Tuesday, November 14, 2017

ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ് ബെംഗളൂരു എഫ് സി യുടെ ബ്രാൻഡ് അംബാസിഡർ




ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് ഇനി നാളുകൾ മാത്രം നിൽക്കേ ബെംഗളൂരു എഫ് സി അവരുടെ ബ്രാൻഡ് അംബാസിഡറായി രാഹുൽ ദ്രാവിഡിനെ പ്രഖ്യാപിച്ചു . സുനിൽ ഛേത്രിയും ഗുർപീത് സിങ്ങും ഉൾപ്പെടുന്ന വിഡിയോയിലൂടെയാണ് ദ്രാവിഡിനെ ബ്രാൻഡ് അംബാസിഡറായി അവതരിപ്പിച്ചത് . ഇന്ത്യൻ സൂപ്പർ ലീഗ് നിയമ പ്രകാരം ഓരോ ക്ലബ്ബിനും ബ്രാൻഡ് അംബാസിഡർ നിർബന്ധമാണ് . കൂടുതൽ ആരാധകരെ കൂടി ഇത് ആകർഷിക്കാനും സ്‌പോൺസർഷിപ്പ് കിട്ടാനുമാണ് ബ്രാൻഡ് അംബാസിഡർ ഓരോ ടീമിനും ഉള്ളത് .
ബെംഗളൂരു എഫ് സി യുടെ ആദ്യ ഹോം മത്സരം നവംബർ 19ന് മുംബൈ സിറ്റി എഫ് സി യുമായിട്ടാണ് .

0 comments:

Post a Comment

Blog Archive

Labels

Followers