മിനർവ്വ പഞ്ചാബ് അക്കാദമി താരങ്ങളെ ഇന്ത്യൻ ആരോസിൽ ഉൾപ്പെടുത്തിയതിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മിനർവ്വ പഞ്ചാബ് ഉടമ.
അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ജേക്സൺ,അൻവർ അലി,നോങ്ദാബ എന്നിവർ മിനർവ്വ പഞ്ചാബ്ബിന്റെ അക്കാദമി താരങ്ങളായിരുന്നു. കരാർ അടിസ്ഥാനത്തിലായിരുന്നു ഈ താരങ്ങളെ എ ഐ എഫ് എഫ് സ്വന്തമാക്കിയത്. എന്നാൽ ലോകകപ്പ് അവസാനിച്ചതോടെ താരങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഫെഡറേഷൻ അണ്ടർ 17,അണ്ടർ 18 താരങ്ങളെ അണിനിരത്തി ഇന്ത്യൻ ആരോസിനെ ഐ ലീഗിൽ കളിക്കാൻ തീരുമാനിച്ചു. അതുപ്രകാരം നിലവിൽ ക്ലബ്ബുമായി കരാർ ഉള്ള താരങ്ങളെ സ്വന്തമാക്കിയതിനാൽ നഷ്ടപരിഹാരം നൽകണമെന്നാണ് മിനർവ്വ പഞ്ചാബ് ആവശ്യപ്പെടുന്നത്.
നിലവിൽ പുറത്ത് നിന്നും മിനർവ്വ പഞ്ചാബിലെ അക്കാദമി താരങ്ങൾ മാത്രമാണ് ടീമിലുള്ളത്. ബാക്കി താരങ്ങളെല്ലാം ഫെഡറേഷന്റെ എലയ്റ്റ് അക്കാദമിയിൽ നിന്നും ഉള്ളവരാണ്.
0 comments:
Post a Comment