പ്രീ സീസൺ മത്സരത്തിൽ എ ടി കെ ക്ക് തകർപ്പൻ വിജയം. തുർക്മെനിസ്ഥാൻ അണ്ടർ 19 ടീമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് എ ടി കെ തോൽപ്പിച്ചത്. ഇന്ത്യൻ താരം റോബിൻ സിംഗിന്റെ ഇരട്ട ഗോളുകളാണ് എ ടി കെ ക്ക് മികച്ച വിജയം സമ്മാനിച്ചത്. റോബിൻ കീൻ, യുജെൻസൻ ലിങ്തോ, പോർച്ചുഗീസ് താരം സെക്യുൻഹ എന്നിവരാണ് എ ടി കെ യുടെ മറ്റു ഗോൾ നേടിയത്.
അണ്ടർ 19 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ മുന്നോടിയായിട്ടാണ് തുർക്മെനിസ്ഥാൻ യുവ നിര നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളുമായി ഏറ്റുമുട്ടിയത്. സൗദി അറേബ്യയിൽ നടക്കുന്ന യോഗ്യത മത്സരത്തിൽ ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പിലാണ് തുർക്മെനിസ്ഥാൻ. ആതിഥേയരായ സൗദി അറേബ്യയാണ് ഗ്രൂപ്പ് മറ്റൊരു ടീം.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്
0 comments:
Post a Comment