നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സി രണ്ട് ഗോൾ പിന്നിട്ടതിന് ശേഷമാണ് ഈസ്റ്റ് ബംഗാളിനോട് അവസാന മിനിറ്റ് ഗോളിൽ പൊരുതി സമനില നേടിയത് .കഴിഞ്ഞ സീസണിൽ ഐസ്വാളിനെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജാമിൽ ഈ സീസണിൽ ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുന്നതും ഈ മത്സരത്തിന് ആവേശം കൂട്ടിയിരുന്നു .
മലയാളി താരത്തിന്റെ മികച്ച സേവുകളോടെ 72 ആം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു ഈസ്റ്റ് ബംഗാൾ .74 ആം മിനിറ്റിലും 96 ആം മിനിറ്റിലും ലാൽനെൻഫെലയുടെ ഇരട്ട ഗോളിലൂടെയാണ് ഐസ്വാൾ എഫ് സി ആവേശമേറിയ മത്സരത്തിൽ സമനില നേടിയത് .ഈസ്റ്റ് ബംഗാളിന് വേണ്ടി ഫെററെയും കട്സുമി യുസയുമാണ് ഗോൾ നേടിയത് .
0 comments:
Post a Comment