സൗദി അറേബ്യയിൽ നടക്കുന്ന എ എഫ് സി അണ്ടർ 19 ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തറിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ കുട്ടികൾക്ക് ജയം . ഖത്തർ ക്ലബ്ബായ അൽ ഗരാഫക്കെതിരെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ വിജയം നേടിയത് .
ആദ്യ പകുതിയിൽ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യ ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന റഹിം അലിയാണ് ഇന്ത്യക്ക് 37 ആം മിനിറ്റിൽ ആദ്യ ഗോൾ നേടിയത് .ലീഡ് അധിക നേരം നിന്നില്ല . അടുത്ത മിനിറ്റിൽ തന്നെ ഗരാഫ തിരിച്ചടിച്ചു .
40ആം മിനിറ്റിൽ റഹിം അലിയുടെ രണ്ടാം ഗോളിലൂടെ ഇന്ത്യ ലീഡ് വീണ്ടെടുക്കുകയായിരുന്നു .
രണ്ടാം പകുതിയിൽ മാറ്റങ്ങളോടെ ഇറങ്ങിയ ഇന്ത്യ 59ആം മിനിറ്റിൽ പ്രിൻസിട്ടന്റെ ഗോളിൽ വിജയം ഉറപ്പിച്ചു .
രണ്ടാം പകുതിയിൽ നോർട്ടൻ കൂടുതൽ താരങ്ങൾക്ക് അവസരം നൽകി .മലയാളി താരം രാഹുൽ , ജിതേന്ദ്ര രണ്ടാം പകുതിയിലെ ആദ്യം തന്നെ ഇറങ്ങി . 70 ആം മിനിറ്റിൽ സഞ്ജീവ് , എഡ്മണ്ട് , അമർജിത് , ദീപക് , ലോകകപ്പ് ഗോൾ സ്‌കോറർ ജാക്സൺ സിംഗിനും അവസരം നൽകി.
© സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്
0 comments:
Post a Comment