ജെംഷഡ്പുർ എഫ് സിക്ക് തുടർച്ചയായ മൂന്നാം വിജയം. മൂന്നാം പ്രീ സീസൺ മത്സരത്തിൽ തായ്‌ലൻഡ് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുണൈറ്റഡിനെ ആവേശകരമായ മത്സരത്തിൽ 3-2 എന്ന സ്കോറിന് ജെംഷഡ്പൂർ എഫ് സി തോൽപ്പിച്ചു. കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ട് ജെംഷഡ്പൂരിനെ മുന്നിലെത്തിച്ചു. സമീഹ് ദൗത്തിയാണ് ഗോളിന് വഴിയൊരുക്കിയത്. 13 മിനുട്ടിൽ ബ്രസീലിയൻ കൂട്ടുകെട്ടിലൂടെ ജെംഷഡ്പൂർ ലീഡ് രണ്ടാക്കി ഉയർത്തി. മെമോ നൽകിയ പാസ് ട്രിനിഡാഡെ വലയിലെത്തിച്ചു. രണ്ടു ഗോളുകൾ വീണത്തോടെ ഉണർന്നു കളിച്ച ബാങ്കോക്ക് യുണൈറ്റഡ് 28,44 മിനുട്ടുകൾക്കുള്ളിൽ ഗോൾ നേടി ഇടവേളക്ക് മുമ്പ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും വിജയഗോളിനായി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലം കാണാൻ ആയില്ല . മത്സരം സമനിലയിൽ അവസാനികും എന്ന ഘട്ടത്തിൽ ഇഞ്ചുറി ടൈമിലെ അഷിം ജെംഷഡ്പൂരിന് വിജയഗോൾ സമ്മാനിച്ചു. മലയാളി താരം അനസ് ജെംഷഡ്പൂരിനായി കളിക്കാൻ ഇറങ്ങി
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
👌🏽👌🏽👌🏽
ReplyDelete