ഐ ലീഗിന്റെ 2017/18 സീസണിന് വേണ്ടിയുള്ള മികച്ച തയ്യാറെടുപ്പിലാണ് ഈസ്റ്റ് ബംഗാൾ. അതിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ടീമുമായി നാലു പ്രീ സീസൺ മത്സരങ്ങൾ ഇതുവരെ ഈസ്റ്റ് ബംഗാൾ കളിച്ചു.
ഈസ്റ്റ് ബംഗാൾ ആദ്യ രണ്ട് മത്സരങ്ങൾ ബംഗലൂരുവിൽ ബംഗളൂരു എഫ് സിക്ക് എതിയെയായിരുന്നു കളിച്ചത് . ആദ്യ സൗഹൃദ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ മുൻ ഐ ലീഗ് ചാമ്പ്യൻമാരോട് 1-1ന് സമനില പിടിച്ചു. എന്നാൽ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ നിരാശയേകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട്
മറ്റൊരു ഐ എസ് എൽ ടീമായ പൂനെ സിറ്റി എഫ് സിയുമായിരുന്നു മത്സരം . കൊൽക്കത്ത വമ്പന്മാർ പൊരുതിയെങ്കിലും 2-1ന് തോൽവി വഴങ്ങേണ്ടി വന്നു. പക്ഷെ ഗോവയിലെ നാലാമത് മത്സരത്തിൽ അവർ ഗോവയെ 2-1 ന് പരാജയപ്പെടുത്തിയപ്പോൾ ടീമിന് ആത്മവിശ്വാസം കൈ വന്നിട്ടുണ്ട് .
0 comments:
Post a Comment