ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാർ , മോഹൻ ബഗൻ, ഈസ്റ്റ് ബംഗാൾ എന്നിവർ ഐഎസ് എൽ ക്ലബ്ബുകളുമായി പ്രീ സീസൺ കളിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ക്ലബ്ബ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് ,ഒക്ടോബർ 28 ന് ശേഷമായിരിക്കും മത്സരങ്ങൾ നടക്കുക .
ഐഎസ് എൽ, ഐ ലീഗ് ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടം പ്രചരിപ്പിച്ചപ്പോൾ പല ആരാധകരെയും ക്ലബ്ബ് പിന്തുണയ്ക്കുന്നവരുടെ ഇടയിലും ഈ വാർത്തകൾ ആവേശം പകരുന്നതാണ്.
റിപോർട്ടുകൾ പ്രകാരം നവംബർ 11, 14 തീയതികളിൽ മോഹൻ ബഗാൻ - എഫ്സി ഗോവ, എഫ്സി പൂന തുടങ്ങിയ ഐ എസ് എൽ ടീമുകളുമായി കളിക്കും . മുംബൈ സിറ്റി എഫ്സിയുമായി ഈസ്റ്റ് ബംഗാൾ പ്രീ സീസൺ മത്സരം നവംബർ 10 ന് നടക്കും. ഈ തീയതികൾ വെറും താൽക്കാലികമായി നിശ്ചയിച്ചിട്ടുള്ളവയാണ്, നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങൾക്ക് വിധേയമാണ്.
കൊൽക്കത്തയിലെ വമ്പന്മാർ മാത്രമല്ല, നവംബർ 15 ന് ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വടക്കേ ഇന്ത്യയുടെ ടീമുകളായ മിനർവ പഞ്ചാബ്, ഡൽഹി ഡൈനാമോസ് എന്നിവരും സൗഹൃദ മത്സരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇംഫാലിലെ നേരൊക്ക എഫ്സിയുമായി ഈ മാസം 22 ന് ഖുമൻ ലാംബാക്ക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സിയുടെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങി കഴിഞ്ഞു .
ഐഎസ്എല്ലിലെ ഏറ്റവും പുതിയ എൻട്രിയായ ജംഷഡ്പൂർ എഫ്സിയും സൗഹൃത മത്സരത്തിനായി ഈസ്റ്റ് ബംഗാളിനെ സമീപിച്ചിട്ടുണ്ട് . ഐ ലീഗിലെ റെഡ് ആൻഡ് ഗോൾടിനെ പിന്തുണയ്ക്കുന്ന ഒരു പ്രധാന ജനസംഖ്യയ ഉള്ളതിനാൽ ജംഷഡ്പൂരിനെ പോലെ ഐഎസ് എൽ ടീമിന് ഈ മത്സരം വളരെ പ്രധാന നേട്ടമായിരിക്കും.
ഈ പ്രീ-സീസൺ മത്സരങ്ങൾ ടൂർണമെന്റിലേക്ക് തങ്ങളുടെ നിലവാരത്തെ വിശകലനം ചെയ്യാൻ മാത്രമല്ല, ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ യഥാർത്ഥ വിരുന്നു കൂടിയായിരിക്കും . വളരെക്കാലമായി, ഐ എസ് എൽ , ഐ-ലീഗ് എന്നിവയെക്കുറിച്ചുള്ള ലയനം ഒരു ദേശീയ ചർച്ചയിൽ രൂപമാറ്റം ചെയ്തിട്ടുണ്ട്, അതിനാൽ ഈ മത്സരങ്ങൾ രണ്ട് ലീഗിന്റെയും ഇടയിലുള്ള പാലമായി പ്രവർത്തിക്കും. സ്പോൺസർമാർക്കും നിക്ഷേപകർക്കും മുന്നോട്ടുപോകുന്നതിനായി ഒരു ഏകീകൃത ഘടനയായും ഇത് കാണപ്പെടുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പ് നവംബർ 17 ന് തുടങ്ങും. ബംഗളൂരു എഫ്സി, ജംഷഡ്പൂർ എഫ്സി എന്നീ രണ്ട് ക്ലബ്ബുകൾ കൂടി ചേരും.കേരള ബ്ലാസ്റ്റേഴ്സും എ ടി കെ യുമായുള്ള കലാശ പോരാട്ടത്തോടെ ആദ്യ മത്സരത്തിന് തുടക്കം കുറിക്കും .
0 comments:
Post a Comment