2020,2021 ഫിഫാ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ അപേക്ഷ സമർപ്പിക്കും
2019 ലെ ഫിഫ അണ്ടർ 20 ലോകകപ്പിനെ ആതിഥേയം വഹിക്കാൻ അപേക്ഷ നൽകിയതിന് പുറമേ ഫിഫ ക്ലബ് ലോകകപ്പിനും അപേക്ഷ നൽകുമെന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ അറിയിച്ചു . കൊൽക്കത്തയിൽ നടന്ന പത്ര സമ്മേളനത്തിലാണ് പട്ടേൽ ഇക്കാര്യം അറിയിച്ചത് . ഫിഫ പ്രദേശിക സമിതി ടൂർണമെന്റ് ഡയറക്ടർ ജാവിയർ സിപ്പി ഫിഫ ടൂർണമെന്റ് തലവൻ ജൈമി യാർസാ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഫിഫ അണ്ടർ 17 ലോകകപ്പിലെ കാണികളുടെ എണ്ണത്തിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ .1985 ൽ ചൈനയിൽ നടന്ന ലോകകപ്പിൽ 1,230,976 എന്ന റെക്കോർഡാണ് ഇന്ത്യ തകർക്കാൻ ഒരുങ്ങുന്നത് .
ഇന്ത്യ ക്ലബ്ബ് വേൾഡ് കപ്പ് ബിഡ് ജയിച്ചാൽ തങ്ങളുടെ ഇഷ്ട്ട ക്ലബ്ബുകളായ റയൽ മാഡ്രിഡും ബാർസലോണയും മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി പോലുള്ള യുറോപ്യൻ വമ്പന്മാർ ഇന്ത്യയിൽ കളിക്കാനെത്തും.
0 comments:
Post a Comment