U 17 ലോകകപ്പിലെ കാണികളുടെ എണ്ണത്തിൽ റെക്കോർഡ് ചരിത്രം കുറിക്കാൻ ഇന്ത്യ. സെമി ഫൈനൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ നിലവിലെ റെക്കോഡ് മറികടക്കാൻ 3000 കാണികളുടെ കുറവേയുള്ളൂ. നിലവിൽ രണ്ട് സെമി ഫൈനലും
അവസാനിച്ചതോടെ ഇതുവരേറെയുള്ള അറ്റെൻഡൻസ് 12,28027 ആയി .
1985 ൽ ചൈനയിൽ നടന്ന ലോകകപ്പിൽ 1,230,976 എന്ന റെക്കോർഡാണ് നിലവിൽ ഉള്ളത് . ഇതു മറികടക്കാൻ ഇനി വെറും 2950 എന്ന സംഖ്യ കടന്നാൽ മതി . ഒരു ലൂസേഴ്‌സ് സെമി ഫൈനലും ഫൈനലും ബാക്കി നിൽക്കെ കൊൽക്കത്തയിലെ സ്റ്റേഡിയം കപ്പാസിറ്റി കണക്കിലെടുത്ത് 14 ലക്ഷം തികക്കുമെന്ന കാര്യം തീർച്ച.
2011 ഇൽ ഇന്ത്യയിൽ നടന്ന ഐ സി സി ക്രിക്കറ്റ് ലോകകപ്പ് സ്റ്റേഡിയത്തിൽ കണ്ടത് 1229826 പേർ , അതായത് ശരാശരി ഒരു മാച്ചിന് 25098 പേർ മാത്രം . ഈ സംഖ്യയും ഇതോടെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് തകർത്തിരിക്കുന്നു . U 17 ലോകകപ്പ് ഫൈനൽ അവസാനിക്കുന്നതോടെ ശരാശരി 27000 ആയിരിക്കും ഒരു മാച്ചിലെ കാണികളുടെ എണ്ണം . ഇത്രേയും കാലം ഇന്ത്യ ക്രിക്കറ്റ് മാത്രം ആധിപത്യം ആണെങ്കിൽ ഇന്ന് ഓരോ ഫുട്ബാൾ ആരാധകനും പറയാം ഇനി ഇന്ത്യ ഒരു ഫുട്ബാളിങ് നേഷൻ കൂടിയാണെന്ന്.
സൗത്ത് സോക്കേർസ്
0 comments:
Post a Comment