ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചപ്പോൾ ഈ ടീം ഇനി എന്ത് ചെയ്യും എന്നാണ് നമ്മൾ ഓരോരുത്തർക്കും അറിയേണ്ട കാര്യം . പല താരങ്ങളെയും സൈൻ ചെയ്യാൻ ലോകകപ്പിൽ വന്ന വിദേശ ക്ലബ്ബുകളുടെയും സ്കൗട്ടുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് . എന്നാൽ ഇത് എത്രത്തോളം എന്ന് എ ഐ എഫ് എഫ് വിലയിരുത്തും . ഈ ടീമിനെ ഇത് പോലെ നില നിർത്താനാണു എ ഐ എഫ് എഫ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടി എന്ന നിലയിൽ ഈ ടീമിനെ ഉടൻ തന്നെ U-19 ലെവലിലേക്ക് മാറ്റി നവംബറിൽ നടക്കുന്ന അണ്ടർ 19 ഏഷ്യൻ ചാംപ്യൻഷിപ്പ് യോഗ്യത മത്സരത്തിൽ കളിപ്പിക്കും. ചാംപ്യൻഷിപ്പ് കഴിയുന്നത് വരെ ലൂയിസ് നോർട്ടൻ തന്നെ ഈ ടീമിന്റെ കോച്ചായി തുടരും. ഐ ലീഗിൽ പൈലൻ ആരോസ് ടീമിന്റെ കോച്ചായി തുടരുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
ടീം മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം അണ്ടർ 19 ചാംപ്യൻഷിപ്പിനായി ഒക്ടോബർ 17ന് ഡൽഹിയിൽ ക്യാമ്പ് ചേരും .ഇന്ത്യൻ പരിശീലകൻ മറ്റോസും അസിസ്റ്റന്റ് ഹ്യൂഗോ മാർട്ടിൻസും നിലവിലെ അണ്ടർ 19 കോച്ചായ പിൻറ്റയോടോപ്പം ഒരാഴ്ച്ച നടക്കുന്ന ക്യാമ്പിൽ ചേരും .അത് കഴിഞ്ഞു ടീം ഒക്ടോബർ 25ന് ഖത്തറിലേക്ക് തിരിക്കും.
അണ്ടർ 17 ലോകകപ്പ് ഫൈനൽ നടക്കുന്ന (ഒക്ടോബർ 28) അതേ ദിവസം ഇന്ത്യ ഖത്തർ അണ്ടർ 19 ടീമുമായി സൗഹൃദ മത്സരം കളിക്കും. തുടർന്ന് ഏഷ്യൻ ചാംപ്യൻഷിപ്പ് യോഗ്യത മത്സരത്തിനായി സൗദി അറേബ്യയിലേക്ക് തിരിക്കും. ഈ അണ്ടർ 17 ടീമിനോടൊപ്പം നിലവിലെ അണ്ടർ 19 ടീമിലുള്ള കുറച്ചു താരങ്ങളും യോഗ്യത മത്സരത്തിൽ കളിക്കും .അത് കഴിഞ്ഞ് ടീം ഐ ലീഗിൽ കളിക്കാനാണ് തീരുമാനം.
ഈ ടീമിന് കൊടുത്ത അതേ പരിശീലനവും പിന്തുണയും നിലവിലെ അണ്ടർ 16 ടീമിന് കൊടുത്തു അടുത്ത അണ്ടർ 17 ലോകകപ്പിനായി തയ്യാറാക്കും .പക്ഷെ ആ ടീമിന് ലോകകപ്പ് കളിക്കാനായി യോഗ്യത നേടേണ്ടതുണ്ട് , ഇന്ത്യ ലോകകപ്പ് ആതിഥേയം വഹിച്ചതിനാലാണ് ഇത്തവണ അവസരം ലഭിച്ചത് .ഈ അണ്ടർ 16 ടീം 2018 ഇൽ നടക്കുന്ന അണ്ടർ 16 ചാമ്പ്യൻഷിപ്പ് നേടാനും തുടർന്ന് അണ്ടർ 17 ലോകകപ്പ് യോഗ്യത നേടാനുമായിരിക്കും ഞങ്ങളുടെ മറ്റൊരു ലക്ഷ്യമെന്ന് എ ഐ എഫ് എഫ് അതികൃതർ പറഞ്ഞു.
0 comments:
Post a Comment