നാളുകളുടെ കാത്തിരിപ്പിന് ശെഷം ഐ ലീഗ് തുടങ്ങാൻ പതിനൊന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഫിക്സ്ചർസ് പുറത്തിറക്കിയത് . ഐ എസ്സലിന് വഴിയൊരുക്കിയാണ് സ്റ്റാർ സ്പോർട്സ് ഐ ലീഗ് നട്ടുച്ചക്ക് മത്സരങ്ങൾ വെച്ചിരിക്കുന്നത് .90 മത്സരങ്ങളിൽ 39ഉം ഉച്ചക്കാണ് നടക്കുക .ഇതു പല ഫുടബോൾ നിരീക്ഷകരെയും ആരാധകരെയും ചൊടുപ്പിച്ചിട്ടുണ്ട് . ഇത് നാണക്കേടാണെന്നും ഐ ലീഗിന് ഇതിനേക്കാൾ മികച്ചത് അർഹിക്കുന്നു എന്നും ,മറിച്ചു കൊല്ലുകയല്ല വേണ്ടതെന്നും മുൻ ഇന്ത്യൻ ഫുടബോൾ ഇതിഹാസം ഭൈച്ചുങ് ബുട്ടിയ ട്വീറ്റ് ചെയ്തു .
ഡിസംബർ 31 ആം തിയതി കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുമായി കൊച്ചിയിൽ മത്സരം നടക്കുന്ന അന്ന് തന്നെ കോഴിക്കോട് നട്ടുച്ചക്ക് 2 മണിക്ക് ഗോകുലം എഫ് സി യിടെയും ഐസ്വാൾ എഫ് സി യുടെയും മത്സരം കൂടി നടക്കുന്നുണ്ട് .ബ്ലാസ്റ്റേഴ്സും ബി എഫ് സിയുമായുള്ള ആവേശകരമായ മത്സരം നടക്കുമ്പോൾ നട്ടുച്ചക്ക് ഐ ലീഗ് മത്സരത്തിന് എത്ര ആരാധകർ എത്തുമെന്ന് കാത്തിരുന്നു കാണേണ്ടത് തന്നെ .
0 comments:
Post a Comment