Saturday, November 11, 2017

ഒമ്പത് മാസത്തെ ഫുടബോൾ പര്യടത്തിന് ശെഷം ഷഹബാസ് അഹ്‌മദ്‌ നാട്ടിൽ തിരിച്ചെത്തി




ഇന്ത്യ അണ്ടർ 16 ടീമിലെ ഏക മലയാളി താരമായ ഷഹബാസ് അഹ്മദാണ്  തന്റെ സ്വന്തം നാട്ടിൽ ഒമ്പത് മാസത്തെ ഫുട്ബോൾ പര്യടത്തിന് ശെഷം  തിരിച്ചെത്തിയത് .
2017 ഏപ്രിൽ മാസത്തിൽ ഈജിപ്തിൽ നടന്ന അണ്ടർ 16 ഫ്രണ്ട്ലി മാച്ചിലേക്കുള്ള 23 അംഗടീമിലേക്കു  തിരഞ്ഞെടുത്തതോടെയാണ് ഷഹബാസ് വീടും നാടും വിട്ട് ഇന്ത്യൻ ടീമിൽ കളിക്കാൻ പൊയത്   . രാജ്യം ഉറ്റുനോക്കിയ മത്സരങ്ങളിൽ രണ്ടിലും വിജയത്തിളക്കം  അണിഞ്ഞു വന്നു  മലപ്പുറത്തിന്റെ പൊന്നോമന.നേപ്പാളിൽ നടന്ന സാഫ്  കപ്പ് പരിശീലന മത്സരത്തിൽ പങ്കെടുത്തെങ്കിലും പരിക്ക് മൂലം ഗ്രൂപ്പ്  മത്സരങ്ങൾ ഒഴിവാക്കി സെമിഫൈനലിൽ   തന്റെ പ്രാതിനിധ്യം തെളിയിച്ചു. 
ഏഷ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യത  മത്സരങ്ങളുടെ പരിശീലനാർത്ഥം ഖത്തറിൽ നടന്ന അണ്ടർ 16 മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു..
പിന്നീട് ഏഷ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യത മത്സരത്തിലും  മികച്ച പ്രകടനം കാഴ്ച്ച വെച്ച് നിറ സാന്നിധ്യമായിരുന്നു ഷഹബാസ് . ഇറാഖിനെതിരെ ചാംപ്യൻഷിപ് യോഗ്യത മത്സരത്തിലും ഷഹബാസിന്റെയും കൂടി മികവിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോട് സമനില നേടിയത് . ഇന്ത്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് 2018 യോഗ്യത നേടിയതിൽ  ഷഹബാസിന്റെ പ്രകടനം പ്രശംസിക്കേണ്ടത് തന്നെ   .ഇന്ത്യയുടെ വൻ മതിലായി ഷഹബാസ് ഭാവിയിലെ ഒരു മികച്ച പ്രതിഭയാകുമെന്ന് തീർച്ച .ഷഹബാസിനെ പോലെ ഒരാളായിരം പ്രതിഭകൾ  ഇനിയും കേരള ഫുടബോളിലും ഇന്ത്യൻ ഫുടബോളിലും വരട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം  .

0 comments:

Post a Comment

Blog Archive

Labels

Followers