മലയാളിയുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് വൺ മില്യൺ ഫെയ്സ്ബുക്ക് ലൈക്കുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഐ എസ് എൽ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനെ മുമ്പ് ഈ നേട്ടം കൈവരിച്ചത് എ ടി കെ (മുമ്പ് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത) ആണ്. മറ്റ് എല്ലാ സോഷ്യൽ മീഡിയയിലും കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറിയപ്പോൾ ഫെയ്സ്ബുക്കിൽ മാത്രം ഒരു മില്യൺ എന്ന കടമ്പ കടക്കാൻ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴാണ് സാധിക്കുന്നത്.
പ്രമുഖ സോഷ്യൽ മീഡിയ സൈറ്റായ ട്വിറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് അടുത്തിടെ ഇന്ത്യൻ സൂപ്പർ ലീഗിനെ തന്നെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ മറികടന്നിരിക്കുന്നു.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment