Tuesday, October 3, 2017

ഫിഫ U-17 ലോകകപ്പ് : പൊരുതാൻ ഒരുങ്ങി ആതിഥേയർ



ഇനി 3 ദിവസങ്ങൾ മാത്രം  !! ഇന്ത്യ  ആദ്യമായി ഫിഫ U 17 ലോകകപ്പ് ടൂർണമെന്റിൽ ആതിഥേയം വഹിക്കാൻ ഒരുങ്ങുകയാണ് .

ഇനി ഓരോ ഇന്ത്യക്കാരനും കാണാൻ പോകുന്നത് നിലക്കാത്ത പോരാട്ടത്തിന്റെ നാളുകൾ. നീലപ്പടയുടെ വിജയഭേരി ലോക മൈതാനങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്നു. കുടിലിൽ നിന്നു ഉദയംകൊണ്ട താരകങ്ങൾ മൈതാനത്തു കത്തി പടരാൻ ഇനി ദിവസങ്ങൾ മാത്രം. ഇന്ത്യൻ മണ്ണിൽ അമേരിക്കയെ മുട്ടു കുത്തിക്കാൻ ഇന്ത്യയുടെ ചുണക്കുട്ടികൾ ടീം ഇന്ത്യ ഇറങ്ങുന്നു

നമുക്ക് ഇന്ത്യൻ U 17 ടീമിനെ പരിചയപ്പെടാം



രാജ്യം : ഇന്ത്യ


കോൺഫെഡറേഷൻ: എഫ് സി(ഏഷ്യ)


വിളിപ്പേര്: നീല കടുവകൾ


ശൈലി: ലോങ് ബോളുകൾ, വിങ്ങികളിലുടെയുള്ള ആക്രമണം


കോച്ച് : ലൂയിസ് നോർട്ടൻ  ഡി മറ്റോസ്


ഫിഫ സംഘടിപ്പിക്കുന്ന ലോക ടൂർണമെന്റിൽ ആദ്യമായിട്ടാണ് ഇന്ത്യ പങ്കെടുക്കുന്നത്. ലോകഫുട്ബോളിൽ വലിയ ശക്തി അല്ലാത്ത ഇന്ത്യക്ക് ഏഷ്യൻ ടൂർണമെന്റിൽ പോലും ഇതുവരെ ഒരു മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. 2013 നേപ്പാളിൽ വെച്ച് നടന്ന സൗത്തഷ്യൻ ഫുട്ബോൾ U 16 ടൂർണമെന്റിൽ വിജയം  നേടിയതും,കൂടാതെ 2011&2015 ലു സൗത്ത് ഏഷ്യൻ യൂത്ത് ടൂർണമെന്റിൽ റണ്ണർ അപ്പ് ആയതാണ് മികച്ച പ്രകടനങ്ങൾ



ആതിഥേയകർ എന്ന നിലയിലാണ് ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കുന്നത്


ലോകകപ്പിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു മികച്ച ടീമിനെ കണ്ടത്തി പരിശീലനം നടത്തിയാണ് താരങ്ങളെ തെരെഞ്ഞെടുത്തത് . ജർമനി, ദുബൈ,സ്പെയിൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ സന്ദശിച്ച് മികച്ച ടീമിനൊപ്പം മത്സരങ്ങൾ ഇന്ത്യൻ ടീം കളിച്ചു .


കൂടാതെ ഗോവയിൽ സംഘടിപ്പിച്ച ബ്രിക്സ് U-17 ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വെച്ചത്.


പോർച്ചുഗൽ,ഫ്രാൻസ്,ഇറ്റലി എന്നീ രാജ്യങ്ങളിലെ വിവിധ ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്ത് മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. ഇറ്റലി U 17 ടീമിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്തു ലോകകപ്പിൽ എതിരാളികൾക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു

അത് കഴിഞ്ഞു ചിലിയും കൊളംബിയയുമായി ടോറിനോ ഡി 4 നാസിയോസ് ടൂർണമെന്റിൽ ഇന്ത്യക്ക് ചിലിയോട് ഒരു സമനില മാത്രമാണ് നേട്ടം



ആദ്യം ഇന്ത്യ പരിശീലിച്ചിരുന്നത് നികോലൈ ആദം ആയിരുന്നു,എന്നാൽ ടീമിൻറെ പ്രകടനം തൃപ്തികരമല്ലത്തതിനെ തുടർന്ന് 2017 ഫെബ്രുവരിയിൽ  ടീം കോച്ചായി മറ്റോസിനെ നിയമിക്കുകയായിരുന്നു.


