പുതിയ മാറ്റങ്ങളും പ്രതീക്ഷകളുമായി ഇന്ത്യൻ ദേശീയ ലീഗിന് (ഐ-ലീഗ്) നവംബർ 25 ന് തുടക്കം കുറിക്കുകയാണ്. ഐ എസ് എല്ലിന്റെ വരവോടെ പ്രമുഖ താരങ്ങളെല്ലാം ഐ ലീഗിനെ കൈയ്യൊഴിഞ്ഞ് ഐ എസ് എല്ലിലേക്ക് ചേക്കേറി. എന്നാൽ പോലും ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയായ കൊൽക്കത്തയിലും നോർത്ത് ഈസ്റ്റിലും ഐ ലീഗിന്റെ പ്രൗഡിക്ക് ഒട്ടും കുറവ് വന്നിട്ടില്ല.
ഐ എസ് എൽ ടീമുകളുമായി കിടപ്പിടിക്കാൻ പോന്ന സാമ്പത്തിക ശേഷിയില്ലാത്ത ഐ ലീഗ് ക്ലബ്ബുകൾ പല അക്കാദമികളിൽ നിന്നും യുവതാരങ്ങളെ സ്വന്തമാക്കി. കൊൽക്കത്തൻ ക്ലബ്ബുകൾ ഐ ലീഗ് ജേതാക്കളായ ഐസ്വാൾ എഫ് സിയിൽ നിന്നും മറ്റും താരങ്ങളെ സ്വന്തം കൂടാരത്തിൽ എത്തിച്ചു. കൂടാതെ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്നും മികച്ച താരങ്ങളെ സ്വന്തമാക്കി. കേരളത്തിൽ നിന്നും മിർഷാദ്, ജോബി ജസ്റ്റിൻ പോലുള്ള യുവതാരങ്ങൾക്ക് ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിയാൻ അവസരം ലഭിച്ചു.
ഐ എസ് എല്ലും ഐ ലീഗിലെ വമ്പൻമാരുടെയും മുന്നിൽ തകർന്ന് പോയത് നിലവിലെ ജേതാക്കളായ ഐസ്വാൾ എഫ് സിയാണ്. ചില പ്രമുഖതാരങ്ങൾ ഐ എസ് എല്ലിലേക്ക് ചേക്കേറിയപ്പോൾ മറ്റുചിലർ ഈസ്റ്റ് ബംഗാളിലേക്കും മോഹൻ ബഗാനിലേക്കും മാറി. അതുകൊണ്ട് തന്നെ മിസോറാം പ്രീമിയർ ലീഗിലും നോർത്ത് ഈസ്റ്റിലെ പ്രാദേശീക ലീഗിലെയും മികച്ച താരങ്ങളെ അണിനിരത്തിയാണ് ഐസ്വാൾ ഇത്തവണ എത്തുന്നത്. അതുവഴി ഒരുപിടി യുവതാരങ്ങൾക്കാണ് ഇന്ത്യൻ ഫുട്ബോളിന്റെ മുഖ്യധാരയിലേക്ക് എത്താൻ സാഹചര്യം ഒരുങ്ങുന്നത്.
പുതിയ ടീമുകളായ കേരളത്തിന്റെ സ്വന്തം ഗോകുലവും മണിപ്പുരിന്റെ നെരോക്ക എഫ് സിയും പിന്നെ അണ്ടർ 17 ലോകക്കപ്പിലെ യുവ നിര അണിനിരക്കുന്ന പൈലൻ ആരോസും ചേരുന്നതോടെ വലിയ വിഭാഗം യുവാക്കൾക്കാണ് ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിലേക്കുള്ള അവസരം ലഭ്യമാകുന്നത്.
മിനിർവ പഞ്ചാബ് എഫ് സി - മോഹൻ ബഗാൻ മാച്ച് പ്രീവ്യൂ :
കഴിഞ്ഞ സീസണിൽ മിനർവാ പഞ്ചാബ് കഷ്ട്ടിച്ചാണ് റെലഗേഷനിൽ നിന്ന് ഒഴിവായത് . എന്നാൽ ഈ സീസണിന്റെ മുന്പായി മിനിർവ മികച്ച താരങ്ങളെ ടീമിൽ എത്തിച്ചിട്ടുണ്ട് . മിനർവയിൽ ഇപ്പോൾ മികച്ച വിദേശ താരങ്ങളും ഇന്ത്യൻ യുവ നിയോടൊപ്പം , ചില U-17 താരങ്ങളും ഈ സീസണിൽ അരങ്ങേറ്റം നടത്തുന്നു. അപകടകരമായ ഒരു ആക്രമണ യൂണിറ്റ് അവർ ഉള്ളതിനാലും , പ്രീ-സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചതും, മോഹൻബഗാന്റെ പ്രതിരോധത്തെ തീർച്ചയായും ഭീഷണിപ്പെടുത്തും . പഞ്ചാബ് ഒരു മികച്ച തുടക്കം കുറിക്കാൻ നോക്കും, അത് തീർച്ചയായും മോഹൻ ബഗാന് ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഐഎസ്എൽ പ്രവേശിക്കാൻ മോഹൻ ബഗാൻ ശ്രമിച്ചെങ്കിലും , അത് നടക്കാത്തതിനാൽ ഐ ലീഗിൽ വിജയമായിരിക്കും മറൈനർസ് ലക്ഷ്യമിടുന്നത് . സീസണിലെ മികച്ച തുടക്കം കുറിക്കാൻ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ആസിർ ദീപന്ദ ഡിക്കയെ ടീമിൽ എത്തിച്ചിട്ടുണ്ട് . ഏറ്റവും പ്രധാനമായി, ക്യാപ്റ്റനായിരുന്ന സോണി നോർഡിയുടെ സേവനം അവർ നിലനിർത്തി. മികച്ച അറ്റാക്കിങ് കളി കാഴ്ച്ച വെച്ച് മിനർവയ്ക്കെതിരായി അവരുടെ മേധാവിത്വം തെളിയിക്കാൻ ശ്രമിക്കും .
ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തിലാണ് ഇന്ന് ആദ്യ മത്സരം അരങ്ങേറുക.
ബ്രോഡ്കാസ്റ്റ്: 5:30 PM / സ്റ്റാർ സ്പോർട്സ് 2 & സ്റ്റാർ സ്പോർട്സ് 2 HD / HotStar & Ji TV
0 comments:
Post a Comment