Thursday, October 19, 2017

ബ്ലാസ്റ്റേഴ്സിന്റെ യുവരത്നങ്ങൾ




ഒരോ എസ് എൽ സീസണുകളും നമുക്ക് യുവ പ്രതിഭകളെ സമ്മാനിക്കാറുണ്ട്. ആദ്യ സീസണിൽ സന്ദേശ് ജിങ്കാനായിരുന്നെങ്കിൽ രണ്ടാം സീസണിൽ അത് ജെജെയായി. മൂന്നാം പതിപ്പിന്റെ കണ്ടെത്തല്ലായിരുന്നു മിസോറംകാരൻ ജെറി. ചെന്നൈ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം പതിപ്പിൽ നിറം മങ്ങിപ്പോയെങ്കിലും ജെറിയെന്ന പതിനെട്ടുകാരൻ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ഇഷ്ട താരങ്ങളിൽ ഒരാളായി. അങ്ങനെ നിരവധി താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഭാവനകളാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് നവംബർ 17 ന് തുടക്കമാകുമ്പോൾ ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത് യുവ പ്രതിഭകളെയാണ്. മലയാളിയുടെ സ്വന്തം

 കേരള ബ്ലാസ്റ്റേഴ്സിലും ഇത്തവണ ഒരു പിടി യുവതാരങ്ങള്ളുണ്ട്. ഇവരാകും നാളെയുടെ ജിങ്കാനും ജെജെയുമെല്ലാം. ബ്ലാസ്റ്റേഴ്സിനായി അണിനിരക്കുന്ന യുവരക്തങ്ങളിൽ പ്രതീക്ഷിയേക്കുന്ന താരങ്ങളെ പരിചയപ്പെടാം



1. ലാൽത്തകിമ

 മിസോറം സ്വദേശി. ഇരുപതുകാരനിൽ വലിയ പ്രതീക്ഷയാണ് കേരള ബ്ലാസ്റ്റേഴ്സിനുളളത്. ലീഗ് ജേതാക്കളായ ഐസ്വാൾ എഫ് സിയുടെ താരമായിരുന്നു ലാൽതകിമ. രണ്ടു സീസണുകളിൽ ഐസ്വാൾ പ്രതിരോധം കാത്ത യുവ പ്രതിഭ എതിരാളിൽ നിന്നും ബോൾ വീണ്ടെടുക്കാൻ മിടുക്കനാണ്ഐസ്വാൾ എഫ് സി ഇന്ത്യൻ ഫുട്ബോളിലേക്ക് വരവ് അറിയിച്ച 2016 ലെ ഫെഡറേഷൻ കപ്പിൽ ഐസ്വാളിനെ ഫൈനലിൽ എത്തിക്കുന്നതിൽ ലാൽതകീമ ഒരു നിർണ്ണായക ഘടകമായിരുന്നു



2. ലോകൻ മീറ്റി

 മണിപ്പൂരിൽ നിന്നുള്ള യുവ മിഡ്ഫീൽഡർ. മധ്യനിരയിൽ കളം നിറഞ്ഞു കളിക്കാൻ പ്രത്യേക കഴിവുണ്ട് ഇരുപതുകാരന്. ഇന്ത്യൻ താരം ജാക്കിചന്ദ് സിംഗ് വളർന്നു വന്ന ഷില്ലോങ് ക്ലബ്ബ് റോയൽ വാഹിൻഡോയിലൂടെയാണ് ലോകന്റെയും വരവ്. പിന്നീട് ഷില്ലോങ് യുണൈറ്റഡിലും റയൽ കാശ്മീർ എഫ് സിയിലും യുവ പ്രതിഭ കളിച്ചു. ടീമുകളിലെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച ലോകനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് മറിച്ചൊന്ന് ആലോചിച്ചിക്കേണ്ടി വന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ കളിമെനയാൻ യുവ കൊമ്പനും ഇത്തവണ ഉണ്ടാകും



3. കരൺ സാഹ്നി 


ലീഗ്  മുംബൈ എഫ് സിയിൽ നിന്നാണ് യുവ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. മഹീന്ദ്ര യുണൈറ്റഡ്, ടാറ്റ എന്നീ യൂത്ത് അക്കാദമികളിലൂടെയാണ് മഹാരാഷ്ട്രകാരൻ വളർന്നു വന്നത്. പിന്നീട് സൽഗോക്കർ, ഡി എസ് കെ ശിവാജിയൻസ്, ബെംഗളൂരു എഫ് സി എന്നീ ടീമുകൾക്കായി ലീഗിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റുനോക്കുന്ന ഒരു യുവ താരമാണ് കരൺ സാഹ്നികരൺ സാഹ്നിയുടെ ബൂട്ടുകളിൽ നിന്നും ഗോളുകൾ പിറക്കട്ടെയെന്ന് പ്രതീക്ഷിക്കാം.





4. സഹൽ  അബ്ദുൾ സമദ്


കേരള ഫുട്ബോളിലെ പുത്തൻ താരോദയം. കണ്ണൂർ എസ്. എൻ കോളേജിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചെതോടെയാണ് സഹൽ ഫുട്ബോൾ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. ആദ്യ പ്രകടനം സഹലിന് സന്തോഷ് ട്രോഫി ടീമിലേക്ക് യോഗ്യനാക്കി. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കുതിപ്പിന് കണ്ണൂരുകാരനും നിർണ്ണായക പങ്ക് വഹിച്ചു. പ്രസിദ്ധമായ യു അക്കാദമിയായ എത്തിഹാദിന് വേണ്ടി സഹൽ കളിച്ചിട്ടുണ്ട്.


5. ജിഷ്ണു ബാലകൃഷ്ണൻ


കേരളത്തിലെ ഫുട്ബോളിന്റെ മക്കയായ മലപ്പുറത്ത് നിന്നുള്ള താരം. എം.എസ്.പി യിലൂടെയാണ് ജിഷ്ണു ബാലകൃഷ്ണൻ ഫുട്ബോൾ ലോകത്ത് എത്തുന്നത്. പിന്നീട് മഞ്ചേരി എൻ.എസ്.എസ് കോളേജിന് വേണ്ടിയും മധ്യനിര താരം കളിച്ചു. കേരള ഫുട്ബോളിലെ പുത്തൻ ക്ലബ്ബായ ഗോകുലം എഫ് സിക്ക് വേണ്ടി കേരള പ്രീമിയർ ലീഗിലും ക്ലബ്ബ് ഫുട്ബോൾ ടൂർണ്ണമെന്റിലും സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടിയും കാഴ്ച വെച്ച മികച്ച പ്രകടനമാണ് ജിഷ്ണുവിന് കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി തുറന്നത്.



© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers