Wednesday, November 15, 2017

ഇന്ത്യൻ സൂപ്പർ ലീഗ് ; കേരള ബ്ലാസ്റ്റേർസ് പ്രീവ്യൂ
രണ്ട് തവണ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ഐ എസ് എൽ കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഇത്തവണ ഐ എസ് ഐ സീസൺ  4 ന് കൊമ്പന്മാർ തായ്യാറെടുക്കുന്നത്.

വിദേശ താരങ്ങളെ സ്വന്തമാക്കാൻ മത്സരിച്ചിരുന്ന മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച ഇന്ത്യൻ കളിക്കാരെ സ്വന്തമാക്കാൻ ആണ്‌ ഇത്തവണ എല്ലാ ടീമുകളും ശ്രദ്ധിച്ചത്.കൊമ്പന്മാരും ഇൗ പാത പിന്തുടർന്ന് 2 മുൻ താരങ്ങളെ നിലനിർത്തുകയും ചെയ്തു.  

ആരാധകരുടെ ഇഷ്ട താരങ്ങളും അതെ സമയം  തന്നെ ടീമിനു  മുതൽക്കൂട്ട് ആവുകയും ചെയ്യുന്നു ഒരുപറ്റം കളിക്കാരെ ടീമിലെത്തിക്കുന്നതിൽ  മാനേജ്‍മെന്റ്  ഇത്തവണ പ്രത്യേക ശ്രദ്ധ ചെലുത്തിയതായി നമുക്ക് സൈനിങ്‌സ്  കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. പ്രീ സീസൺ :
സ്പെയിനിലെ മലഗയിലെ മാർബെല്ല ഫുട്ബോൾ സെന്ററിലായിരുന്നു കൊമ്പന്മാർ പ്രീ സീസൺ പരിശീലനം നടത്തിയത് . പ്രീ-സീസണിൽ ബ്ലാസ്റ്റേഴ്സ് നാലു മത്സരങ്ങൾ കളിച്ചു. മാർബെല്ല എഫ് സി യുമായുള്ള അവസാന  മത്സരം ഒഴിച്ചാൽ ബാക്കി എല്ലാ മത്സരത്തിലും വിജയം നേടിയിരുന്നു .
സ്പെയിനിൽ മലഗാ ക്ലബ്ബ് അത്ലെറ്റിക് ഡി കോയിനെ നേരിട്ടപ്പോൾ , അവർ 1-0 ന് തോൽപ്പിച്ചു , കരീജ് പെക്‌സൺ ബ്ലാസ്റ്റേഴ്സിന്  ഗോൾ നേടിക്കൊടുത്തത് . വെസ് ബ്രൌൺ, സന്ദേശ്  ജിൻകാൻ തുടങ്ങിയ താരങ്ങൾ  ഉണ്ടായിട്ടും  ജുവെന്റഡ്  ടോറെമോളിനോസിനെതിരായ  രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്  സമനില നേടാൻ മാത്രമാണ് സാധിച്ചത് .

റിയൽ ബലൂംഡെഡിക്ക ലിനെനെസിനെതിരായ മൂന്നാം മത്സരത്തിൽ സി.കെ. വിനീത് ഇരട്ട ഗോൾ നേടി. 90 മിനിറ്റ് പൂർത്തിയാക്കിയതോടെ ബ്ലാസ്റ്റേർസ് 2-0ന് ജയിച്ചു . സെഗുണ്ട ഡിവിഷൻ ബി സൈഡ് ടീമായ മാർബെല്ലെ എഫ് സിയോട് തോറ്റായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്പെയിനിലെ പ്രീ സീസൺ അവസാനിച്ചത് .

