ഇന്ത്യൻ സൂപ്പർ ലീഗ് നാലാം പതിപ്പിന്റെ ഉദ്ഘാന ചടങ്ങിന് കൊഴുപ്പേകാൻ ബോളീവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫും കൊച്ചിയിലെത്തും. ഇത്തവണയും വർണ്ണശലഭമായ പരിപാടികളോടെയാക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് തിരിത്തെളിയുക.
ഉദ്ഘാടന ചടങ്ങിന്റെ മുഖ്യ ആകർഷണം സൽമാൻ ഖാനും കത്രീന കൈഫും ഉൾപ്പെടുന്ന ബോളീവുഡ് താരങ്ങളുടെ പ്രകടനങ്ങൾ ആകും. നവംബർ 17 ന് രാത്രി 7.15 നാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക.
ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ജേതാക്കളായ എ ടി കെയെ നേരിടും. രാത്രി 8 മണിക്കാണ് കിക്കോഫ്.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment