അമിത വില നൽകി ടിക്കറ്റെടുത്ത് കളി കാണാൻ എത്തുന്ന ഐ എസ് എൽ ഫുട്ബോൾ പ്രേമികൾക്ക് ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ' സാങ്കല്പിക' കസേരകളിൽ ഇരിക്കേണ്ടി വരുന്ന ദുരവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സ്റ്റേഡിയം അധികൃതകർക്ക് നോട്ടീസ് അയച്ചു.
കോടികണക്കിന് രൂപ ചിലവഴിച്ച് സ്റ്റേഡിയം നവീകരിച്ചിട്ടും കസേരകൾ നന്നാക്കാത്തത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര കൃത്യവിലോപമാണെന്ന് കമ്മീഷൻ ആക്റ്റിംഗ് അദ്ധ്യക്ഷൻ ജഡ്ജ്.പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ജി.സി.ഡി.എ സെക്രട്ടറിയും എറണാംകുളം ജില്ലാ കളക്ടറും കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒയും വ്യക്തിപരമായി ഇക്കാര്യത്തിൽ ഇടപ്പെട്ട് പരിഹാര നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. മൂന്നാഴ്ചക്കകം ഇവർ കമ്മീഷനിൽ വിശദീകരണം ഫയൽ ചെയ്യണം. കേസ് ജനുവരിയിൽ എറണാംകുളത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
നിലത്തിരുന്ന് കളികാണേണ്ട ഗതികേടിലാണ് കാണികളെന്ന് കമ്മീഷൻ ചൂണ്ടി കാണിച്ചു. കിട്ടിയ കസേരകളാകട്ടെ പൊട്ടിപൊളിഞ്ഞതും സ്റ്റേഡിയത്തിലെത്തിയവർ കസേര കണ്ട് ഞെട്ടിയ അനുഭവങ്ങളും ധാരാളം ബ്ലാസ്റ്റേഴ്സും സ്റ്റേഡിയം അധികൃതരും കണ്ണു തുറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുമെന്ന പ്രതീക്ഷയിൽ ഐ.എസ്.എൽ ഫൈനൽ കൊച്ചിയിൽ നടത്തണമെന്ന ആവശ്യം മറക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു
നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഐ എസ് എൽ ടിക്കറ്റുകൾ കൗണ്ടറിലൂടെ വിൽക്കാൻ തീരുമാനിച്ചിരുന്നു.ഓൺലൈനായി മാത്രം ടിക്കറ്റുകൾ വിൽക്കാനുള്ള നീക്കമാണ് തമ്പി സുബ്രഹ്മണ്യന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ തടഞ്ഞത്.
0 comments:
Post a Comment