Saturday, November 18, 2017

ഐ എസ്‌ എൽ 2017: കേരള ബ്ലാസ്റ്റേർസ് പോസ്റ്റ് മാച്ച് റിവ്യൂ

       



   കളത്തിലിറങ്ങുന്നതിന് തൊട്ട് മുമ്പ് വരെ നമ്മളിൽ ചിലരെങ്കിലും വിമർശിച്ചിരുന്ന ഒരു താരമായിരുന്നു പോൾ "റച്ചുബ്ക" എന്ന മുൻ ഇംഗ്ലീഷ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ. എന്നാൽ അദ്ദേഹത്തിന്റെ മേലുള്ള നമുടെയെല്ലാം സംശയത്തിന്റെ മുനയോടിക്കുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് കളി കണ്ട ആരും നിസ്സംശയം പറയും.കോർണർ കിക്കുകളും ഫ്രീകിക്കുകളും അദ്ദേഹം നിസ്സാരമായി കയ്യിൽ ഒതുക്കുന്നത് അദ്ദേഹത്തിന്റെ മികവിന്റെ സൂചനയായിരുന്നു.




                   പ്രതിരോധ നിരയിൽ ഏറ്റവും മികച്ച പ്രകടനമായിരുന്നു സെർബിയൻ താരം "നെമാഞ്ഞ ലാക്കിച് പെസിച്ചി"ന്റേത്. ഒരുപരിധി വരെ അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു നമ്മുടെ പ്രതിരോധനിരയെ കാത്തത്. ക്യാപ്റ്റൻ "സന്ദേശ് ജിങ്കാൻ" പ്രതീക്ഷിച്ച നിലവാരത്തിൽ ഉയർന്നില്ല എങ്കിലും മാന്യമായ ഒരു പ്രകടനം അദ്ദേഹത്തിൽ നിന്ന് കാണാൻ സാധിച്ചു. ഇന്ത്യൻ U23 ടീം ക്യാപ്റ്റൻ "ലാൽറുവധാര" ലെഫ്റ്റ് വിങ് ബാക് സ്ഥാനത്ത് തരക്കേടില്ലാത്ത പ്രകടനം നടത്തി എന്ന് പറയാം. 23 വയസ്സുകാരനായ താരം ഭാവിയിൽ നമ്മുടെ ടീമിന്റെ പ്രതിരോധ നിരയിലെ നട്ടെല്ലായി മാറും എന്ന് പ്രത്യാശിക്കാം. തീർത്തും നിരാശാജനകമായ പ്രകടനമായിരുന്നു "റിനോ ആന്റോ" എന്ന മലയാളി താരത്തിന്റേത്. ഓവർ ലാപ്പിങ് മികച്ചതായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ നിരവധി ക്രോസ്സുകൾ അലക്ഷ്യമായി പോകുന്നത് കാണാമായിരുന്നു




                മധ്യനിരയിൽ നല്ല ഒരു പ്രകടനം "മിലൻ സിങ്" എന്ന മുൻ ഡൽഹി താരത്തിൽ നിന്ന് കാണാൻ സാധിച്ചു. ഹോൾഡിങ് മിഡ്ഫീൽഡർ പൊസിഷനിൽ റോളിൻ ബോർജസ് കഴിഞ്ഞാൽ ഇന്ത്യയിലെ മികച്ച ഒരു താരമാണ് മിലൻ. "പെകൂസൻ" എന്ന ആഫ്രിക്കൻ താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം കണ്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വേഗതയും ഡ്രിബ്ലിങ് അബിലിറ്റിയും ഒരുപാട് പ്രതീക്ഷ നൽകുന്നുണ്ട്. "അരാട്ട ഇസുമി" എന്ന ജപ്പാൻ വംശജനായ ഇന്ത്യൻ താരം തീർത്തും നിറം മങ്ങി എന്ന് പറയാം. അറ്റാക്കിങ് മിഡ്ഫീല്ഡറായ താരത്തെ എന്തുകൊണ്ട് ഹോൾഡിങ് മിഡ്‌ഫീൽഡ് പൊസിഷനിൽ കോച്ച് കളിപ്പിച്ചു എന്ന് എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല. പ്രത്യേകിച്ച് "സിയാം ഹങ്കൽ" മികച്ച ഒരു ഹോൾഡിങ് മിഡ്ഫീല്ടർ കാരക്കിരിക്കുമ്പോൾ. "സി കെ വിനീത്" എന്ന കണ്ണൂരുകാരനിൽ നിന്നും പ്രതീക്ഷിച്ച അത്രയും വന്നില്ല എന്ന് തന്നെ പറയാം. മികച്ച ഒരു ലെഫ്റ് ഫുട്ട് ഷോട്ട് അദ്ദേഹത്തിൽ നിന്ന് പിറന്നിരുന്നു. പലപ്പോഴും പെകൂസന്റെ വേഗതക്ക് ഒപ്പമെത്താൻ വിനീത് വിഷമിക്കുന്നത് കാണാമായിരുന്നു.




          മലയാളികളുടെ സ്വന്തം "ഹ്യൂമേട്ടനും" പ്രതീക്ഷക്കൊത്തുയർന്നില്ല. പക്ഷെ അദ്ദേഹം തന്റെ മികവിനൊത്ത് ഉയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. "ബെർബറ്റോവ്' എന്ന ബൾഗേറിയൻ ഇതിഹാസത്തിൽ വേഗത്തിൽ ഒരു മുന്നേറ്റം ആരും പ്രതീക്ഷിക്കരുത്. അദ്ദേഹം അറിയപ്പെടുന്നത് തന്നെ അലസമായ കൊലയാളി എന്നാണ്. അദ്ദേഹത്തിന്റെ മികവിന്റെ പതിന്മടങ്ങ് നമ്മൾ കാണാനിരിക്കുന്നതെയുള്ളു.


        "മാർക് സിഫിനിയോസ്" എന്ന യുവതാരത്തിൽ നിന്ന് നമുക്ക് ഒരുപാട് പ്രതീക്ഷിക്കാം. നല്ല വേഗതയുണ്ട്. "പ്രശാന്ത് മോഹനും" ഒരു ഭാവി വാഗ്ദാനമാണ്. മികച്ച ചില മുന്നേറ്റങ്ങൾ കാണാൻ കഴിഞ്ഞു. വിനീതിന് കഴിയാതെ പോയ ചില നീക്കങ്ങൾ പ്രശാന്തിൽ നിന്ന് നമുക്ക് ലഭിച്ചു.




       വെസ് ബ്രൗണ് വരുന്നതോടെ പ്രതിരോധം കൂടുതൽ കരുത്ത് ആർജിക്കുമെന്നും ടീം കൂടുതൽ ഒത്തിണങ്ങുമെന്നും പ്രതീക്ഷിക്കാം.

മിലൻ സിംഗിനെ ഏക ഹോൾഡിങ് മിഡ്ഫീല്ഡർ ആക്കി അരാട്ട ഇസുമി, ജാക്കി ഇവരിൽ ഒരാളെക്കൂടി അറ്റാക്കിങ് മിഡ്ഫീല്ഡില് കളിപ്പിച്ചാൽ കൂടുതൽ ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


      South soccers- സജീർ

0 comments:

Post a Comment

Blog Archive

Labels

Followers