ഹീറോ ഇൻഡ്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഒൻപതാം മൽസരത്തിനായി, നിലവിലുളള ചാമ്പ്യൻമാരായ എടികെ, സാൾട് ലേക്ക് സ്‌റ്റേഡിയത്തിലേക്ക് എത്തുമ്പോൾ അതിഥികളായെത്തുന്ന എതിരാളികൾ എഫ്‌സി പൂനെയായിരിക്കും.
കൊച്ചിയിലെ ഉദ്ഘാടന മൽസരത്തിൽ, കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി-യുടെ പ്രതിരോധ നിരയെ നിരവധി പ്രാവശ്യം പരീക്ഷിക്കുകയും അവരെ സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്തുവെങ്കിലും വിജയം നേടി പോയിന്റ് കരസ്ഥമാക്കാൻ സാധിക്കാത്ത നിരാശയോടെയാണ് എടികെ കൊച്ചി വിട്ടത്. എന്നാൽ സ്വന്തം തട്ടകത്തിലെ കളിയിൽ, ഫുട്‌ബോൾ ആവേശം സിരകളിൽ ത്രസിക്കുന്ന കാണികളുടെ നിലയ്ക്കാത്ത പിന്തുണയോടെ, പുത്തൻ സീസണിലെ തങ്ങളുടെ ആദ്യ ജയം കൈപ്പിടിയിലൊതുക്കാമെന്നുളള പ്രതീക്ഷയോടെയാണ് ഇന്ന് അവർ കളിക്കളത്തിലിറങ്ങുക.
മറുവശത്താകട്ടെ, ഏറ്റവും മികച്ച ആക്രമണ നിര അവകാശപ്പെടുന്ന സ്റ്റാലിയൻസിന്, ഡൽഹി ഡൈനോമോസ് എഫ്‌സിയോട് പൂനെയിൽ വെച്ച് 3-2 ഗോൾ നിലയിൽ പരാജയമേറ്റു വാങ്ങിയ മുൻ മൽസരത്തിൽ ആ ആക്രമണത്തിന്റെ മൂർച്ച പൂർണ്ണമായും പുറത്തെടുക്കാനായില്ല. സ്വന്തം വീട്ടിൽ നിന്ന് ദൂരെ നടക്കുന്ന ഈ മൽസരത്തിൽ, ലീഗിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നുമായി നേർക്കു നേർ കൂട്ടിമുട്ടുമ്പോൾ കച്ച മുറുക്കി, ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിലൂടെ മൂന്ന് പോയിന്റുകൾ തങ്ങളുടെ പേരിൽ കുറിക്കുന്നതിനായിരിക്കും പൂനെ ആഗ്രഹിക്കുക.
നേർക്കുനേർ
എടികെ 1 - 1 എഫ്‌സി പൂനെ സിറ്റി. 2 സമനിലകൾ.
മുഖ്യ കളിക്കാർ:
സെക്വിന (എടികെ)
മുൻ മത്സരത്തിൽ കേരളത്തിന്റെ പ്രതിരോധ നിരയ്ക്ക് നിരന്തരം തലവേദനയായിരുന്നു ഈ പോർച്യുഗീസ് ഫോർവാർഡ്. പന്ത് കാലുകളിൽ ലഭിച്ച ഓരോ തവണയും അദ്ദേഹത്തിന് എതിർ ഗോൾ മുഖത്തേക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിന് കഴിഞ്ഞു. അത്തരത്തിലൊരു മികച്ച നീക്കം തികഞ്ഞൊരു ഗോളായി മാറാതിരുന്നത് നിർഭാഗ്യവശാൽ പന്ത് ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചത് കൊണ്ടു മാത്രമായിരുന്നു. സ്റ്റാലിയൻസ് എത്തുമ്പോൾ, അതേ തരത്തിലുളള ഒരു പ്രഭാവം കളിക്കളത്തിൽ നിറയ്ക്കുന്നതിനായിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധ.
എമിലിയാനോ അൽഫാരോ (എഫ്‌സി പൂനെ സിറ്റി)
ചില സമയങ്ങളിൽ നിശ്ശബ്ദത പാലിക്കുന്ന ഉറുഗ്വേയിൽ നിന്നുളള ഈ സ്‌ട്രൈക്കർ, ഡൽഹിക്ക് എതിരേയുളള മൽസരത്തിൽ ആക്രമണ നിരയിലെ കുന്തമുനയായിരുന്നു. അദ്ദേഹം ഏതാനും ചില ചടുല നീക്കങ്ങൾ നടത്തുകയും എതിർ പ്രതിരോധ നിരയ്ക്ക്, വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഒറ്റയ്ക്ക് നടത്തിയ ഒരു ഗംഭീര മുന്നേറ്റത്തിന്നൊടുവിൽ, ചാതുര്യമുളള ഒരു ഫിനിഷിംഗിലൂടെ പന്ത് ഗോൾ പോസ്റ്റിനപ്പുറം കടത്തി തന്റെ ടീമിനു വേണ്ടി ആദ്യത്തെ ഗോൾ സ്‌കോർ ചെയ്ത അൽഫാരോയുടെ ശ്രമം, എടികെ-യ്ക്ക് എതിരേയും അതേ ഫോം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുകയാണ്.