പോർച്ചുഗൽ താരം റെനട്ടോ സഞ്ചെസ് , മാഞ്ചസ്റ്റർ യുണൈറ്റഡ് തരം വിക്ടർ ലിൻഡിലോഫ് എന്നിവർ മറ്റോസ് കണ്ടെത്തിയ താരങ്ങൾ ആണ്


മറ്റോസ് സാധാരണ പോർച്ചുഗീസ് ശൈലി പിന്തുടരുന്ന പരിശീലകനാണ് . ലോങ് പാസുകളിടെയും, വിങ്ങുകളിലൂടെ ആക്രമിക്കുകയും അതോടപ്പം പ്രതിരോധം ശക്തമാക്കുകയും ചെയ്യുന്ന ശൈലിയാണ്


അപകടകാരികളായ  താരങ്ങൾ:




അങ്കിത് ജധേവ്പതിനാലാം വയസ്സിൽ ഫുട്ബോൾ രംഗത്ത് എത്തിയ ജധേവ് 2017 ലു ബയേൺ മ്യൂണിച്ച് യൂത്ത് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

ലോകകപ്പിൽ ഇന്ത്യയുടെ ആക്രമണം ചുമതല മറ്റോസ് ജധേവിനെയാണ് ഏൽപ്പിക്കുന്നത്.

അനികേത് ജാദവ് തന്റെ കരിയറിൽ  ഒരു വിങ്ങറായി  കരിയറിന് തുടക്കം കുറിച്ചെങ്കിലും കളിക്കാരെ തോൽപ്പിച്ച് മുന്നോട്ട് പോകാനുള്ള കഴിവുള്ളത് കൊണ്ട് കോച്ച് അദ്ദേഹത്തെ ഫോർവേഡായി കളിക്കാൻ പ്രേരിപ്പിച്ചുപൂന എഫ്.സി.യിൽ ചെറുപ്പത്തിൽത്തന്നെ യൂത്ത് ലെവെലിലും  U -17 ടീമിനു വേണ്ടി തിളങ്ങുമ്പോഴും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്. ഒരു ദിവസം ഇന്ത്യക്ക് പുറത്തുള്ള ഒരു മികച്ച ക്ലബിൽ കളിക്കാനാണ് അങ്കീത്ത് ജാദവ് ശ്രമിക്കുന്നത്. തന്റെ രാജ്യത്തിന് വേണ്ടി ചില നല്ല പ്രകടനങ്ങൾ കാഴ്ച്ച വെക്കും എന്ന് തന്നെ പ്രതീക്ഷിക്കാം .




സുരേഷ് സിംഗ് വാങ്ജം: സുരേഷ്.മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന താരം  മണിപ്പൂർ സ്വദേശിയായന്ന്.

2014 എൽ ഇന്ത്യയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ പ്രീമിയർ ക്യാമ്പിൽ മികച്ച താരമായിരുന്നു സുരേഷ്.

ബ്രിക്സ് ടോർണ്ണമെന്റിൽ ഇന്ത്യൻ നായകനായിരുന്ന  സുരേഷ് മിഡ്ഫീൽഡിന്റെ ഹൃദയം കൂടിയാണ്. ശക്തമായ ഫിറ്റ്നസ്സും ശാരീരികതയും  വേഗതയുമുള്ള താരമാണ് , അവസരം നൽകിയാൽ വാങ്ജാം ഗെയിം തന്നെ മാറ്റി മറിക്കും .

 ഇന്ത്യ കഴിഞ്ഞ വർഷം .എഫ്.സി U -16  യോഗ്യത നേടിയത് വാങ്‌ജമിന്റെ നാല് ഗോളിലൂടെയാണ് . അതെ ടൂർണമെന്റിൽ തന്നെ 97 ാം മിനുട്ടിൽ അദ്ദേഹത്തിന്റെ ഒരു മികച്ച പെനാൽറ്റിയിലൂടെ ആയിരുന്നു ഇന്ത്യ സൗദി അറേബിയയുമായി സെമി ഫൈനലിൽ 3-3 സമനിലയിൽ കളി അവസാനിപ്പിച്ചത്   . ലോകകപ്പിൽ മിഡ്ഫീൽഡിൽ ഇന്ത്യക്ക് വാങ്‌ജമിന്റെ പ്രകടനം കൂടുതൽ ആത്മവിശ്വാസം നൽകും .




