Pic credits: kerala blasters FB page
റെനെ മുളൻസ്റ്റീന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണിന് വിജയ തുടക്കം.ആദ്യ പ്രീസീസൺ മത്സരത്തിൽ സ്പാനിഷ് ടീമായ അത്ലെറ്റിക്ക് ഡി കോയിനെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് ജയം. ആദ്യ പകുതിയിൽ പ്രശാന്തിന്റെ അസിസ്റ്റിൽ ഹ്യൂമിന് അവസരം ലഭിച്ചുവെങ്കിലും ഗോൾ നേടാനായില്ല .യുവ വിദേശ താരം കറേജ് പെകുസൺ ആണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത് .
അൻഡാലൂഷ്യൻ ലീഗിലെ അഞ്ചാം ഡിവിഷനിലെ ക്ലബാണ് അത്ലെറ്റിക് ഡി കോയിൻ. പ്രീ സീസണിലെ ആദ്യ മത്സരമായതു കൊണ്ടു തന്നെ മാച്ച് ഫിറ്റ്നസിനു പ്രാധാന്യം കൊടുത്തായിരുന്നു ബ്ലാസ്റ്റേഴ്സ് കളിച്ചത്.റിനോ ആന്റോ , പ്രശാന്ത് മോഹൻ , ജിഷ്ണു എന്നിവരായിരുന്നു കളിച്ച മലയാളി താരങ്ങൾ . ജയിച്ചു എങ്കിലും കളിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പൊരുതിയത്. ഈ ആഴ്ച തന്നെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രീസീസൺ മത്സരവും ഉണ്ടാകും.
0 comments:
Post a Comment