കോച്ച് :
കോച്ചിനെ കുറിച്ചു പറയുകയാണെങ്കിൽ റെനേ മുലൻസ്റ്റീന്റെ  ട്രെയിനിങ് വ്യത്യസ്തമാണ് . എന്നാൽ അത് ഉൾകൊണ്ടാൽ ഓരോ താരത്തിനും മികച്ചൊരു സൂപ്പർ താരമായി മാറാം .റെനെയുടെ തന്ത്രങ്ങൾ , ടെക്‌നിക് , ടാക്റ്റിക്സ് , ഒരു കളിക്കാരനെ വളർത്തിയെടുക്കാനുള്ള കാഴ്ച്ചപ്പാടുകൾ വ്യത്യസ്ഥമാണ്  . 
 മാഞ്ചസ്റ്റർ യൂണൈറ്റഡിൽ പല താരങ്ങളെയും ഇന്നത്തെ സൂപ്പർ താരങ്ങളാക്കാൻ സർ അലക്സ് ഫെർഗുസന്റെ കൂടെ റെനേ ഒരു പ്രധാന പങ്കാളിയായിരുന്നു .ആ പരിചയസമ്പത്തും വിദ്യകളും തന്നെയായിരിക്കും ബ്ലാസ്റ്റേർസിന് വേണ്ടി റെനേ ഒരുക്കുക .ട്രാൻസ്ഫെര്സ് :
വിദേശ താരങ്ങളെ സ്വന്തമാക്കാൻ മത്സരിച്ചിരുന്ന മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച ഇന്ത്യൻ കളിക്കാരെ സ്വന്തമാക്കാൻ ആണ്‌ ഇത്തവണ എല്ലാ ടീമുകളും ശ്രദ്ധിച്ചത്.കൊമ്പന്മാരും ഈ പാത പിന്തുടർന്ന് മുൻ താരങ്ങളെ നിലനിർത്തുകയും ചെയ്തു. അതിൽ സി കെ വിനീത് , സന്ദേശ് ജിങ്കാൻ , പ്രശാന്ത് മോഹൻ എന്നിവരെയും നിലനിർത്തി .ജാക്കി ചന്ദ്‌ , മിലൻ സിങ് , റിനോ ആന്റോ ,സന്ദിപ് നന്ദിയെയും ജൂലൈയിൽ നടന്ന ഡ്രാഫ്റ്റിൽ നിന്ന് സ്വന്തമാക്കി .മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ ബെർബെറ്റോവിനെയും വെസ് ബ്രൗണിനെയും ടീമിൽ എത്തിച്ചു കൂടെ ഐ എസ് എൽ ടോപ് സ്‌കോറർ ഇയാൻ ഹ്യൂമും .കൂടാതെ വിദേശ യുവ താരങ്ങളായ ലേഖിക് പിസിക് , മാർക്ക് സിഫിനെയോസ്‌ , പെക്‌സൺ എന്നിവരെയും ടീമിൽ എത്തിച്ചു .

ഫോർമേഷൻ :

കേരള ബ്ലാസ്റ്റേഴ്സിന്  ലീഗിലെ ഏറ്റവും ബഹുമാനമുള്ള മാനേജർമാരിലൊരാളായ  മുൻ യുനൈറ്റഡ് കോച്ച് മെലീൻസ്റ്റീൻ ടീമിന്റെ തന്ത്രങ്ങൾ മെനയും . 4-4-2 ഉപയോഗിച്ചും 4-5-1 ഫോർമേഷൻ  ഉപയോഗിക്കുന്ന റെനേ  ബ്ലാസ്റ്റേഴ്സിനും ഇത്തരത്തിൽ മാറ്റം വരുത്തി  സമാന ഘടനകൾ ഉപയോഗിച്ചായിരിക്കും ഫോർമേഷൻ .
ജിങ്കാനും ലഖിക് പെസിക്കും പ്രതിരോധത്തിന്റെ ഹൃദയത്തിൽ തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,വെസ്  ബ്രൌണും പ്രതിരോധം മുന്നിൽ നിന്ന് നയിക്കും , റിനോ  ആന്റോ  റൈറ്റ് ബാക്കിലും കളിക്കും . ലെഫ്റ്റ് ബാക്കിൽ  ലാൽരാതുറ, പ്രിതം കുമാർ സിംഗ് എന്നിവർ കളിച്ചേക്കും . ഷില്ലോങ് ലജോങ്ങിലെ സിംഗോട്ടോ സ്റ്റൈൻറ് അസിസ്റ്റന്റ് മാനേജർ ഉള്ളത് കൊണ്ട് ഓരോ താരത്തെയും അദേഹത്തിന് നന്നായി അറിയാം .
മിഡ്ഫീൽഡിൽ, ബെർബറ്റോവും  മിലാൻ സിങ്ങുമായി പങ്കുപറ്റും. സി.കെ. വിനീത് ശരിയായ വിംഗറിന്റെ റോൾ സ്വീകരിക്കുകയും ഇടതുപക്ഷം വിങ്കർ പെകുസോണുമായി ഇടപഴകുകയും ചെയ്യും. ഐഎസ്എലിന്റെ സ്വന്തം ഹ്യൂം ടീമിനെ മുന്നിൽ നിന്ന് നയിക്കും .
ബ്ലാസ്റ്റേഴ്‌സ് ഉറ്റു നോക്കുന്ന മൂന്ന് താരങ്ങൾ :സന്ദേശ് ജിങ്കൻ :

ഡിഫൻസ് തങ്ങളുടെ കുന്തമുനയായ ജിംഗനെ നിലനിർത്തിക്കൊണ്ട് ഡ്രാഫ്റ്റ് ന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ 4 ന് തയ്യാറെടുത്തിരുന്നു . ആദ്യ സീസൺ മുതൽക്ക് തന്നെ ബ്ലാസ്റ്റേഴ്സിന്  ഒപ്പം തുടരുന്ന ജിംഗൻ ആരാധകരുടെയും ഇഷ്ട തരം കൂടിയാണ്.24 ലേക്ക് കടന്ന ഇൗ ഡിഫൻഡർ  ശരീരം കൊണ്ട്  ബോൾ  ബ്ലോക് ചെയ്യുന്നതിൽ വിദഗ്ധനാണ്.

