Saturday, November 11, 2017

ഇന്ത്യൻ സൂപ്പർ ലീഗ് ; കേരള ബ്ലാസ്റ്റേർസ് അവലോകനം




അങ്കത്തട്ട് ഒരുങ്ങുന്നു ഒപ്പം പോരാളികളും. രണ്ടു തവണ കൊൽക്കത്തൻ കടുവകൾക്ക് മുന്നിൽ അടിയറവു പറയേണ്ടി വന്ന കൊമ്പന്മാർ ഇത്തവണ ഒരുങ്ങി തന്നെയാണ്.  കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി ശക്തമായ ഇന്ത്യൻ നിര ബ്ലാസ്റ്റേസിനുണ്ട്.  രണ്ട് തവണ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ഐ എസ് എൽ കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഇത്തവണ ഐ എസ് എൽ സീസൺ  4 ന് കൊമ്പന്മാർ തായ്യാറെടുക്കുന്നത്.
വിദേശ താരങ്ങളെ സ്വന്തമാക്കാൻ മത്സരിച്ചിരുന്ന മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച ഇന്ത്യൻ കളിക്കാരെ സ്വന്തമാക്കാൻ ആണ്‌ ഇത്തവണ എല്ലാ ടീമുകളും ശ്രദ്ധിച്ചത്.കൊമ്പന്മാരും ഇൗ പാത പിന്തുടർന്ന് മുൻ താരങ്ങളെ നിലനിർത്തുകയും ചെയ്തു. അതിൽ സി കെ വിനീത് , സന്ദേശ് ജിങ്കാൻ , പ്രശാന്ത് മോഹൻ എന്നിവരെയും നിലനിർത്തി .ജാക്കി ചന്ദ്‌ , മിലൻ സിങ് , റിനോ ആന്റോ ,സന്ദിപ് നന്ദിയെയും ജൂലൈയിൽ നടന്ന ഡ്രാഫ്റ്റിൽ നിന്ന് സ്വന്തമാക്കി .മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ ബെർബെറ്റോവിനെയും വെസ് ബ്രൗണിനെയും ടീമിൽ എത്തിച്ചു കൂടെ ഐ എസ് എൽ ടോപ് സ്‌കോറർ ഇയാൻ ഹ്യൂമും .



ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിലൊരാളുമായ ദിമിതർ ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത് ടീമിന് വലിയ മാറ്റത്തിന് വഴിയൊരുക്കും . റെനേ ഈ ഇതിഹാസത്തെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് കാത്തിരുന്നു കാണേണ്ടത് തന്നെ .

വെസ് ബ്രൌണിന് ഒരു ഡിഫൻഡർ എന്ന നിലയിൽ ഗുണനിലവാരവും പരിചയസമ്പത്തും ബ്ലാസ്റ്റേർസ് പ്രതിരോധത്തിന്  കൂടുതൽ ശക്തി പകരും . എന്നാൽ തന്റെ പന്തുകളിൽ മികച്ച പ്രകടനം നടത്താനും  അദ്ദേഹത്തിന് കഴിയും .ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്ന് സീസൺ എടുത്താലും വെസ് ബ്രൗൺ പോലൊരു മികച്ച ഡിഫൻഡറെ കാണാൻ സാധിക്കില്ല .ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരമായ സന്ദേശ് ജിങ്കാനും ഒത്തു ചേരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കിനെ തകർക്കുക അസാധ്യം.

സി കെ വിനീത് , ഇയാൻ ഹ്യൂമും , ദിമിറ്റർ ബെർബറ്റോവും ഒന്നിക്കുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് നിരയായിരിക്കും ബ്ലാസ്റ്റേഴ്സിന്റേത് .ഈ കോമ്പിനേഷന് സി ഐ ഡി എന്ന് പേര് ഇട്ടും കഴിഞ്ഞു ആരാധകർ . കൂടെ ജാക്കി ചന്ദ്‌ സിങ്ങും യുവ വിദേശ താരങ്ങളായ മാർക്ക് സിഫിനോസും കരേജ് പെകുസൺ കൂടി ആകുമ്പോൾ ബ്ലാസ്റ്റേർസ് ആരാധകർക്കായി ഗോൾ മഴ തീർക്കുമെന്ന് തീർച്ച .



ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യം എന്ന് പറയാനുള്ളത് ഗോൾ കീപ്പിങ് ആണ്‌ .എപ്പോഴത്തേയും പോലെ നല്ലൊരു ഫസ്റ്റ് ചോയ്സ് ഗോൾ കീപ്പറെ കണ്ടത്താനായില്ല ബ്ലാസ്റ്റേഴ്സിന് . 42 വയസ്സുകാരൻ സന്ദിപ് നന്ദിയും  കൂടെ പോൾ റീച്ചുബേക്കയും സുബാഷിഷ് റോയും ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ എന്ന നിലയിൽ കഴിവ് തെളിയിക്കാത്തവരാണ് .കഴിഞ്ഞ സീസൺ ബ്ലാസ്റ്റേർസ് വിട്ടതിന് ശേഷം ഒരു മിനിറ്റ് പോലും ഐ ലീഗിൽ കളിച്ചിട്ടില്ല നന്ദി  .കഴിഞ്ഞ രണ്ട് സീസണിലും അത്ര മികച്ച പ്രകടനം കാഴ്ച്ച വെക്കാത്ത ചൗധരിയും , ഒരു ക്ലബ്ബിൽ പോലും സ്ഥിരമായി കളിക്കാത്ത പോൾ റീച്ചുബേക്കെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ദൗർബല്യം . മലയാളി താരം സുജിത്തിന് അവസരം ലഭിക്കുമോ എന്ന് കാത്തിരുന്നു കാണണം .
ഒരോ ഐ എസ് എൽ സീസണുകളും നമുക്ക് യുവ പ്രതിഭകളെ സമ്മാനിക്കാറുണ്ട്. അങ്ങനെയൊരു താരമായിരുന്നു ജിങ്കാൻ .കേരള ബ്ലാസ്റ്റേഴ്സിലും ഇത്തവണ ഒരു പിടി യുവതാരങ്ങള്ളുണ്ട്. ഇവരാകും നാളെയുടെ ജിങ്കാനും ജെജെയുമെല്ലാം.മലയാളി താരങ്ങളായ അജിത് ശിവൻ , സുജിത് , ലാൽ രുവതാര , സഹൽ , ജിഷ്ണു എന്നിങ്ങനെ ഒരു താര നിര തന്നെയുണ്ട് . ബെർബയുടെയും വെസ് ബ്രൗണിനെയും പോലുള്ള ഇതിഹാസങ്ങളുമായി കളിക്കുന്ന ആവേശത്തിലാണ് ഈ താരങ്ങൾ .
 കോച്ചിനെ കുറിച്ചു പറയുകയാണെങ്കിൽ റെനേ മുലൻസ്റ്റീന്റെ  ട്രെയിനിങ് വ്യത്യസ്തമാണ് എന്നാൽ അത് ഉൾകൊണ്ടാൽ ഓരോ താരത്തിനും മികച്ചൊരു സൂപ്പർ താരമായി മാറാം .റെനെയുടെ തന്ത്രങ്ങൾ , ടെക്‌നിക് , ടാക്റ്റിക്സ് , ഒരു കളിക്കാരനെ വളർത്തിയെടുക്കാനുള്ള കാഴ്ച്ചപ്പാടുകൾ വ്യത്യസ്ഥമാണ്  . 
 മാഞ്ചസ്റ്റർ യൂണൈറ്റഡിൽ പല താരങ്ങളെയും ഇന്നത്തെ സൂപ്പർ താരങ്ങളാക്കാൻ സർ അലക്സ് ഫെർഗുസന്റെ കൂടെ റെനേ ഒരു പ്രധാന പങ്കാളിയായിരുന്നു .ആ പരിചയസമ്പത്തും വിദ്യകളും തന്നെയായിരിക്കും ബ്ലാസ്റ്റേർസിന് വേണ്ടി റെനേ ഒരുക്കുക .

0 comments:

Post a Comment

Blog Archive

Labels

Followers