Tuesday, October 31, 2017

2019 u20 ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഉള്ള സാധ്യത ഫിഫ തലവൻ പ്രതികരിക്കുന്നു.



        കൊൽക്കത്ത :ഇന്ത്യയുടെ ആദ്യത്തെ ഫിഫ ടൂർണമെന്റ് വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ഇനി നമ്മളുടെ മുന്നിൽ ഉള്ള പ്രധാനം ചോദ്യം ഇനി എന്ത് എന്നുള്ളതാണ്. അതിനുള്ള മറുടി ജിയാനി ഇൻഫൻടിനോ തലവൻ ആയുള്ള ഫിഫയുടെ സൂറിച്ചിൽ ചേരുന്ന ഇന്റർനാഷണൽ ബോഡിയിൽ കിട്ടുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ എത്തിയ ഫിഫ തലവന്റെ വാക്കുകളിലൂടെ. 
             "ഫുടബോളിനു വലിയ ഭാവി ആണ് ഇന്ത്യയിൽ ഉള്ളത്. ഈ ലോകകപ്പിലൂടെ ഇന്ത്യ അത് തെളിയിച്ചു. ഇന്ത്യ ഒരു ഫുട്‍ബോൾ രാജ്യം എന്നതിൽ ഉപരി ഒരു ഫുട്‍ബോൾ വൻകര ആണെന്ന് കൂടി തെളിയിച്ചു. കൂട്ടായി പരിശ്രമിച്ചു അത് വളർത്തുകയാണ് അടുത്ത ലക്ഷ്യം. 
                    അതിന്റെ അടുത്ത  പടി ആയി ഫിഫ u20 ലോകകപ്പ് ഇന്ത്യയിൽ എത്തിക്കാൻ ഉള്ള ശ്രമത്തിൽ ആണ് ഇന്ത്യൻ ഫുട്‍ബോൾ ഫെഡറെഷൻ. ഇതിന്റെ ആദ്യ പടി ആയി ലോകകപ്പ് നടത്തുവാൻ ഉള്ള അപേക്ഷ ഫിഫക്ക് സമർപ്പിച്ചു കഴിഞ്ഞു ഇന്ത്യൻ ഫുട്‍ബോൾ ഫെഡറെഷൻ.  അടുത്ത മാർച്ചിൽ മാത്രമേ ഫിഫയുടെ ഈ കാര്യത്തിൽ ഉള്ള അന്തിമ തീരുമാനം അറിയുവാൻ കഴിയുകയുള്ളു. ഇന്ത്യൻ വൻകരയിൽ  വെച്ച് ആദ്യമായി ഫിഫ കൗൺസിൽ മീറ്റിംങ്ങിനും കൊൽക്കത്ത സാക്ഷിയായി. എന്നാൽ u20 ലോകകപ്പ് ഇന്ത്യക്ക് കിട്ടുമോ എന്ന കാര്യത്തിൽ ഫിഫ തലവൻ ഒരഭിപ്രായവും പറഞ്ഞില്ല. എന്നാൽ u20 ലോകകപ്പ് നടത്താൻ രാജ്യങ്ങൾക്ക് ഉള്ള സാധ്യതകളെ കുറിച്ച് അദ്ദേഹം ചില സൂചനകൾ നൽകി 



                       അദ്ദേഹം തുടർന്നു "ഒരു രാജ്യവും ഇതുവരെ രണ്ടു വർഷത്തെ ഇടവേളയിൽ വിത്യസ്ത തലത്തിൽ ഉള്ള ടൂർണമെന്റുകൾ നടത്തിയിട്ടില്ല. അത് തന്നെയും അല്ല 2017 u20 ലോകകപ്പ് മെയ്‌ ജൂൺ മാസങ്ങളിൽ ആയി സൗത്ത് കൊറിയയിൽ വെച്ച് നടന്നു. അതിനാൽ അടുത്ത ലോകകപ്പ് വേറെ ഭൂഖണ്ടത്തിൽ നടത്തുന്നതാണ് ഫിഫയുടെ രീതി. രണ്ടു ലോകകപ്പ് ടൂർണമെന്റ്കൾ ഈ വർഷം ഏഷ്യയിൽ വെച്ച് നടന്നു. രണ്ടും വൻ വിജയമാണ്.2019 u20 ലോകകപ്പ് നടത്താൻ  ഫിഫ ക്ക് മറ്റു രാജ്യങ്ങളിൽ നിന്നും അപേക്ഷകൾ ലഭിക്കുന്നുണ്ട്.ഈ കാര്യങ്ങൾ എല്ലാം പരിശോധിച്ച്‌ അടുത്ത വർഷം ആദ്യം ഫിഫ ഒരു തീരുമാനത്തിൽ എത്തും. 
             ഇന്ത്യക്ക് അവസരം ഉണ്ടാകുമോ എന്ന ചോദ്യത്തിനു അറിയില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. 2019 u20 ലോകകപ്പിന് ശേഷം ഫോർമാറ്റിൽ വിത്യാസം വരുമെന്ന് അദ്ദേഹം പറഞ്ഞു. 
                    ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ നേരിൽ കണ്ടു എന്ന് പറഞ്ഞ അദ്ദേഹം ടീമിന്റെ പ്രകടനവും വിലയിരുത്തി. 
                    "ലോകകപ്പിൽ കളിച്ച മറ്റു ടീമുകളും ആയി നോക്കുമ്പോൾ നിലവാരത്തിൽ വിത്യാസം ഉണ്ട്. എന്നാൽ അത് അത്ര വലിയ വിത്യാസം അല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
കടപ്പാട് :ടൈംസ് ഓഫ് ഇന്ത്യ 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers