ഇന്ത്യൻ സുപ്പർ ലീഗിലെ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് 2017/2018 സീസണിലെ അംഗത്തിനുള്ള തയാറെടുപ്പുകൾ സ്പെയിനിലെ മാർബലയിൽ പുരോഗമിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ സാഹചര്യത്തിൽ വ്യത്യസ്ത ടീമുകളിൽ കളിച്ചു വന്നവർ യുവ താരങ്ങൾ മുതൽ ലെജൻഡ്സ് വരെ അണിനിരക്കുന്ന വമ്പൻ താരനിര, ഒരു ഫുട്‌ബോൾ ടീമിനെ സംബന്ധിച്ചിടത്തോളം കളിക്കാർ തമ്മിലുള്ള ഒത്തിണക്കമാണ് ആ ടീമിന്റെ വിജയത്തിൽ സുപ്രധാന പങ്കു വഹിക്കുന്നത് ഈ സാഹചര്യത്തിൽ കുറഞ്ഞ സമയം കൊണ്ട് ഒരു ടീമിലെ കളിക്കാരുടെ ഇടയിൽ സൗഹൃദവും ഒത്തിണക്കവും വളർത്തി എടുക്കുക എന്നുള്ളത് ഒരു ടീം മാനേജറെ സംബന്ധിച്ചിടത്തോളം വളരെ പ്രദാന്യമുള്ളതും അനിവാര്യവും മാണ്. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് ഇതുവരെ പുറത്തുവരുന്ന വാർത്തകളും ചിത്രങ്ങളും അനുസരിച്ച് നമ്മുടെ സ്വന്തം റെനേച്ചായൻ ആദ്യ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി പാസ്സ് ആയി എന്നുവേണം മനസിലാക്കാൻ.
അതിന്റെ ഒരു ഭാഗമായാണ് കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം 2 ടീമുകളായി തിരിഞ്ഞ് പ്രവചനം വെച്ചത് . പ്രവചനത്തിൽ തോൽക്കുന്നവർ സ്‌പെയിനിലെ തണുത്തുറഞ്ഞ ഗുഡാൽമിനാ സ്പാ ആൻഡ് റിസോർട്ട് ഹോട്ടൽ ബീച്ചിലെ കടലിൽ ചാടണം എന്നായിരുന്നു ടാസ്ക്ക്. വെള്ളത്തിൽ ഇറങ്ങാൻ മടിച്ച് ഒളിച്ചു നിന്നാലും രക്ഷയില്ല അവരെ തിരഞ്ഞുപിടിച്ച് എതിർ ടീമിലെ താരങ്ങൾ കടലിൽ എറിയും. ഇത്തരം രസകരമായ ടാസ്കുകളും ചല്ലെൻജുകളും കളിക്കാർതമ്മിലുള്ള ഒതിണക്കവും സൗഹൃദവും വളരാൻ സഹായിക്കും അത് കളത്തിൽ പ്രതിഭലിക്കുകയും ചെയ്യും.
0 comments:
Post a Comment