Tuesday, October 24, 2017

കട്ട കലിപ്പോടെ കേരളം ഒന്നിച്ചു ബ്ലാസ്റ്റേഴ്‌സിനൊപ്പം.




സിരകളെ  ചൂട് പിടിപ്പിക്കുന്ന അടിമുടി ഫുട്‌ബോൾ ആവേശം വാരി വിതറുന്ന കേരളാ  ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ അത്യുഗ്രൻ പ്രമോ വീഡിയോ പുറത്തു വന്നു. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ വീഡിയോ അക്ഷരാർത്ഥത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കളിയാവേശത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ചിരിക്കുക ആണ്. 


മഞ്ഞക്കടലിന്റെ ആവേശ തിരയിളക്കത്തിൽ ചങ്കും വിരിച്ചു രണ്ടും കല്പിച്ചു നീ വാടാ മോനെ എന്നു ചങ്കൂറ്റത്തോടെ പറഞ്ഞു ബംഗളുരു, ചെന്നൈ, കൊൽക്കത്ത ടീമുകളെ പരസ്യമായി വെല്ലുവിളിച്ചു കേരളമൊന്നിച്ചു കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒപ്പം യുദ്ധത്തിന് പോകുന്ന ഒരു പ്രതീതിയാണ് പ്രമോ കാണുന്ന ഓരോ മലയാളി ഫുട്‌ബോൾ ആരാധകനും ലഭിക്കുന്നത്. 


 അതുല്യമായ ദൃശ്യ ചാതുര്യവും പ്രേമം സിനിമയിലെ ഹിറ്റ് പാട്ടിന്റെ അതേ ഈണവും മുരളീ ഗോപിയുടെ അതേ സ്വരവും പ്രൊമോയിൽ ശക്തമായ വരികളോടെ ബ്ലാസ്റ്റേഴ്‌സിന് ആയി കൂടി ചേർന്നപ്പോൾ വലിയ തരംഗം തന്നെ സൃഷ്ട്ടിക്കാൻ പോന്ന എക്കാലത്തെയും മികച്ച ഒരു പ്രോമോ ആയി ഇത് മാറിയെന്നാണ്  ഇതിനോടകം തന്നെയുള്ള ആരാധക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 


കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മനസ്സറിഞ്ഞ് തയ്യാറാക്കിയ പ്രൊമോ  ചങ്ക് ഫാൻസിന്റെ പൾസ് അറിയുന്ന ഒരു ടീമിനെയും മാനേജ്‌മെന്റിനെയും ആണ് ഇത്തവണ ലഭിച്ചിരിക്കുന്നതെന്നുള്ള വെളിപ്പെടുത്തൽ കൂടിയാണ്. ജിങ്കനും വിനീതും സംഹാര മൂർത്തികളെ പോലെ പ്രത്യക്ഷപ്പെടുന്ന പ്രമോ ബ്ലാസ്റ്റേഴ്സ് ഫാൻസിന് ആവേശ തരംഗം തീർക്കുന്ന മികച്ച ദൃശ്യ വിരുന്നാണ് എങ്കിൽ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത പോലെയുള്ള പരമ്പരാഗത എതിരാളികൾക്ക് നൽകുന്നത് ഒരു വലിയ അറിവാണ്. 


ഇത്തവണ മറ്റേത് സീസണുകളെക്കാൾ ബ്ലാസ്റ്റേഴ്‌സ് അപകടകാരിയാകും. കരുതിയിരിക്കണം കേരളത്തിന്റെ ചുണ കുട്ടികളെ എന്ന പേടിപ്പെടുത്തുന്ന അറിവ്. 

പ്രൊമോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം...

0 comments:

Post a Comment

Blog Archive

Labels

Followers