Friday, October 27, 2017

ഇന്ത്യൻ സീനിയർ ടീം കോച്ച്‌ സ്റ്റീഫൻ കൊണ്സ്റ്റന്റൈന്റെ കാലം അവസാനിക്കുന്നുവോ..അവസാനം ഇന്ത്യൻ കളിക്കാരും കൊണ്സ്റ്റന്റൈന് എതിരെദേശിയ ടീമിനെ തനതായ ശൈലിയിലും ഗെയിം പ്ലാനിലും കോർത്തിണക്കി  ലോക നിലവാരത്തിലേക്ക് എത്തിക്കാൻ സാധിക്കുന്ന മികച്ച ഒരു കോച്ചിന്  വേണ്ടിയുള്ള ആവിശ്യം ഇന്ത്യൻ  ഫാൻസിന്റെ ഭാഗത്തും നിന്നും ഉയരാൻ തുടങ്ങിയിട്ട് നാളുകളായി.

അതിനു ശക്തി പകർന്നു കൊണ്ടു സീനിയർ ടീമിലെ 5 കളിക്കാർ കൊണ്സ്റ്റന്റൈന് എതിരെ പരാതി കൊടുത്തു എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്


2011ലെ ദോഹ ഏഷ്യ കപ്പിന് ശേഷം  ഇന്ത്യ ആദ്യമായി യോഗ്യത നേടിയ സന്തോഷകരമായ അവസരത്തിൽ ആണ് കോച്ചിനെതിയുള്ള നീക്കങ്ങൾ എന്നത് ശ്രദ്ധേയം. ഏഷ്യാകപ്പിന് ഒരുങ്ങാൻ ഒരു വർഷം മാത്രം ഉള്ളപ്പോൾ പുതിയ ഒരു മികച്ച കോച്ചിനെ കണ്ടുപിടിക്കുക എന്നത് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ സംബന്ധിച്ചിടത്തോളം ഒരു  വലിയ വെല്ലുവിളി തന്നെയാകും  എന്നുറപ്പ്
വേണ്ടത്ര സാങ്കേതിക തികവോ ഗെയിം പ്ലാനോ ഇല്ലാത്ത ഒരു കോച്ച്‌ ആണെന്നുള്ളതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന വിമർശനം. ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോടെ സീക്കോയെയും കോപ്പലിനെയും റോബർട്ടോ കാർലോസിനെയും പോലുള്ള മികച്ച കോച്ചുമാരുടെ കീഴിൽ പരിശീലിക്കപ്പെടുകയും ലോക നിലവാരത്തിൽ ഉള്ള കളിക്കാരെ സഹ കളിക്കാരായി ലഭിക്കുകയും ചെയ്തതോടെ ഫുട്‌ബോളിന്റെ  സാങ്കേതിക  വശങ്ങളേക്കുറിച്ചു കൂടുതൽ പരിജ്ഞാനം നേടിയ സീനിയർ ഇന്ത്യൻ പ്ലെയേഴ്‌സ് തന്നെ ആണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നുള്ളത്കൊണ്ട് സാഹചര്യം എത്ര മാത്രം ഗൗരവമാണ് എന്നു സുവ്യക്തം.