സാദ്ധ്യത ഇലവൻ
എടികെ:
ടെഡി ഷെറിംഗം എടികെ-യെ പരമ്പരാഗതമായ 4-4-2 എന്ന വിന്യാസത്തിലായിരിക്കും അണി നിരത്തുക.ഇത് അവരുടെ സംഘത്തിന്റെ കഴിവുകളുടെ ശക്തി പരമാവധി ഉപയോഗപ്പെടുത്തുന്നതിന് പ്രയോജനപ്പെടും.
ഗോൾകീപ്പർ: ദേബ്ജിത് മജുംദർ
ഡിഫന്റർമാർ: കീഗൻ പെരേക, തോമസ് ജോസഫ് തോർപ്, ജോർഡി ഫിഗ്വേറാസ് മോണ്ടൽ, പ്രബീർ ദാസ്
മിഡ്ഫീൽഡർമാർ: റൂപ്പർട്ട് നോൺഗ്രും, യൂജെൻസൺ ലിംഗ്‌ദോ, കോണർ തോമസ്, ഹിതേഷ് ശർമ്മ
ഫോർവാർഡുകൾ: സെക്വിന, റോബിൻ സിംഗ്, നജാസി കൂക്കി
എഫ്‌സി പൂനെ സിറ്റി
സ്റ്റാലിയന്റെ മുഖ്യ പരിശീലകൻ റാങ്കോ പോപോവിച്ച്, മിഡ്ഫീൽഡിന്റെ ശക്തി പ്രയോജനപ്പെടുത്തി 3-4-3 എന്ന ക്രമത്തിൽ തന്റെ കുട്ടികളെ എടികെ-യ്ക്ക് എതിരായി നിരത്തുന്നതിനാണ് സാദ്ധ്യത.
മികച്ച ആക്രമണ നിരകളിലൊന്ന് അവകാശപ്പെടുന്ന ഈ പടക്കുതിരകൾക്ക് തങ്ങളുടെ സ്വന്തം തട്ടകത്തിലെ കളിയിൽ വിന്യാസത്തിൽ തിളങ്ങുന്നതിന് ടീം മാനേജ്‌മെന്റ് അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗോൾകീപ്പർ: കമൽജീത് സിംഗ്
ഡിഫന്റർമാർ: ഗുർതേജ് സിംഗ്, റാഫേൽ ലോപ്പസ് ഗോമസ്, ആദിൽ അഹമ്മദ് ഖാൻ
മിഡ്ഫീൽഡർമാർ: ലാൽച്യുവാൻമാവിയ ഫനായി, മാർക്കസ് ടെബാർ, ജോനാതൻ ലൂക്ക, സാർത്ഥക് ഗോലുയി
ഫോർവാർഡുകൾ: മാർസെലിനോ പെരേര, എമിലിയാനോ അൽഫാരോ
മുഖ്യ കണക്കുകൾ:
• ഇതേ വരെ ആകെ എട്ട് പ്രാവശ്യം നേർക്കു നേർ പൊരുതിയതിൽ, 2014-ലെ ഹീറോ ഐഎസ്എൽ-ൽ കൊച്ചിയിൽ നടന്ന ഒരു മൽസരത്തിൽ മാത്രമാണ് കേരളത്തിന് എടികെ-യെ തോൽപ്പിക്കാനായത്.
• ഉദ്ഘാടന മത്സരത്തിൽ എടികെ-യെ പരാജയപ്പെടുത്തി ആദ്യ ടീം എഫ്‌സി പൂനെ സിറ്റി ആയിരുന്നു. കൊൽക്കത്തയിൽ 3-1-നായിരുന്നു അവരുടെ വിജയം.
• എടികെ, പൂനെയെ ഒരിക്കൽ മാത്രമേ പരാജയപ്പെടുത്തിയിട്ടുളളു. അതിനാൽ, സ്റ്റാലിയൻസിനോടുളള മത്സരങ്ങളിൽ ഏറ്റവും മോശം റെക്കോർഡ് ആണ് എടികെയുടേത്.
• കഴിഞ്ഞ സീസണിൽ, എടികെ-യെ പരാജയപ്പെടുത്താൻ കഴിഞ്ഞ രണ്ട് ടീമുകളിൽ ഒന്നായിരുന്നു പൂനെ. 2-1 വിജയത്തെത്തുടർന്നായിരുന്നു ഇത്.
ഏറ്റവുമൊടുവിലത്തെ ഏറ്റുമുട്ടൽ
എടികെ 0 - 0 എഫ്‌സി പൂനെ സിറ്റി (ഡിസംബർ 2, 2016-ൽ രബിന്ദ്ര സരോബർ സ്‌റ്റേഡിയം, കൊൽക്കത്തയിൽ)
0 comments:
Post a Comment