നവംബർ 1.. കേരളപ്പിറവി ദിനം.. കേരളത്തിന്റെ ജീവവായു നിറച്ചിരിക്കുന്നത് ഒരു തുകൽപ്പന്തിലാണ്.. ഫുട്ബോൾ എന്നത് മലയാളികളുടെ ഒരു വികാരമാണ്..മറ്റൊരു കായികമേഖലക്കും ഇത്രത്തോളം മലയാളികൾ കീഴടങ്ങിയിട്ടില്ല..
കേരളത്തിൽ നാം കേട്ടിട്ടുള്ളതും കണ്ടിട്ടുള്ളതും അറിയപ്പെടാതെ പോയതുമായ ഒരുപാട് ഫുട്ബോൾ താരങ്ങൾ ഉണ്ട്.. അങ്ങ് ഒളിമ്പ്യൻ റഹ്മാൻ മുതൽ തുടങ്ങി സത്യൻ,ജോപോൾ,ഐ എം വിജയനിൽ കൂടി വിനീതും അനസും വഴി രാഹുൽ വരെ എത്തി നിൽക്കുന്ന പല പ്രമുഖ താരങ്ങളെയും നമുക്കറിയാം..പക്ഷെ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പന്തുതട്ടി ജീവിതത്തിന്റെ പ്രാരാബ്ധങ്ങളോ അവസരമില്ലായ്മയോ ടാക്കിൾ ചെയ്തു വീഴ്ത്തിയ അനവധി നിരവധി താരങ്ങൾ നമുക്കിടയിൽ ഉണ്ടായിരുന്നു.. ഇപ്പോഴും ഉണ്ട്.. നാട്ടിൻപുറങ്ങളിലെ ചെറുമൈതാനങ്ങളിലോ സെവൻസിന്റെ ആൾക്കൂട്ടങ്ങളിലോ മാത്രം ഒതുങ്ങാൻ വിധിക്കപ്പെട്ടവർ.. അവർക്ക് നാമൊരു കൈതാങ്ങാകണം..ഇന്ന് ഇന്ത്യൻ കായിക ലോകമാകെ ഫുട്ബോൾ ആവേശത്തിന്റെ ചൂടും ചൂരും ഉൾകൊള്ളാൻ തുടങ്ങിയിരിക്കുന്നു..ഐ എസ് എല്ലിന്റെ വിജയം,ഐ ലീഗ് ഡിവിഷനുകളിൽ ഉള്ള അവസരങ്ങൾ,അനന്തമായ വ്യാപാര സാദ്ധ്യതകൾ, ഇവയെല്ലാം കോർപറേറ്റ് കമ്പനികളെയും ഒരുപാട് ക്ലബുകൾ,ക്രിക്കറ്റിന് തുല്യമായ അല്ലെങ്കിൽ അതിന് മുകളിലേക്കു കുതിക്കുന്ന ഗ്ലാമർ, മാന്യമായ വേതനം എന്നിവ കളിക്കാരെയും ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകത്തേക്ക് അടുപ്പിക്കുന്നുണ്ട്.. അപ്പോൾ നമുക്കറിയാവുന്ന നല്ല കളിക്കാരെ അവസരങ്ങളുടെ പൊൻവെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുക എന്നത് ഓരോരോ ഫുട്ബോൾ പ്രേമിയുടെയും ചുമതല കൂടിയാണെന്ന് ഓർമപ്പെടുത്തുന്നു..
ഈ കേരളപ്പിറവി കേരള ഫുട്ബോൾ രംഗത്ത് ഒരു നവയുഗപ്പിറവി കൂടി ആകട്ടെ എന്നാശംസിക്കുന്നു..
ഏവർക്കും സൗത്ത് സോക്കേഴ്സിന്റെ കേരളപ്പിറവി ആശംസകൾ..
അബ്ദുൾ റസാക്ക്
സൗത്ത് സോക്കേഴ്സ്
0 comments:
Post a Comment