ഇന്ത്യൻ സൂപ്പർ ലീഗും അതിന്റെ അനുബന്ധ ഘടകങ്ങളും ആണ് സമകാലീന ഇന്ത്യൻ ഫുട്‌ബോൾ കളിക്കാരെ മികച്ച നിലവാരത്തിൽ എത്തിച്ചതെന്നുള്ള അഭിപ്രായത്തെ ആണ് ഭൂരിപക്ഷ കളി വിദഗ്ദ്ധരും  പിന്താങ്ങുന്നത്. കൂടാതെ കളിക്കാരുടെ സ്‌കിൽസും  ഭാഗ്യവും ഒത്തുചേരുകയും തങ്ങൾക്ക് കീഴടക്കാൻ സാധിക്കുന്ന എതിരാളികളെ ലഭിക്കുകയും കൂടി ചെയ്തപ്പോൾ ഇന്ത്യൻ ടീം തുടർച്ചയായ വിജയങ്ങൾ നേടിയിരുന്നു. അതിൽ കൊച്ചിന്റെ പങ്കിനെക്കുറിച്ചുള്ള ചർച്ചകളും ആരാധകരുടെ ഇടയിൽ സജീവമായിരിക്കുന്ന അവസരത്തിൽ ആണ് കളിക്കാരുടെ നേതൃത്വത്തിൽ സ്റ്റീഫൻ കൊണ്സ്റ്റന്റൈന് എതിരെയുള്ള കളിക്കാരുടെ നിർണായക നീക്കം. കളികൾ ജയിച്ചിരുന്നു എങ്കിലും മികച്ച പല കളിക്കാരെയും ടീമിൽ എടുക്കാതിരുന്നതും ഫോമിൽ അല്ലാതിരുന്ന റോബിൻ സിംഗിനെ പോലെയുള്ള പലരും തുടർച്ചയായി ടീമിൽ വന്നതും ഫുട്‌ബോൾ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. വ്യക്തമായ പ്ലാനിങ് ഇല്ലാത്ത രീതിയിൽ ഉള്ള കളി ശൈലി ആയിരുന്നു കൊണ്സ്റ്റന്റൈന് കീഴിൽ പലപ്പോഴും ഇന്ത്യൻ ടീം കാഴ്ച്ച വെച്ചിരുന്നതെന്നും കളിയാരാധകർ അഭിപ്രായപ്പെടുന്നു. കൊണ്സ്റ്റന്റൈന് കീഴിൽ തുടർച്ചയായ വിജയങ്ങൾ നേടിയിട്ടും കളിയാരാധകരുടെ മനസിനെ മാത്രം   ജയിക്കാൻ ടീം ഇന്ത്യയുടെ കൊച്ചെന്ന രീതിയിൽ കൊണ്സ്റ്റന്റൈന് ഇതുവരെ സാധിച്ചിട്ടില്ല.എന്തായാലും .എസ്.എല്ലും അണ്ടർ 17 ലോക കപ്പിന് ആതിഥ്യം വഹിക്കാൻ സാധിച്ചതും അതിന്റെ സംഘാടക മികവിനെയും ഇന്ത്യൻ അണ്ടർ 17 ടീമിന്റെ പ്രകടനത്തെയും ഫിഫ അടക്കം പ്രശംസിച്ചതുമെല്ലാം ഇന്ത്യയെ ആഗോള ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയിലെ ഫുട്‌ബോൾ സാഹചര്യങ്ങളെക്കുറിച്ചു മികച്ച ചിത്രം ലഭിച്ച ലോകനിലവാരത്തിൽ ഉള്ള സമർത്ഥരായ കോച്ചുമാർ ഇന്ത്യയിലേക്കുള്ള ക്ഷണം ഒരാവൃത്തി എങ്കിലും ചിന്തിക്കാതെ തള്ളി കളയാനും വഴിയില്ലവളർന്നു വരുന്ന ഇന്ത്യൻ താരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരു ഇന്ത്യൻ കളി ശൈലിയും ഗെയിം പ്ലാനും മറ്റും രൂപപ്പെടുത്തി കൊടുക്കാൻ സാധിക്കുന്ന ഒരു കോച്ചു തന്നെയാവും ഇന്ത്യയുടെ അടുത്ത കൊച്ചെന്ന് പ്രതീക്ഷിക്കാം. ശാരീരിക മികവ് കുറഞ്ഞ ഇന്ത്യൻ താരങ്ങൾക്ക് അവരുടെ സ്കിൽസിന് പ്രാധാന്യം കൊടുത്തുകൊണ്ടു പോരായ്മ പരിഹരിച്ചു മികച്ച ഷോർട്ട് പാസുകളിൽ കൂടി മനോഹരമായ കളി മെനയുന്ന സൗന്ദര്യ ഫുട്‌ബോളിന്റെ ശൈലി ആവും കൂടുതൽ യോജിക്കുക. ലാറ്റിനമേരിക്കൻ, ടെക്‌നിക്കലി മികച്ചു നിൽക്കുന്ന സ്പാനിഷ് ടിക്കിടാക്ക ശൈലികളിൽ അവഗാഹമുള്ള കൊച്ചുമാർക്ക് ആവും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേർന്ന ഒരു ശൈലി രൂപപ്പെടുത്തി കൊടുക്കാൻ സാധിക്കുന്നത്. ജപ്പാനും കൊറിയയും ഒക്കെ ഇത്തരത്തിൽ അവരുടേതായ ഒരു തനത് ഫുട്‌ബോൾ ശൈലി ഇതിനോടകം രൂപപ്പെടുത്തി എടുത്തവർ ആണ്. പവർ ഫുട്‌ബോളിന്റെ നാട്ടിൽ നിന്നും വന്ന ഇംഗ്ലീഷ് കോച്ചായ കൊണ്സ്റ്റന്റൈൻ അതിൽ അൽപ്പം പോലും വിജയിച്ചില്ല എന്ന ശക്തമായ സൂചനയാണ് സ്റ്റീഫൻ കൊണ്സ്റ്റന്റൈന് നേരെ പാഞ്ഞടുക്കുന്ന കളിക്കാരുടെയും കളിയാരാധകരുടെയും വിമർശന ശരങ്ങൾ വ്യക്തമാക്കുന്നത്.


തയ്യാറാക്കിയത്  : ആൽവി പാലാ സൗത്ത് സോക്കേർസ് 

1 comment:

Blog Archive

Labels

Followers