Thursday, November 9, 2017

കേരള ബ്ലാസ്റ്റേർസ് : ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം 4 മണി മുതൽ ഓൺലൈനിൽ ലഭ്യമാകും




ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിന്  നാളുകൾ മാത്രം ബാക്കി നിൽക്കെ  കേരള ബ്ലാസ്റ്റേഴ്സും എ ടി കെ യും ഏറ്റുമുട്ടുമ്പോൾ കൊച്ചിയിൽ തീപാറുമെന്ന് തീർച്ച . മിക്ക ക്ലബ്ബ്കളുടെയും മത്സരങ്ങളുടെ ടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വില്പനക്ക് എത്തിയെങ്കിലും കൊച്ചിയിലെ ടിക്കറ്റുകൾക്കായി കാത്തിരിക്കുകയായിരുന്നു ബ്ലാസ്റ്റേർസ് ആരാധകർ .ഇന്ന് മുതൽ ടിക്കറ്റുകൾ ഓൺലൈൻ വില്പനക്ക് നൽകുന്നതായി ബ്ലാസ്റ്റേർസ് ഒഫീഷ്യൽ പേജിൽ ഔദ്യിഗികമായി അറിയിച്ചു . www.bookmyshow.com ഇൽ ഇന്ന് നാല് മണി മുതൽ ടിക്കറ്റ് ഓൺലൈനിൽ ലഭ്യമാകും . ഉദ്ഘടന മത്സരം ആയതിനാൽ നിമിഷ നേരം കൊണ്ട് തന്നെ ടിക്കറ്റുകൾ വിറ്റഴിഞ്ഞേക്കാം . ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സും ഐ ലീഗിൽ ഗോകുലം എഫ് സി യും വരുന്നതോടെ ഇനി കേരളത്തിൽ ഉടനീളം ഫുടബോൾ ആരാധകർക്ക് ആവേശത്തിന്റെ നാളുകളായിരിക്കും .

0 comments:

Post a Comment

Blog Archive

Labels

Followers