Friday, November 24, 2017

ഐ എസ്‌ എൽ 2017: കേരള ബ്ലാസ്റ്റേർസ് എഫ് സി - ജംഷഡ്‌പൂർ എഫ് സി മാച്ച് പ്രീവ്യൂ




ഇന്ത്യ സൂപ്പർ ലീഗിന്റെ ആദ്യ  മത്സരത്തിൽ ബ്ലാസ്റ്റേർസ് ടി കെ യുമായി സമനില നേടിയിരുന്നു . കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ്സിയുമായി ഏറ്റുമുട്ടുമ്പോൾ  കേരള ബ്ളസ്റ്റേഴ്സ്‌  സീസണിലെ ആദ്യ വിജയത്തിനായി ഇന്ന് ഇറങ്ങും .


കഴിഞ്ഞ മത്സരത്തിനൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി സമനില പിടിച്ച ജംഷഡ്‌പൂർ എഫ് സി യും ആദ്യ വിജയത്തിനായിരിക്കും ശ്രമിക്കുക .



ഹെഡ് കോച്ച് സ്റ്റീവ് കോപെലും  അസിസ്റ്റന്റ്  ഇഷ്ഫാഖ് അഹമ്മദും മിഡ്ഫീൽഡർമാരായ മെഹ്താബ് ഹുസ്സൈൻ, കെവിൻ  ബെൽഫോർട്ടും  അവരുടെ മുൻ തട്ടകത്തിലേക്ക് തിരിച്ചു എത്തുന്നതും ഇന്നത്തെ  മത്സരത്തിന് ആവേശം കൂട്ടും  .



മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം വെസ് ബ്രൌൺ പരുക്കിൽ നിന്ന് തിരിച്ചെത്തിയിട്ടുണ്ട് . എന്നാൽ റെനേ  മെലെൻസ്റ്റീൻ പ്രതിരോധത്തിൽ  സന്ദേശ് ജിങ്കന്റെ കൂടെ  നേമാൻജ ലക്കിക് പെസിക്കിനെ  നിലനിർത്താനാണ് സാധ്യത. ടി കെയുമായി  ബാക്ക്ലൈനിൽ  കാഴ്ച്ച വെച്ച മികച്ച പ്രകടനമാണ്  പെസിക്കിൽ നിന്ന് വീണ്ടും പ്രതീക്ഷിക്കുന്നത്. ദിമിറ്റർ  ബെർബറ്റോവ് മിഡ്ഫീൽഡിൽ തുടരും , ഇയാൻ  ഹ്യൂം മുൻപിൽ നിന്ന് ടീമിനെ നയിക്കും .



നോർത്ത് ഈസ്റ്റ്  യുണൈറ്റഡിനെതിരായ ആദ്യ മത്സരം കളിക്കാത്ത  ബെൽഫോർട്ട് തന്റെ മുൻ ക്ലബ്ബിനെതിരെ ഇന്ന് ഇറങ്ങും . കഴിഞ്ഞ സീസണിൽ ഹൈറ്റി താരം  ബ്ലാസ്റ്റേഴ്സിന് വേണ്ടി  മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട് . നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  ഫോർവേഡ് ലൂയിസ് അൽഫോൻസോമായി  ഫൗളിൽ ആന്ദ്രെ ബൈക്കി ചുവന്ന കാർഡ് കരസ്ഥമാക്കിയതിനാൽ  സ്റ്റീവ് കോപ്പെലിന്  മികച്ച താരത്തെ നഷ്ട്ടമാകും .



ശ്രദ്ദിക്കപ്പെടേണ്ട താരങ്ങൾ :

കേരള ബ്ളാസ്റ്റേഴ്സ് - കരീജ് പെകുസൺ: .ടി.കെക്കെതിരായ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ  ആക്രമണ നിരയിൽ ഏറ്റവും തിളങ്ങിയ താരമാണ്   22 വയസ്സുകാരൻ. ബെർബറ്റോവ്, ഹ്യൂം, സി.കെ. വിനീത് എന്നിവരുടെ പ്രകടങ്ങൾ  പരാജയപ്പെട്ടെങ്കിലും പെകുസൺ  മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.



ജംഷഡ്പൂർ എഫ്സി - അനസ് എടത്തോടിക: മലയാളി താരം  അനസ് തന്റെ ഇന്ത്യൻ ടീം സഹ താരമായ ജിങ്കാന്റെ ടീമുമായി ഏറ്റു മുട്ടുബോൾ  ഗുവാഹത്തിയിൽ  നോർത്ത് ഏസ്റ്റ് യുണൈറ്റഡിനെതിരെ നടത്തിയ മികച്ച പ്രകടനം തന്റെ സ്വന്തം നാട്ടിലും  കാഴ്ച്ച വെക്കാൻ ശ്രമിക്കും . നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്  നേരെ അപൂർവ്വമായ ഒരു ടാക്കളിങ് നടത്തിയും  രണ്ടാം പകുതിയിൽ ഗോൾ ലൈൻ ക്ലിയറൻസ് ഉണ്ടാക്കി, ആദ്യ മത്സരത്തിൽ ഒരു ക്ലീൻ ഷീറ്റ് ഉറപ്പാക്കാൻ ഇത്  സഹായിക്കുകയായിരുന്നു.


സാധ്യത ലൈനപ്പ് :


കേരള ബ്ലാസ്റ്റേഴ്സ്: റച്ച്ബാക്ക, റിനോ, ജിംഗാൻ, ലക്കിക് പെസിക്, ലാൽരുതാര , മിലൻ സിംഗ്, അരാത, ബെർബറ്റോവ്, വിനീത്, പെക്കോസൺ, ഹ്യൂം.


ജംഷദ്പൂർ എഫ്സി: സുബ്രതാ പോൾ, ഷൗവിക്, അനസ്, എസ്പ്നോനോ, സൗവിക്, മെഹ്താബ്, മൗറ, ഗോൺസാൾവസ്, ജെറി, അസുക്ക, ബെൽഫോർട്ട്.



സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 HD എന്നിവയിൽ മത്സരം തത്സമയം സംപ്രക്ഷേപണം ചെയ്യും. ഓൺലൈൻ ആയി  ഹോട്ട്സ്റ്റാരിൽ തത്സമയം  സ്ട്രീമിങ്ങും  ലഭ്യമാകും.

0 comments:

Post a Comment

Blog Archive

Labels

Followers