മുതിർന്ന കളിക്കാരുമായുള്ള അഭിപ്രായ വ്യത്യാസം നില നിൽക്കെ ഇന്ത്യൻ സീനിയർ ടീം ചീഫ് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ കരാർ കാലാവധി നീട്ടിയേക്കും. നിലവിൽ മാർച്ച് വരെയായിരുന്നു കോൺസ്റ്റന്റൈനുമായുള്ള കരാർ . അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുഷാൽ ദാസാണ് ഇതേ കുറിച്ച് സൂചനകൾ നൽകിയത്.
അണ്ടർ 17 ലോകകപ്പ് ടീം കോച്ചായിരുന്ന ലൂയിസ് നോർട്ടൺ ഡി മാട്ടോസിന്റെ കരാർ ഐ ലീഗിന്റെ അവസാനം വരെ തുടരുമെന്നും എഐഎഫ്എഫ് ജനറൽ സെക്രട്ടറി സ്ഥിരീകരിച്ചത്. ഐ ലീഗിൽ അണ്ടർ 17, അണ്ടർ19 ടീമുകളിലെ അംഗങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ ആരോസിനെ മറ്റോസ് പരിശീലിപ്പിക്കും.
2019 ലെ AFC ഏഷ്യൻ കപ്പ് ടൂർണമെന്റിൽ സ്ഥാനം ഉറപ്പിച്ചത് ഉൾപ്പടെ തുടർച്ചയായി 13 മത്സരങ്ങൾ വിജയിച്ചതിന്റെ ഫലമായി കോൺസ്റ്റന്റൈന്റെ കരാർ നീട്ടുമെന്ന മതിയായ സൂചനയാണ് ലഭിക്കുന്നത് .
0 comments:
Post a Comment