അൻവർ അലി : മറ്റോസ് ഇന്ത്യയുടെ കോച്ച് ആയ ശേഷമാണ് അൻവർ ടീമിലെത്തിയത്. ദേശീയ ടീം മിനാർവ അക്കാദമി മൽസരത്തിൽ മികച്ച പ്രകടനമാണ് അൻവറിനെ ലോകകപ്പ് ടീമിൽ എത്തിച്ചത്



സഞ്ജീവ് സ്റ്റാലിൻ:


ഇന്ത്യയുടെ മുഖ്യ സെറ്റ് പീസ് ടേക്കർ (ഫ്രീ കിക്ക്‌ , കോർണർ ) , രണ്ട് കാലിലും തുല്യമായി കളിക്കുന്ന ഒരു മികച്ച താരം .ആദം കോച്ചായിരിക്കുമ്പോൾ വിങ്‌സിലായിരുന്നു സ്റ്റാലിൻ കളിച്ചിരുന്നത് , ഇപ്പോൾ ലെഫ്റ് ബാക്കിലായി കളിക്കുന്നു .


ആക്രമിച്ച് കളിക്കാനും സ്കോറിങ് ചെയ്യാനും ഇഷ്ടപെടുന്ന ആളാണ്  , എന്നിരുന്നാലും ഡിഫെൻസിലും തന്റെ ശ്രദ്ധ എപ്പോഴും ഉണ്ടാകും സ്റ്റാലിൻ പറയുന്നു .

തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നാണ് ഹാഫ് ലൈനിൽ നിന്ന് ഗോൾ സ്കോർ ചെയ്തത് . പ്രൊഫഷണലായി കളിച്ച്  തന്റെ പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കുന്നതിനുള്ള ആഗ്രഹമാണ് അദ്ദേഹം ഇന്ത്യൻ ലോകകപ്പ് ടീമിലെത്തി നിറവേറ്റിയിരിക്കുന്നത് .




കൊമാല്‍ തതാല്‍ :


ബ്രസീലിനെതിരെ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം. ആതിഥേയ രാജ്യമായ ഇന്ത്യ ഒളിപ്പിച്ചുവച്ചിരിക്കുന്ന മാന്ത്രികനായ കളിക്കാരന്‍. ബ്രിക്സ് അണ്ടര്‍ 17 ചാമ്ബ്യന്‍ഷിപ്പിലായിരുന്നു കാനറികള്‍ക്കെതിരായ ഗോള്‍ പിറന്നത്. മുന്നേറ്റ നിരയില്‍ എത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം. തുന്നല്‍ക്കാരായ മാതാപിതാക്കളുടെ മകനാണ് ആസാമില്‍ നിന്നുള്ള കൊമാല്‍ തതാല്‍.



അമർജിത് സിങ് കിയാം :

ഇന്ത്യൻ ടീമിൻറെ നായകൻ , ശാന്ത സ്വഭാവും ,മിഡ്‌ഫീൽഡിൽ  ഇന്ത്യൻ ടീമിനെ നിയന്ദ്രിക്കുന്നതും അമർജിത് ആണ് .തന്റെ വീട്  വിട്ട് ഏറ്റവും ചെറുപ്പത്തിൽ തന്നെ ചണ്ഡിഗർ ഫുടബോൾ അക്കാദമിയിൽ കളിച്ചു വളർന്ന താരമാണ് .അത് കൊണ്ട് തന്നെ ഇന്ത്യയെ നയിക്കാൻ ഏറ്റവും ഉത്തമൻ .ക്യാപ്റ്റനെ തെരഞ്ഞെടുക്കാൻ കോച്ച് ലൂയിസ് നോർട്ടൻ എല്ലാ താരങ്ങളോടും വോട്ടിങ് നടത്തിയപ്പോഴും  എല്ലാവരും വോട്ടിങ് ചെയ്തത് അമർജിത്തിന് തന്നെയായിരുന്നു .


ഇന്ത്യൻ സ്‌ക്വാഡ് :

ഗോൾ കീപ്പർസ് : ധീരജ് സിംഗ്, പ്രഭുശുകൻ  ഗിൽ, സണ്ണി ധലിവാൾ;


ഡിഫെൻഡേർസ് : ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, ഹെൻട്രി ആന്റണി, നമിത് ദേശ്പാണ്ഡെ;


മിഡ്ഫീൽഡർമാർ: സുരേഷ് സിംഗ്, നിൻതോയിംഗൻ മീറ്റി, അമർജിത് സിംഗ് കിയാം, അഭിജിത് സർകാർ, കോമൽ തതൽ, ലലാങ്മാവ്യിയ, ജാക്‌സൺ  സിംഗ്, നോങ്ഡാംബ നൊറോം, രാഹുൽ കണ്ണോലി  പ്രവീൺ, മുഹമ്മദ് ഷാജഹാൻ;


ഫോർവേഡുകൾ: റഹിം അലി, അങ്കീത് ജാദവ്.

1 comment:

Blog Archive

Labels

Followers