ഇന്ത്യയുടെ നീല കുപ്പായത്തിൽ സ്ഥിര സാന്നിധ്യമായ ജിങ്കൻ ഈയിടെ നടന്ന ത്രിരാഷ്ട്ര  പരമ്പരയിൽ  ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിക്കുകയും ടൈഗേഴ്സ് നെ കിരീടത്തിലെക്ക്‌ നയിക്കുകയും ചെയ്തു .യുണൈറ്റഡ് 
സിക്കിം ,മുംബൈ  എഫ് സി ,സാൽഗോക്കർ   ബെംഗളൂരു എഫ് സി ,ഡി എസ്‌ കെ  ശിവാജിയൻസ്  എന്നിവക്ക് വേണ്ടി ജിംഗാൻ കുറഞ്ഞകാലം കളിച്ചിട്ടുണ്ട്.എങ്കിലും ടീമിലെ ആദ്യ ഇലവനിൽ  ഇടം പിടിക്കാൻ ആദേഹത്തിനായിട്ടുണ്ട്.തുടർച്ചയായി നാലാം വർഷവും ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ കുന്തമുന ജിംഗൻ തന്നെയായിരിക്കും

കേരളത്തിന്റെ സ്വന്തം സി കെ  വിനീത് :

നിർണായക ഘട്ടങ്ങളിലെ തന്റെ ഗോളുകൾ കൊണ്ട് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടതാരമായ കളിക്കാരനാണ് വിനീത്.ബെംഗളുരു എഫ് സി  താരമായിരുന്ന വിനീത് ബ്ലാസ്റ്റേഴ്സ് വരവ് മികച്ച ഗോളുകൾ കൊണ്ടാണ് ആഘോഷിച്ചത്.അദ്ദേഹത്തെ നിലനിർത്തിയത് ആരാധകരെയും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

കേരളത്തിലെ കണ്ണൂരിൽ ജനിച്ച വിനീത് വിവ കേരളയിലും  ചിരാഗ്  യൂണൈറ്റഡിലും  കളിച്ച ശേഷമാണ് ബെംഗളൂരു എഫ് സിയിൽ  എത്തിയത്.അവിടെ 4 സീസൺ കളിക്കുയും ചെയ്തതു .രണ്ടാം ഐ എസ്‌ എല്ലിൽ  ബ്ലാസ്റ്റേഴ്സിൽ   എത്തിയ വിനീത് സ്ഥിരം തുടക്കക്കാരൻ അല്ലെങ്കിലും ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ തിളങ്ങുന്ന താരമാണ്ഹ്യൂമേട്ടൻ
ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയായിരുന്നു മലയാളി സ്നേഹത്തോടെ ഹ്യൂമേട്ടൻ എന്ന് വിളിക്കുന്ന ഇയാൻ ഹ്യൂം എന്ന കനേഡിയൻ. ആദ്യ സീസണിൽ ടീം പലതവണ തളർന്നപ്പോഴും ഒരു യോദ്ധാവിനെ പോലെ ടീമിനെ ഫൈനലിലേക്ക് ബ്ലാസ്റ്റേഴ്സിനെ മുന്നിൽ നിന്ന് നയിച്ചത് ഹ്യൂമേട്ടനായിരുന്നു. എന്നാൽ രണ്ടാം സീസണിൽ മാനേജ്മെന്റ് തീരുമാനം പ്രകാരം ടീം ഹ്യൂമേട്ടനെ നിലനിർത്തിയില്ല. അദ്ദേഹം ചിരവൈരികളായ കൊൽക്കത്തയിലേക്ക് ചേക്കേറി. എന്നാൽ പോലും അദ്ദേഹത്തെ  ഒരു മലയാളി പോലും സ്നേഹിക്കാതിരുന്നിട്ടില്ല. ഒടുവിൽ രണ്ടു വർഷം ഇടവേളയ്ക്കു ശേഷം ഹ്യൂമേട്ടൻ തിരിച്ചു വന്നിരിക്കുന്നു. പല ഐ എസ് എൽ ക്ലബ്ബുകളുടെയും വമ്പൻ ഓഫറുകൾ നിരസിച്ചതാണ് കൊമ്പന്മാരുടെ കരുത്ത് കൂട്ടാൻ ഹ്യൂമേട്ടൻ എത്തുന്നത്. രണ്ടു തവണ കൈവിട്ടു പോയ ആ സ്വപ്നം യാഥാർഥ്യമാക്കാൻ നമ്മുടെ സ്വന്തം ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ഹീറോ എന്ന നിസ്സംശയം പറയാവുന്ന ഹ്യൂമേട്ടനു കൂടെ ബ്ലാസ്റ്റേഴ്സിനോപ്പം ചേർന്നത്തോടെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇത്തവണ കപ്പ് കൊച്ചിയുടെ മണ്ണിലെത്തും

0 comments:

Post a Comment

Blog Archive

Labels

Followers