കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിൽ അരങ്ങേറിയതോടെ ഫുട്ബോൾ ആരാധകർ വലിയ ആവേശത്തിലാണ് . ഇനി ഇന്ത്യയിലെ ടോപ് ഡിവിഷനായ ഐ ലീഗിലും കേരളത്തിൽ നിന്ന് വർഷങ്ങൾക്ക് ശേഷം ഗോകുലം എത്തുന്നതോടെ ആവേശം ഇരട്ടിയാകും.
ഇനി ഐ എസ് എല്ലും ഐ ലീഗിൽ നിന്നും നാലു ടീമുകളെ ഉൾപ്പെടുത്തി സൂപ്പർ കപ്പ് വരുന്നതോടെ ആദ്യ നാലാം സ്ഥാനത്തായിരിക്കും ഐ ലീഗിൽ ഗോകുലത്തിന്റെ നോട്ടം .
2017 കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് റണ്ണേഴ്‌സ് അപ്പ് കൂടിയായി ഗോകുലം ഐസ്വാൾ എഫ് സി യുടെ സ്‌ട്രൈക്കറായ കമോ ബായിയെ എത്തിച്ച് ടീമിന്റെ അറ്റാക്കിങ് നിര ശക്തിപെടുത്തിയിട്ടുണ്ട്
ഗോകുലം കേരള എഫ്സിയുടെ കളിക്കാരെ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന പരിപാടിയിൽ അവതരിപ്പിച്ചു . കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സുശാന്ത് മാത്യുവാണു ക്യാപ്റ്റൻ. 25 അംഗ ടീമിൽ മലയാളികൾക്കൊപ്പം ഏഴു വിദേശതാരങ്ങളും മറ്റു സംസ്ഥാനക്കാരായ 11 കളിക്കാരുമുണ്ട്. ബിനോ ജോർജാണ് ടീം പരിശീലകൻ.കേരളത്തിലെ ആദ്യ എ എഫ് സി പ്രൊ ലൈസൻസ് നേടിയ വ്യക്തി കൂടിയാണ് ബിനോ ജോർജ് .
27ന് ഷില്ലോങ്ങിൽ ഷില്ലോങ് ലജോങ് എഫ് സിയുമായാണ് ടീമിന്റെ ആദ്യമൽസരം. ഡിസംബർ നാലിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ചെന്നൈ സിറ്റി എഫ്സിയുമായി ആദ്യ ഹോം മൽസരം. കോഴിക്കോട്ടെ മൽസരങ്ങളുടെ സീസൺ ടിക്കറ്റുകൾ സ്റ്റേഡിയത്തിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഗോകുലം ഓഫിസുകളിലും ലഭിക്കും.
ഗോകുലം കേരള എഫ് സി പ്രീ സീസൺ ഗംഭീരമാക്കിയാണ് വരവ് .ഒഡീഷയിൽ നടന്ന ബിജു പട് നായക് ട്രോഫിയിൽ മികച്ച പ്രകടനവും AWES കപ്പിൽ ഡെംപോ ഗോവയോട് പെനാൽറ്റിയിലാണ് ഫൈനലിൽ കിരീടം നഷ്ടമായത് .അവസാനമായി കേരള ബ്ലാസ്റ്റേഴ്സിനോട് സൗഹൃദ മത്സരത്തിൽ സമനില പിടിച്ചതും ശ്രദ്ധേയമാണ് .ഐ ലീഗിൽ മികച്ച അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി തന്നെയാണ് ഗോകുലം കേരള എഫ് സി തയ്യാറെടുക്കുന്നത്.
0 comments:
Post a Comment