പ്രഫുൽ പട്ടേലിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും ഡൽഹി ഹൈക്കോടതി പുറത്താക്കി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എഐഎഫ്എഫ് തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ തുടർന്ന് പ്രവർത്തിക്കാനും അനുമതിയും സുപ്രീംകോടതി നൽകിയിട്ടുണ്ട്. നവംബർ ഒന്നിനായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭാരവാഹി തെരഞ്ഞെടുപ്പിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തി നിലവിലുള്ള കമ്മിറ്റിയെ പിരിച്ചു വിട്ടിരുന്നു.
കൂടാതെ സുപ്രീം കോടതി എസ്.ഒ. ഇന്ത്യൻ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഖുറേഷി (കേന്ദ്ര യുവജനകാര്യ വകുപ്പിന്റെ സ്പോർട്സ് മന്ത്രാലയത്തിലും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്) , മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവർ ഉൾപ്പെട്ട ഒരു സമിതിയെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന കാര്യങ്ങൾ വിലയിരുത്താൻ സുപ്രീംകോടതി നിയമിച്ചു.
0 comments:
Post a Comment