ഐ എസ് എല്ലിലെ ആദ്യ ജയം തേടി ചെന്നൈയിൻ എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മറീന അരീനയിൽ കൊമ്പുകോർക്കും. ആദ്യ മത്സരത്തിൽ ഗോവയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മറീന അരീനയിൽ തോറ്റതിന്റെ ക്ഷീണം മറിടക്കാൻ സൂപ്പർ മച്ചാൻസിന് വിജയം അനിവാര്യമാണ്. എന്നാൽ മികച്ചു കളിച്ചിട്ടും സ്വന്തം തട്ടകത്തിൽ ജംഷഡ്പൂർ എഫ് സിയോട് സമനില വഴങ്ങിയാണ് നോർത്ത് ഈസ്റ്റ് ചെന്നൈയിൻ എഫ് സിയെ നേരിടാൻ ഇറങ്ങുന്നത്.
ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്നും പാഠം ഉൾകൊണ്ടാകും ജോൺ ഗ്രിഗറി ചെന്നൈയെ കളത്തിലിറക്കുക. ഗോവയോട് ആദ്യ പകുതിയിൽ 3 ഗോൾ വഴങ്ങിയിരുന്നിട്ടു കൂടെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ടീം നടത്തിയത്. ഈ ഊർജ്ജം കൈ മുതലാക്കിയാകും ടീം നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങുക. കൗണ്ടർ അറ്റാക്കിൽ പതറി പോയ പ്രതിരോധം ശക്തമാക്കിയാകും ടീമിനെ അണിനിരത്തുക. ഗോവയോട് ആദ്യ ഇലവനിൽ ഇടം നേടാതെ പോയ മലയാളി താരം റാഫിക്ക് നോർത്ത് ഈസ്റ്റിനെതിരെയും പകരക്കാരുടെ നിരയിലാകും സ്ഥാനം
മികച്ചു കളിച്ചിട്ടും ജംഷഡ്പൂരിനോട് സമനില വഴങ്ങിയാണ് നോർത്ത് ഈസ്റ്റ് ചെന്നൈയെ നേരിടാൻ ഇറങ്ങുന്നത്. 10 പേരുമായി കളിച്ച ജംഷഡ്പൂരിനോട് ഗോൾരഹിത സമനിലയായിരുന്നു നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം. പിഴവുകൾ തിരുത്തി ആദ്യ ജയം തേടി നോർത്ത് ഈസ്റ്റ് മറീന അറീനയിൽ ഇറങ്ങുമ്പോൾ ചരിത്രത്തിന്റെ ആനുകൂല്യം ഹൈലാണ്ടേഴ്സിനുണ്ട്. മറീന അരീനയിൽ നടന്ന ഒരു കളിയിൽ പോലും ചെന്നൈയിൻ എഫ് സിക്ക് നോർത്ത് ഈസ്റ്റിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. 3 മത്സരങ്ങളിൽ ഒരു മത്സരം നോർത്ത് ഈസ്റ്റ് ജയിച്ചപോൾ 2 മത്സരങ്ങൾ. സമനിലയിൽ കലാശിച്ചു.
ഇന്നും നോർത്ത് ഈസ്റ്റ് നിരയിൽ രണ്ടു മലയാളി താരങ്ങളെ പ്രതീക്ഷിക്കാം. ഗോൾകീപ്പറായി രഹ്നേഷും പ്രതിരോധത്തിൽ ഹക്കുവും അണിനരക്കും.
ആദ്യ പോയന്റിനായി ചെന്നൈയിൻ എഫ് സിയും ആദ്യ ജയത്തിനായി നോർത്ത് ഈസ്റ്റും ഇറങ്ങുമ്പോൾ തീ പാറുന്ന മത്സരം തന്നെയാകുമെന്ന് പ്രതീക്ഷിക്കാം
0 comments:
Post a Comment