പെടുന്ന അണ്ടർ 19 ടീമാണ് ഖത്തർ ടീമിനെ നേരിടുന്നത് . ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30  മണിക്ക് ഖത്തറിലെ അൽ അറബി സ്റ്റേഡിയത്തിൽ വെച്ചാണ് സന്നാഹ മത്സരം നടക്കുക  . എഫ് സി U 19 യോഗ്യത മത്സരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ടീം ഖത്തറിൽ ലൂയിസ് നോർട്ടന്റെ കീഴിൽ പരിശീലനം നടത്തി വരുന്നത് . ടീമിന്റെ ആദ്യ സന്നാഹ മത്സരത്തിൽ ഡൽഹിയിലെ ഗർവാൾ എഫ് സി യുമായി വിജയം നേടിയിരുന്നു  . സാഫ് അണ്ടർ 19 ചാംപ്യൻഷിപ്പിൽ ഗോൾ നേടിയ ലാലാലംപുയിയ തന്നെയായിരുന്നു ഇന്ത്യക്ക് വിജയ ഗോൾ നേടിയത് .

ഇന്ത്യ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന മലയാളി താരം രാഹുൽ കണ്ണോളി കഴിഞ്ഞ സന്നാഹ മത്സരത്തിൽ പരുക്ക് മൂലം കളിച്ചിരുന്നില്ല  .പരുക്ക് മാറിയാതോടെ ആദ്യ പതിനൊന്നിൽ തന്നെ നോർട്ടൻ രാഹുലിനെ ഇറക്കിയേക്കും .




സൗദി അറേബ്യ, യമൻ, തുർക്ക്മെനിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പ് ഡി യിൽ സൗദിയിൽ നടക്കുന്ന യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾസൗദി അറേബ്യയ്ക്കെതിരായി  നവംബർ 4 ന് ആദ്യ മത്സരം കളിക്കും . യെമൻ, തുർക്ക്മെനിസ്ഥാൻ എന്നിവർക്കൊപ്പം  നവംബർ 6, 8 എന്നീ തിയ്യതികളിലാണ്  മത്സരങ്ങൾ നടക്കുക.


ഇന്ത്യൻ സ്‌ക്വാഡ് :

ഗോൾകീപ്പർമാർ: ധീരജ് സിംഗ്, പ്രഭൂശുഗൻ ഗിൽ, മുഹമ്മദ് നവാസ്.


ഡിഫെൻഡേർസ് : ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, സഹിൽ പൻവർ, ദീപക് ടാൻഗ്രി, നംഗ്യാൽ ബൂട്ടിയ, ആഷിഷ് റായ്.


മിഡ്‌ഫീൽഡർസ് : സുരേഷ് സിംഗ്, നിൻതോയിംഗൻ മീറ്റി, അമർജിത് സിംഗ്, ജേക്സൺ സിംഗ്, നോങ്ധാംബ നൊരോം, രാഹുൽ കന്നോലി, പ്രവീൺ, റോഷൻ സിംഗ്, അഭിഷേക് ഹാൽഡർ, പ്രിൻസ്ടൺ റീബലോ.


സ്ട്രൈക്കേഴ്സ്: റഹിം അലി, ലാലുപ്രൂയി, എഡ്മണ്ട് ലാൽറിന്ദിക

0 comments:

Post a Comment

Blog Archive

Labels

Followers