"യങ് ലെജന്റ്സ് ലീഗ് " എന്ന പേരിൽ 12 വയസ്സ് താഴെ പ്രായമുള്ള കുട്ടികളെ
ഉൾപ്പെടുത്തിയുള്ള ഫുട്ബോൾ ലീഗിന് ശനിയാഴ്ച്ച കിക്ക് ഓഫ് ചെയ്തു .മിസോറാമിലെ ചാമ്പിയിൽ വെച്ചാണ് മത്സരം അരങ്ങേറിയത് .
"യങ് ലെജന്റ്സ് ലീഗ് " ന്യൂ ഡൽഹിയിലെ
8ഒൺ ഫൗണ്ടേഷനും മിസോറാം
ഫുട്ബോൾ അസോസിയേഷനും കൂടി ചേർന്നാണ് ഒരുക്കുന്നത് . 7 മാസം നീണ്ട് നിൽക്കുന്ന ലീഗ് അണ്ടർ 12 , അണ്ടർ 10 , അണ്ടർ 8 എന്നിങ്ങനെ പ്രായ പരിധിയിലുള്ള കുട്ടികളും ഉൾപ്പെടും .മത്സരങ്ങൾ ശെനിയാഴ്ചകളിലും സ്കൂൾ അവധി സമയത്തും നടത്തും .ഈ ലീഗിൽ 12 ടീം ഉണ്ട് , ഓരോ ടീമിലും 7 കുട്ടികൾ.ഓരോ ടീമും 33 മത്സരങ്ങൾ കളിക്കും മൊത്തത്തിൽ 594 മത്സരങ്ങൾ നടക്കും .
ഈ ലീഗ് ഭാവിയിലെ സൂപ്പർ താരങ്ങളെ കണ്ടത്താൻ കഴിയുമെന്ന് തീർച്ച . നോർത്ത് ഈസ്റ്റിൽ ഗ്രസ്സ് റൂട്ട് ലെവലിൽ കൊടുക്കുന്ന പ്രാധാന്യം കേരളത്തിൽ വളരെ തുച്ഛം . നിലവിൽ പല ക്ലബ്ബ്കളും ഗ്രാസ്സ് റൂട്ട് മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനെ കൊടുക്കുന്ന പ്രോത്സാഹനം വളരെ കുറവാണ്. കുട്ടികളെ മികച്ച രീതിയിൽ വളർത്തിയെടുക്കാൻ ഇതുപോലുള്ള ബേബി ലീഗുകൾ ഫുടബോളിനെ ഭ്രാന്തമായി പ്രണയിക്കുന്ന കേരളത്തിൽ അത്യാവശ്യമാണ് .
0 comments:
Post a Comment